മലയാള സിനിമയിൽ ഒരുകാലത്ത് നിറഞ്ഞു നിന്ന നടിയാണ് അംബിക. 200ലേറെ തെന്നിന്ത്യൻ സിനിമകളിൽ അഭിനയിച്ച അംബിക അക്കാലത്തെ തിരക്കുപിടിച്ച നായിക നടി ആയിരുന്നു. സീത എന്ന മലയാള സിനിമയിലാണ് നടി ആദ്യമായി അഭിനയിച്ചത്. എന്നാൽ ഈ സിനിമ കുറേക്കാലം കഴിഞ്ഞാണ് റിലീസായത്. നീലത്താമര ആണ് അംബികയുടെ ആദ്യമായി റിലീസ് ചെയ്ത സിനിമ. ഈ സിനിമ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. 2009ൽ ഈ സിനിമ ലാൽ ജോസ് റീമേക്ക് ചെയ്യുകയും ചെയ്തിട്ടുണ്ട്. സിനിമ ലോകത്തു നിന്നും തുടക്കകാലത്ത് തനിക്കുണ്ടായ ദുരനുഭവങ്ങൾ തുറന്നു പറഞ്ഞിരിക്കുകയാണ് അംബിക. അമൃത ടിവിയോട് ആണ് താരത്തിന്റെ പ്രതികരണം. നടിമാർ ആണ് തന്നെ ഏറ്റവും കൂടുതൽ വേദനിപ്പിച്ചത് എന്ന് ആംബിക പറയുന്നു.
താരത്തിന്റെ വാക്കുകൾ ഇങ്ങനെ; “എന്നെ ഒരുപാട് ഹേർട്ട് ചെയ്തത് ഫീമെയിൽ ആർട്ടിസ്റ്റുകൾ ആയിരുന്നു. പേര് ഞാനിപ്പോൾ പറയാൻ ആഗ്രഹിക്കുന്നില്ല. ഭക്ഷണത്തിൻറെ കാര്യത്തിൽ വരെ എന്നെ ഇൻസൾട്ട് ചെയ്തിരുന്നു. എറണാകുളത്ത് ഷൂട്ടിംഗ് നടക്കുമ്പോൾ ഭക്ഷണത്തിൻറെ കാര്യം പറയാൻ വന്നപ്പോൾ പുതിയ ആൾക്കാരൊക്കെ അല്ലേ എന്താ അതിൻറെ ആവശ്യം, കരിമീൻ കഴിച്ചില്ലെങ്കിൽ ഇറങ്ങില്ലേ, എന്നൊക്കെ ചോദിച്ചു. എൻറെ അമ്മയെ സംബന്ധിച്ചിടത്തോളം ഭക്ഷണത്തിന്റെ കാര്യത്തിലൊക്കെ ആരെങ്കിലും എന്തെങ്കിലും പറഞ്ഞാൽ വല്ലാതെ ഹേർട്ട് ആകും. മോൾ ഇങ്ങു വാ എന്ന് അമ്മ പറഞ്ഞു. എൻറെ കണ്ണൊക്കെ അങ്ങ് നിറഞ്ഞു. നീ കഴിക്കേണ്ട വാ എന്ന് അമ്മ പറഞ്ഞു.
അമ്മ എറണാകുളത്ത് ഗ്രാൻഡ് ഹോട്ടലിൽ പോയി 4,5 കരിമീൻ വാങ്ങിച്ചു കൊണ്ടുവന്നു. തനിക്ക് വൈകുന്നേരം മറ്റൊരു സിനിമയ്ക്ക് പോകണമെന്നറിഞ്ഞ് മനപ്പൂർവ്വം പത്ത് പന്ത്രണ്ട് ടേക്കുകളെടുക്കും. ഡയറക്ടർ വിളിച്ച് എന്നോട് ചോദിച്ചു നിനക്കും അവർക്കും എന്തെങ്കിലും പ്രശ്നമുണ്ടോ എന്ന്. ഇല്ലെന്ന് ഞാൻ പറഞ്ഞു. വേറൊരു ആർട്ടിസ്റ്റ് ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാൻ നോക്കവേ തന്നെ അപമാനിച്ചു എന്നും അംബിക പറഞ്ഞു. ഉച്ചയ്ക്ക് ഊണ് കഴിക്കാൻ വരൂ എന്ന് പറഞ്ഞു. ഇരിക്കാൻ പോയപ്പോൾ ‘നോ നോ യു ഗോ ആൻഡ് സിറ്റ് ദയർ’ എന്ന് പറഞ്ഞു. ഞാൻ അമ്മയുടെ അടുത്തേക്ക് പോയി. നിനക്ക് ഒരു കാലം വരും അന്ന് നീ മധുരമായി പകരം ചോദിക്കണം എന്ന് അച്ഛനും അമ്മയും പറഞ്ഞു.
എന്നെ അപമാനിച്ചവരോട് മധുരമായി പകരം വീട്ടാനായി മദ്രാസിൽ അവർ ഒരു ഷൂട്ടിങ്ങിനു വേണ്ടി ഒരു സ്റ്റുഡിയോയിൽ വന്നു. ഞാൻ അവിടെ കത്തി നിൽക്കുന്ന സമയമാണ്. ഞാൻ മേക്കപ്പ് റൂമിൽ നിന്നും ഡ്രസ്സ് ചെയ്ത് പുറത്തുവന്നപ്പോൾ അവർ അവിടെ നിൽക്കുന്നു. എന്താ ഇവിടെ എന്ന് ചോദിച്ചു എനിക്ക് മേക്കപ്പ് റൂം ഇല്ല ഇരിക്കാൻ എന്നു പറഞ്ഞു. ചേച്ചി അകത്തിരിക്ക് എന്ന് ഞാൻ പറഞ്ഞു. അവരെ വിളിച്ച് റൂമിനകത്ത് കൊണ്ടുപോയി ഇരുത്തി അവരുടെ അസിസ്റ്റൻറ് വന്നിട്ടില്ലായിരുന്നു. എൻറെ അസിസ്റ്റന്റിന്റെ അവരോടൊപ്പം നിർത്തി.
ആ സമയം അവർ ആകെ തളർന്നു പോയി. ചേച്ചി അകത്തിരിക്കൂ എന്ന് പറഞ്ഞപ്പോൾ അവർ എന്നെ നോക്കി. ആ നോട്ടത്തിൽ തന്നെ മനസ്സിലായെന്നും അംബിക ഓർക്കുന്നു. എറണാകുളത്ത് ആ ഗ്രാൻഡ് ഹോട്ടലിന്റെ മുന്നിൽ കൂടെ പോയിക്കഴിഞ്ഞാൽ ഇത് ഓർമ്മവരും. ആരെങ്കിലും കരിമീൻ എന്ന് പറഞ്ഞാൽ അപ്പോൾ സങ്കടം വരുമെന്നും നടി തുറന്നു പറഞ്ഞു. മലയാളത്തിലെ ഒരു കാലത്തെ സൂപ്പർ ഹിറ്റ് സിനിമകളിലെ നായിക നടി ആയിരുന്നു അംബിക.