വില്ലൻ വേഷങ്ങളിൽ വ്യത്യസ്തത കൊണ്ടുവന്ന ശ്രദ്ധ നേടിയ നടനാണ് ബാബു ആൻറണി. 90കളിൽ നിരവധി മലയാള സിനിമകളിൽ ബാബു ആൻറണി അഭിനയിച്ചു. മറുഭാഷകളിലും നടൻ സാന്നിധ്യം അറിയിച്ചു. വില്ലൻ കഥാപാത്രങ്ങൾ ചെയ്താണ് കരിയർ തുടങ്ങിയതെങ്കിലും പിന്നീട് നായക വേഷങ്ങളും ബാബു ആന്റണിയെ തേടി വന്നു. കരിയറിൽ തിളങ്ങി നിൽക്കുന്ന കാലഘട്ടത്തിലാണ് താരം സിനിമയിൽ നിന്നും ഇടവേളയെടുത്ത് അമേരിക്കയിലേക്ക് പോകുന്നത്. പിന്നീട് നടൻ തിരിച്ചെത്തുകയും സിനിമ രംഗത്ത് വീണ്ടും സാന്നിധ്യം അറിയിക്കുകയും ചെയ്തു. ഇന്ന് വ്യത്യസ്തമായ സിനിമകളാണ് ബാബു ആന്റണിയെ തേടി വരുന്നത്. അഭിനയത്തിൽ നിന്നും ഇടവേളയെടുത്ത കാലഘട്ടത്തെക്കുറിച്ച് സംസാരിക്കുകയാണ് ബാബു ആൻറണി.
അക്കാലത്ത് സിനിമാരംഗത്ത് നിന്ന് തനിക്കെതിരെ ചില ഭീഷണികൾ വന്നെന്ന് ബാബു ആൻറണി തുറന്നു പറഞ്ഞു. സിനിമകളിൽ നിന്ന് ബ്രേക്ക് എടുക്കുന്ന സമയത്ത് എനിക്ക് തുടരെ 10 ഹിറ്റുകൾ ഉണ്ടായിരുന്നു. ഭയങ്കര അറ്റാക്ക് ആയിരുന്നു ഒന്നും ചെയ്യാൻ പറ്റില്ല. ചില കാര്യങ്ങൾ ചെയ്തില്ലെങ്കിൽ നിങ്ങളുടെ കരിയർ നശിപ്പിക്കും എന്ന് ഒരാൾ പറഞ്ഞു. ഞാൻ പറഞ്ഞു കുഴപ്പമില്ല എന്ന്. പിന്നെ ഞാൻ അമേരിക്കയിലേക്ക് പോയി ഭാര്യയെ കണ്ടുമുട്ടി. പിന്നെ കുടുംബത്തിന് തിരക്കുകളിലേക്ക് നീങ്ങി. അമേരിക്കയിൽ മറ്റു ജോലികൾ ചെയ്യുകയും സിനിമകൾ വരാൻ കാത്തിരുന്നു. ഒരുപാട് ഓഫറുകൾ വന്നു പക്ഷേ അതിലൊന്നും നന്നായി ചെയ്യാൻ മാത്രം ഒന്നുമില്ലായിരുന്നെന്നും ബാബു ആന്റണി ഓർത്തു.
തിളക്കമുള്ള സമയത്ത് ലഭിച്ച ആരാധക സ്നേഹത്തെ കുറിച്ചും ബാബു ആൻറണി സംസാരിച്ചു. ആരാധകരുടെ നിരവധി കത്തുകൾ വന്നിരുന്നു വീട്ടിൽ കുന്നുകൂടി അന്ന് ഇമെയിൽ ഒന്നുമില്ല. ആയിരം കത്തുകൾ വരുമ്പോൾ അതിൽ 10 പേർക്ക് ഫോട്ടോയും ഓട്ടോഗ്രാഫും അയച്ചു കൊടുത്തിരുന്നും നടൻ ഓർത്തു. കുടുംബത്തോടൊപ്പം അമേരിക്കയിൽ താമസിക്കുന്ന ബാബു ആന്റണി ഇടയ്ക്ക് വന്ന് സിനിമകൾ ചെയ്യാറുണ്ട്. റഷ്യൻ അമേരിക്കൻ വനിതയായ ഇവാഗനിയ ആൻറണി ആണ് ബാബു ആൻറണിയുടെ ഭാര്യ. രണ്ടു മക്കളും ദമ്പതികൾക്ക് ഉണ്ട്. ഭാര്യയെ ആദ്യമായി കണ്ടുമുട്ടിയ സന്ദർഭത്തെ കുറിച്ച് അഭിമുഖത്തിൽ ബാബു ആൻറണി സംസാരിച്ചിട്ടുണ്ട്.
യുഎസിൽ ഒരു ക്രിസ്തുമസ് പാർട്ടിയുണ്ടായിരുന്നു അവിടെ പാട്ടുപാടുകയായിരുന്നു ഇവാഗനിയ. ഒരു ഡിന്നറിന് പോയാലോ എന്ന് ചോദിച്ചു. അങ്ങനെ ആ സൗഹൃദം വളർന്നു. പ്രണയത്തെ രണ്ടുപേരുടെയും വീട്ടുകാർ ആദ്യം എതിർത്തിരുന്നു എന്നാൽ പിന്നീട് സമ്മതിച്ചു. മക്കളിൽ ഒരാൾ ജനിച്ചത് കോട്ടയത്തും ഒരാൾ ജനിച്ചത് മോസ്കോയിലും ആണെന്ന് ബാബു ആൻറണി പറഞ്ഞു. അടുത്തിടെ പുറത്തിറങ്ങിയ മദ്രനോത്സവം എന്ന സിനിമയിൽ ശ്രദ്ധയെ വേഷം ബാബു ആന്റണി ചെയ്തു. തമിഴ് ചിത്രം ലിയോ ഉൾപ്പെടെ ബാബു ആന്റണിയുടെ ഒരുപിടി സിനിമകൾ റിലീസ് ചെയ്യാനുണ്ട്.