യുവ നടിമാരുടെ ജീവിതത്തെക്കുറിച്ച് അറിയാൻ മലയാളി പ്രേക്ഷകർക്ക് എപ്പോഴും പ്രത്യേക ആവേശം തന്നെയാണ്. ഈ അടുത്ത കുറച്ചു കാലങ്ങളായി അതിൽ ഇരയായി ഇരിക്കുന്ന നടിയാണ് മലയാളികളുടെ മിനിസ്ക്രീൻ താരം മാളവിക. മലർവാടി ആർട്സ് ക്ലബ് എന്ന ചിത്രത്തിലൂടെയാണ് മാളവിക സിനിമ രംഗത്തേക്ക് കടന്നുവന്നത്. എന്നാൽ സിനിമയിൽ അധികം സജീവമായില്ല എങ്കിൽ കൂടി മിനി സ്ക്രീനിൽ വലിയ ഒരു വരവേൽപ്പ് തന്നെയാണ് മാളവികയ്ക്ക് ലഭിച്ചത്. ഏറ്റവും പുതിയ സീരിയൽ ആയ മഞ്ഞിൽ വിരിഞ്ഞ പൂവിൽ മികച്ച രീതിയിൽ ഉള്ള അഭിനയ പ്രകടനങ്ങൾ ആണ് താരം കാഴ്ചവയ്ക്കുന്നത്.
കരിയർ ലെവൽ നോക്കുമ്പോൾ മാളവിക മികച്ച രീതിയിൽ മുന്നേറുകയാണ്. പക്ഷേ ജീവിതത്തിൽ അത്രയും മുന്നേറുന്നില്ലല്ലോ എന്നാണ് പ്രേക്ഷകരുടെ കണ്ടുപിടിത്തം. കാരണം മറ്റൊന്നുമല്ല മാളവികയുടെ കൂടെ നായകന്മാരായി അഭിനയിച്ച എല്ലാവരുടെയും വിവാഹം ഇതിനോടകം കഴിഞ്ഞു. എന്നിട്ടും മാളവിക ഇതുവരെ വിവാഹം കഴിക്കാത്തതിന്റെ കാരണം അന്വേഷിക്കുകയാണ് ആരാധകർ. എന്നാൽ ഈ സംശയങ്ങൾക്കൊന്നും പിടികൊടുക്കാതെ മാളവിക ഇപ്പോഴും തന്റെ കരിയറിൽ ഫോക്കസ് ചെയ്ത് മുന്നേറുകയാണ്.
താരം തന്റെ ജീവിതത്തിൽ എത്രത്തോളം സന്തോഷവതിയായാണ് മുന്നേറുന്നതെന്ന് താരത്തിന്റെ സമൂഹമാധ്യമങ്ങളിൽ താരം പങ്കുവെക്കുന്ന പോസ്റ്റുകൾ കണ്ടാൽ തന്നെ മനസ്സിലാകും. ഒരിക്കൽ പ്രണയം ഉണ്ടോ എന്ന ഒരു ആരാധകന്റെ ചോദ്യത്തിന് ഇല്ല എന്നായിരുന്നു നടിയുടെ ഉത്തരം. ജീവിതത്തിൽ ഇതുവരെ എത്ര പ്രൊപ്പോസൽസ് വന്നു എന്ന ചോദ്യത്തിന് വിരലുകൾ എണ്ണിയതിനുശേഷം അറിയില്ല എന്നും താരം മറുപടി നൽകിയിരുന്നു. വിവാഹത്തെക്കുറിച്ച് ചോദിച്ചപ്പോൾ ഇപ്പോൾ കരിയറിനാണ് പ്രാധാന്യം നൽകുന്നത് എന്നാണ് താരം പറഞ്ഞത്.
വിവാഹത്തെക്കുറിച്ച് ആലോചിക്കുമ്പോൾ എല്ലാം മനസ്സിൽ വരുന്നത് അമ്പലമുറ്റത്തെ തീർത്തും ലളിതമായ ഒരു ചടങ്ങാണ് എന്നും താരം വ്യക്തമാക്കിയിരുന്നു. നെറ്റിയിൽ ചന്ദനക്കുറിയും ചാർത്തി കസവ് സാരിയുടുത്ത് കഴുത്തിൽ തുളസി മാലയുമായി തന്റെ ആളുടെ കൈപിടിച്ച് നിൽക്കുന്നതാണ് മനസ്സിൽ വരുന്നത് എന്ന് മാളവിക ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു.