നടൻ സംവിധായകൻ നിർമ്മാതാവ് ഗായകൻ എന്നിങ്ങനെ മലയാള സിനിമയുടെ നട്ടെല്ലായി മാറിയ താരമാണ് പൃഥ്വിരാജ് സുകുമാരൻ. കഴിഞ്ഞവർഷം സംവിധാനം ചെയ്തതും നിർമ്മിച്ചതും നായകനുമായി അഭിനയിച്ചതും അടക്കം ആറോളം സിനിമകളാണ് പൃഥ്വിരാജിന്റേതായി തീയേറ്ററുകളിലേക്ക് എത്തിയത്. എല്ലാം ഒന്നിനൊന്നു മികച്ചതും സാമ്പത്തിക നേട്ടം ഉണ്ടാക്കിക്കൊടുത്തതുമാണ്. താരത്തിന്റെതായി പ്രേക്ഷകർ ഒന്നടങ്കം ഇനി കാത്തിരിക്കുന്ന ചിത്രമാണ് ആട്ജീവിതം. സോഷ്യൽ മീഡിയ ആകെ ആട് ജീവിതത്തിന്റെ ചർച്ചകളാണ് നിറഞ്ഞുനിൽക്കുന്നത്. കഴിഞ്ഞദിവസം ചിത്രത്തിൻറെതായി പുറത്തിറങ്ങിയ ട്രെയിലർ നിമിഷനേരങ്ങൾക്കകം ആണ് വൈറൽ ആയത്.
എന്നാൽ അത് ചിത്രത്തിൻറെ യഥാർത്ഥ ട്രെയിലർ അല്ലെന്നും ലീക്കായ ഭാഗം മാത്രമാണെന്നും പറഞ്ഞു സംവിധായകൻ ബ്ലെസി രംഗത്തെത്തിയിരുന്നു. ഇപ്പോൾ ഇതാ ചിത്രത്തെക്കുറിച്ച് പൃഥ്വിരാജ് നേരത്തെ പറഞ്ഞ വാക്കുകൾ ശ്രദ്ധേയമാവുകയാണ്. ഇനി ഒരിക്കലും ഒരു സിനിമയ്ക്ക് വേണ്ടിയും ഇത്രയും എഫേർട്ട് എടുക്കില്ല എന്നാണ് അദ്ദേഹം വ്യക്തമാക്കിയത്. ആട് ജീവിതത്തിന്റെ ഫസ്റ്റ് പോസ്റ്റർ പുറത്തിറങ്ങിയത് മുതൽ ആളുകൾ ഏറെ ചർച്ച ചെയ്തത് പൃഥ്വിരാജിന്റെ രൂപത്തെ കുറിച്ചാണ്. ചിത്രത്തിനുവേണ്ടി ശരീരഭാരം കൂട്ടുകയും കുറയ്ക്കുകയും എല്ലാം ചെയ്യുന്ന ഒട്ടനവധി ഘട്ടങ്ങളിലൂടെയാണ് താരം കടന്നുപോയിരുന്നത്.
ഈ ദിവസങ്ങളെക്കുറിച്ചും സിനിമയെക്കുറിച്ചും പൃഥ്വിരാജ് പറയുന്നത് ഇങ്ങനെയാണ്; സ്വന്തം ശരീരത്തിന് കൊടുക്കുന്ന ടോർച്ചർ ആണ് ശരിക്കും നിങ്ങൾ കാണുന്ന രൂപമാറ്റം. ഇനി ഒരിക്കലും ഇതുപോലൊരു ചിത്രത്തിൽ ഞാൻ എത്തില്ല. ഒരു ചിത്രത്തിന് വേണ്ടിയും ഇങ്ങനെ എഫേർട്ട് എടുക്കാൻ പറ്റില്ല. കാരണം ഫിറ്റ്നസ് പോലും കീപ്പ് ചെയ്തതല്ല ഈ ചിത്രം പൂർത്തീകരിക്കുന്നത്. ഒരുപക്ഷേ സിനിമ കാണുമ്പോൾ പ്രേക്ഷകർക്ക് രൂപമാറ്റത്തെ കുറിച്ച് ബോധ്യപ്പെടുക. എൻറെ മേക്കോവറിനെ കുറിച്ച് കുറച്ച് ആളുകൾ പറയുമ്പോൾ പോലും യഥാർത്ഥ അവസ്ഥ ആരും കണ്ടിട്ടില്ല. സിനിമയുടെ കഥ കേൾക്കുമ്പോൾ കഥാപാത്രത്തെ കുറിച്ച് വ്യക്തമായി എനിക്ക് ധാരണ ഉണ്ടായിരുന്നു.
ഒരു അഭിനേതാവിന്റെ ഭാഗത്ത് നിന്ന് എത്രമാത്രം എഫേർട്ട് വേണമെന്ന് തിരിച്ചറിഞ്ഞു കൊണ്ടാണ് ചിത്രം കമ്മിറ്റ് ചെയ്യുന്നത്. പലപ്പോഴും വളരെ ബുദ്ധിമുട്ടുകൾ തോന്നിയിട്ടുണ്ട്. സിനിമയ്ക്ക് വേണ്ടി ശരീരത്തിൽ വലിയ മാറ്റങ്ങൾ വരുത്തി ഷൂട്ടിന് വേണ്ടി തയ്യാറെടുക്കുന്ന സമയത്താണ് വലിയൊരു കാലയളവിലേക്ക് തന്നെ സിനിമ നിർത്തിവയ്ക്കേണ്ടി വന്നത്. ആ കാലഘട്ടത്തിൽ ഒക്കെ ഒരുപാട് ബുദ്ധിമുട്ടുകൾ നേരിടേണ്ടി വന്നിട്ടുണ്ട്. എന്നാൽ ഷൂട്ട് ചെയ്ത ഭാഗങ്ങൾ സ്ക്രീനിൽ കാണുമ്പോൾ വലിയ സന്തോഷം തോന്നുന്നുവെന്നും താരം പറയുന്നു. പൃഥ്വിരാജ് നായകനായ ആടുജീവിതം സിനിമയുടേതായി പ്രചരിക്കുന്നത് ഔദ്യോഗിക ട്രെയിലർ അല്ലെന്ന് പറഞ്ഞ് സംവിധായകൻ ബ്ലെസ്സി രംഗത്ത് എത്തിയിരുന്നു.
ഇപ്പോൾ പുറത്തായത് മൂന്നു മിനിറ്റുള്ള ദൃശ്യങ്ങളാണെന്നും ഇത് ഔദ്യോഗിക ട്രെയിലർ അല്ലെന്നും സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ അദ്ദേഹം പറഞ്ഞു. എന്നാൽ ദൃശ്യങ്ങൾ പുറത്തായതിൽ വലിയ വിഷമം ഉണ്ടെന്നും ബ്ലെസ്സി വ്യക്തമാക്കുന്നു. ആട് ജീവിതത്തിന്റെത് എന്ന പേരിലുള്ള ട്രെയിലർ വെള്ളിയാഴ്ച വൈകിട്ട് മുതൽ ആണ് സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചത്. അമേരിക്കയിലെ കാലിഫോർണിയിലുള്ള വെബ്സൈറ്റിലാണ് ദൃശ്യങ്ങൾ ആദ്യം വന്നത്. അതിൽ ഉപയോഗിച്ചിരിക്കുന്ന മ്യൂസിക് കീബോർഡിൽ ചെയ്തിട്ടുള്ളതാണ്. കൃത്യമായ കളർ ഗ്രേഡിങ് നടത്തിയിട്ടില്ല.
ചില മേളകളിൽ പ്രദർശിപ്പിക്കുന്നതിനും ലോകമെമ്പാടുമുള്ള റിലീസിനുമായി ബിസിനസ് ആവശ്യാർത്ഥം ഏജൻറ് മാർക്ക് അയച്ച വീഡിയോ ക്ലിപ്പ് ആണ് എന്ന് ബ്ലെസി പറഞ്ഞു. പൃഥ്വിരാജും, സാഹിത്യകാരൻ ബെന്യാമിനും വീഡിയോ സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചു. ട്രെയിലർ പുറത്തായതല്ല ഫെസ്റ്റിവൽ സർക്യൂട്ടുകൾക്ക് മാത്രമായി കട്ട് ചെയ്ത ആടുജീവിതം വീഡിയോ ഓൺലൈനിൽ എത്തിയിരുന്നു. ആട് ജീവിതം ചിത്രം പൂർത്തിയായിട്ടില്ല ജോലികൾ പുരോഗമിക്കുകയാണ്. വീഡിയോ ലോകമെമ്പാടുമുള്ള ഫിലിം ഫെസ്റ്റിവലുകൾക്ക് മാത്രമായി ഉള്ളതാണ് നിങ്ങൾക്ക് ഇഷ്ടപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു എന്നായിരുന്നു പൃഥ്വിരാജ് ഫേസ്ബുക്കിൽ കുറിച്ചത്.