മലയാളിയാണെങ്കിലും തമിഴ് സിനിമകളിലൂടെ താരമായി മാറിയ നടിയാണ് ഇനിയ. മോഡലിംഗ് രംഗത്തുനിന്നും ആണ് സിനിമയിലേക്ക് എത്തുന്നത്. തമിഴ് നടിയായി ആദ്യ സിനിമയിലൂടെ തന്നെ മികച്ച നടിക്കുള്ള സംസ്ഥാന പുരസ്കാരം നേടിയ ഇനിയ പിന്നീട് തമിഴിലെ നിറസാന്നിധ്യമാവുകയായിരുന്നു. മലയാളത്തിലും നിരവധി സിനിമകളിൽ അഭിനയിച്ചെങ്കിലും ഏറ്റവും കൂടുതൽ സ്വീകാര്യത ലഭിച്ചത് തമിഴകത്ത് നിന്നാണ്. ഗ്ലാമർ വേഷങ്ങൾ അടക്കം ഇനിയ തിളങ്ങിയിട്ടുണ്ട്. അത്തരം വേഷങ്ങൾ ചെയ്യുന്നതിൽ നിന്ന് പൊതുവേ മലയാളി നടിമാർ മാറിനിൽക്കുമ്പോൾ അവയിൽ നിന്ന് വ്യത്യസ്ത ആവുകയായിരുന്നു ഇനിയ. എന്നാൽ ഗ്ലാമർ വേഷങ്ങളുടെ പേരിൽ ഒരുപാട് വിമർശനങ്ങളും സൈബർ ബുള്ളിയിംഗ് ഒക്കെ താരത്തിന് നേരിടേണ്ടി വന്നിട്ടുണ്ട്.
എങ്കിലും സിനിമ ആവശ്യപ്പെടുന്നുണ്ടെങ്കിൽ ഇനിയ അതിനോട് നോ പറയാറില്ല. ഗ്ലാമർ വേഷങ്ങൾ ചെയ്യുന്നതിന് ആത്മവിശ്വാസം ആവശ്യമാണെന്നാണ് ഇനിയ പറയുന്നത്. മോഡലിംഗ് രംഗത്ത് നിന്ന് വന്നതുകൊണ്ടാണ് തനിക്ക് അത് എളുപ്പമായത് എന്ന് ഇനിയ പറയുന്നു. ഗ്ലാമർ കഥാപാത്രങ്ങൾ ഏതു ലെവൽ വരെ പോകണം എന്നത് നമ്മൾ തീരുമാനിക്കുന്നത് അനുസരിച്ചാണ്. അതിൽ നമ്മുടെ കോൺഫിഡൻസ് ആണ് പ്രധാനം അല്ലാതെ അക്കാര്യത്തിൽ ആരും നിർബന്ധിക്കില്ലെന്ന് ഇനിയ പറയുന്നു. കംഫർട്ട് ആണെങ്കിൽ ചെയ്യുക ഗ്ലാമർ വൽഗറും രണ്ടും വേറെ വേറെയാണ്. ആദ്യമൊക്കെ തമിഴ് ഇൻഡസ്ട്രിയിൽ ഫെയ്മസ് ആകണമെങ്കിൽ അല്പം ഒക്കെ വയറു കാണിക്കണം. ഗ്ലാമർ ആയാൽ മാത്രമേ ടോപ്പ് ലെവലിലേക്ക് എത്താൻ കഴിയു എന്നൊക്കെയാണ് ചിന്തിച്ചിരുന്നത്.
എന്നാൽ അതൊക്കെ ജോലിയുടെ ഭാഗമാണെന്ന് കുറെ കഴിഞ്ഞ മനസ്സിലായി അതിനെ മോശമായി നമ്മൾ കാണുമ്പോഴാണ് പ്രശ്നം. ഒരു കഥയ്ക്ക് വേണ്ടിയോ അല്ലെങ്കിൽ ഒരു ഗാനരംഗത്തിന് വേണ്ടിയോ ഗ്ലാമർ ആയി ചെയ്യുന്നതിൽ തെറ്റില്ലെന്ന് തന്നെയാണ് അഭിപ്രായം എന്നും ഇനിയ പറഞ്ഞു. നേരത്തെ മുതൽ മോഡലിംഗ് രംഗത്ത് സജീവമായതുകൊണ്ട് വസ്ത്രങ്ങളുടെ കാര്യത്തിൽ പ്രശ്നമുണ്ടായിരുന്നില്ല. ഏതുതരം വസ്ത്രങ്ങളിലും കംഫർട്ടബിൾ ആയിരുന്നു അതിനെ ജോലിയുടെ ഭാഗമായി കണ്ടിട്ടുള്ളൂ എന്നും ഇനിയ വ്യക്തമാക്കി. ഗ്ലാമർ വേഷങ്ങളിൽ അഭിനയിക്കുന്നത് കൊണ്ട് നടിമാർ നേരിടേണ്ടിവരുന്ന സൈബർ ബുള്ളിയിങ്ങിലും ഇനിയ പ്രതികരിച്ചു. കലയെ കലയായി കാണുകയും ബഹുമാനിക്കുകയും ചെയ്യുന്നവർ ഒരിക്കലും മോശം കമൻറുകൾ ഇടില്ല.
ഒരു പണിയുമില്ലാതെ ഇരിക്കുന്ന ആളുകളാണ് മോശം കമൻറുകൾ ഇടുന്നതിന്നായിരുന്നു ഇനിയയുടെ പ്രതികരണം. തനിക്കെതിരെ വരുന്ന ഗോസിപ്പുകളും ശ്രദ്ധിക്കാറില്ലെന്ന് താരം വ്യക്തമാക്കി. സിനിമയിൽ നിന്നും ഇതുവരെ മോശം അനുഭവങ്ങൾ ഒന്നും ഉണ്ടായിട്ടില്ല എന്നും ഇനിയ പറഞ്ഞു. നമ്മുടെ പ്രൈവറ്റ് സ്പേസിലേക്ക് പുറത്തുനിന്നും ഒരാളെ കടക്കാൻ അനുവദിച്ചാൽ മാത്രമേ ഇഷ്യൂസ് ഉണ്ടാവുകയുള്ളൂ എന്ന് അച്ഛൻ പറഞ്ഞിട്ടുണ്ട്. നമ്മൾ നമ്മളെ തന്നെ സൂക്ഷിച്ചാൽ ഒരു പ്രശ്നങ്ങളും ഉണ്ടാകില്ല. എവിടെപ്പോയാലും അച്ഛനോടും അമ്മയോടും സംഭവിച്ച കാര്യങ്ങൾ എല്ലാം പറയും.
അടുത്തകാലത്തായാണ് ഒറ്റയ്ക്ക് ഒരു ഇടങ്ങളിൽ പോകാൻ തുടങ്ങിയത് അതിനുമുമ്പ് അമ്മ കൂടി ഉണ്ടാകുമായിരുന്നു എന്നും ഇനിയ പറഞ്ഞു. ഇതുവരെയെല്ലാം ജനുവിനായ പ്രോജക്ട് ആണ് വന്നിട്ടുള്ളത്. അവസരത്തിനായി ആരും ഉപയോഗിക്കുന്ന സാഹചര്യം ഉണ്ടായിട്ടില്ല. അത് സിനിമയോട് കാണിക്കുന്ന പാഷൻ കൊണ്ടും അത്രയും ഡെഡിക്കേറ്റഡ് ആയി നിൽക്കുന്നതും കൊണ്ടുമാകാം. സിനിമ തനിക്ക് ഒരു ടൈം പാസ് അല്ല. പൈസക്ക് വേണ്ടി മാത്രം സിനിമ ചെയ്യുന്ന എന്തിനും തയ്യാറായി നിൽക്കുന്നവരാകാം അബദ്ധങ്ങളിൽ ചെന്ന് ചാടുന്നത്. അവർക്കാണ് അത്തരം അനുഭവങ്ങൾ ഉണ്ടാകുന്നു എന്നും ഇനിയ പറഞ്ഞു.