നടി സുബി സുരേഷ് അന്തരിച്ചിട്ട് മൂന്നാഴ്ചയോളം ആണ് തിരിയുന്നത്. എന്നിരുന്നാലും ഇങ്ങനെ ഒരു കലാകാരി മരിച്ചു എന്ന് മലയാളികൾക്ക് ഇതുവരെ വിശ്വസിക്കാനായിട്ടില്ല. സുബിയുടെ കഥാപാത്രങ്ങളിലൂടെയും തമാശകളിലൂടെയും സംസാരശൈലികളിലൂടെയും സുബി അവതരിപ്പിച്ച കുറെയധികം പ്രോഗ്രാമുകളിലൂടെയും ഇപ്പോഴും ജീവിക്കുകയാണ് മലയാളികളുടെ ഉള്ളിൽ. മരിച്ചു എന്ന് വിശ്വസിക്കില്ല ഞങ്ങൾ ഒരിക്കലും സുബി എന്നും ഞങ്ങളുടെ ഉള്ളിൽ ജീവിക്കുമെന്ന് തന്നെയാണ് മലയാളികൾ പറയുന്നത്. ഇപ്പോഴിതാ സുബിയുടെ അനുജൻ എബി സുരേഷ് ഇപ്പോൾ താരത്തിന്റെ യൂട്യൂബ് ചാനലിലൂടെ ഒരു ലൈവ് നടത്തിയിരിക്കുകയാണ്.
സുബിയുടെ യൂട്യൂബ് ചാനലും ഫേസ്ബുക്കും ഒന്നും ഞങ്ങൾ തൽക്കാലം നിർത്തിവയ്ക്കുന്നില്ല എന്നും ചേച്ചി കുറച്ചു അധികം വീഡിയോസ് ഷൂട്ട് ചെയ്തു വച്ചിട്ടുണ്ടെന്നും അത് പോസ്റ്റ് ചെയ്യാൻ എന്നോട് പറഞ്ഞിട്ടുണ്ടായിരുന്നു എന്നും എബി പറയുന്നുണ്ട്. ഹോസ്പിറ്റൽ തിരക്കുകളിൽ ആയിരുന്നപ്പോൾ അതൊന്നും എനിക്ക് പോസ്റ്റ് ചെയ്യാൻ പറ്റിയില്ല എന്നും, അതൊക്കെ എന്നെ ഒരുപാട് ചേച്ചി വഴക്ക് പറഞ്ഞിട്ടുണ്ടെന്ന് ചേച്ചിയെ ഞാനതൊന്നും അറിയിച്ചില്ല എന്നും ഇപ്പോൾ പറയുന്നുണ്ട്. ഒപ്പം കൂടെ നിന്ന് സുബിയെ ഒരുപാട് സപ്പോർട്ട് ചെയ്തതിനും സുബിയെ ഒരുപാട് സഹായിച്ചതിനും സുബിയുടെ കുടുംബത്തിന് എല്ലാവിധ പ്രാർത്ഥനകളും നൽകിയതിന് പ്രേക്ഷകരോടും ഒപ്പം നിന്ന സുഹൃത്തുക്കളോടും താരങ്ങളോടും ഒക്കെ ഇപ്പോൾ ലൈവിൽ എത്തി പറയുകയാണ്.
ഇനി ഭൂരിഭാഗം സമയവും ഈ ചാനലിൽ ഞങ്ങൾ വീഡിയോസ് പങ്കിടുമെന്നും നല്ല കാര്യങ്ങൾക്ക് ഈ ചാനൽ ഉപയോഗിക്കുമെന്ന് വാക്ക് തരികയാണ് സുബിയുടെ അനുജൻ എബി ഇപ്പോൾ. ചേച്ചിയെ ഇഷ്ടപ്പെടുന്ന ആരാധകർ ഈ വീഡിയോസ് ഇരുകൈയും നീട്ടി സ്വീകരിക്കണം എന്നും ചാനൽ കളയുന്നതിന് പ്രേരിപ്പിക്കരുതെന്നും എബി എടുത്തുപറയുന്നുണ്ട്. അത് ഞങ്ങൾ മാനിക്കുന്നുവെന്നും അത് കണക്കിലെടുത്ത് തന്നെയാണ് ഞങ്ങൾ ഇങ്ങനെ ഒരു തീരുമാനം എടുക്കുന്നത് എന്നും ഇപ്പോൾ എബി ആരാധകരോട് സംസാരിക്കുകയാണ്.
ചേച്ചി എടുത്തു വെച്ച രണ്ട് മൂന്ന് വ്ലോഗുകൾ ഉണ്ടെന്നും, ചേച്ചി ആശുപത്രിയിൽ ആയിരുന്ന സമയത്ത് എന്നോട് അതെല്ലാം പോസ്റ്റ് ചെയ്യാൻ പറഞ്ഞു എങ്കിലും ആശുപത്രി തിരക്കുകൾ കാരണം അതിനൊന്നും പറ്റിയില്ല എന്നും എബി പറയുന്നു. അതെല്ലാം ചേച്ചി വന്നിട്ട് ചെയ്യുമെന്നാണ് കരുതിയത്. എന്നാൽ അതിനു ഇനി പറ്റില്ലല്ലോ, അതുകൊണ്ട് ചേച്ചിക്ക് പകരം ആ വീഡിയോസ് ഞാൻ നിങ്ങളിലേക്ക് എത്തിക്കുമെന്നും എ ബി വാക്ക് നൽകുന്നു. എബിയുടെ ഈ വാക്കുകൾ തന്നെയാണ് ആരാധകർ ഇപ്പോൾ ഏറ്റെടുത്തിരിക്കുന്നത്.