ഡോ:ബിജു സംവിധാനം ചെയ്ത് ടോവിനോ തോമസ് നായക കഥാപാത്രത്തിൽ എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ്’അദൃശ്യജാലങ്ങൾ’.ചിത്രത്തിലെ തന്റെ കഥാപാത്രത്തിന്റെ ചിത്രങ്ങളാണ് ടോവിനോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്. ടോവിനോയുടെ പതിവ് ലുക്കിൽ നിന്നും ഏറെ വ്യത്യസ്തമായി ഉള്ള ഗെറ്റപ്പാണ് ചിത്രത്തിലെ കഥാപാത്രത്തിനുള്ളത്.ആരാധകരെ ഞെട്ടിക്കുന്ന രീതിയിലുള്ള മേക്കോറാണ് ടോവിനോ നടത്തിയിരിക്കുന്നത്.
എല്ലാനര്‍ ഫിലിംസിന്റെ ബാനറില്‍ രാധിക ലാവു ആണ് ചിത്രത്തിൻറെ നിർമ്മാണം നിർവഹിക്കുന്നത്.ടോവിനോ തോമസ് പ്രൊഡക്ഷന്‍സ്,മൈത്രി മൂവീ മേക്കേഴ്സ് എന്നിവരും നിർമ്മാണത്തിൽ പങ്കുചേരുന്നു.വൃത്തിയില്ലാത്ത മുഷിഞ്ഞ ഷർട്ടും പാൻറും ധരിച്ച് ഇരുണ്ട നിറത്തിൽ അല്പം നരതോന്നിക്കുന്ന മുടിയുമായാണ് ടോവിനോ ഈ ചിത്രങ്ങളിൽ പ്രത്യക്ഷപ്പെടുന്നത്.എന്തൊരു മാറ്റമാണിത്,ചിത്രം വളരെയധികം പ്രതീക്ഷ നൽകുന്നു എന്നിങ്ങനെയുള്ള കമൻറുകൾ ആണ് പോസ്റ്റിനു താഴെ.
ചിത്രത്തിൽ പേരില്ലാത്ത യുവകഥാപാത്രത്തെയാണ് താൻ അവതരിപ്പിക്കുന്നത് എന്നും അതിൽ വളരെയധികം സന്തോഷം ഉണ്ടെന്നും ടോവിനോ പോസ്റ്റിൽ പറയുന്നു.‘അദൃശ്യ ജാലകങ്ങള്‍’ സിനിമയില്‍ സര്‍റിയലിസത്തെ അടിസ്ഥാനമാക്കിയാണ് കഥ പുരോഗമിക്കുന്നതെന്നും വ്യത്യസ്തമായ രീതിയിലാണ് ചിത്രം കഥ പറയുന്നത് എന്നും താരം പറയുന്നു.എൻറെ കരിയറിലെ വളരെ സവിശേഷമായ ഒരു പ്രോജക്ടും വളരെ പ്രിയപ്പെട്ട ഒരു കഥാപാത്രം ആണ് ഇതൊന്നും പറഞ്ഞാണ് ടോവിനോ പോസ്റ്റ് ആരംഭിക്കുന്നത്.
ഡോ:ബിജുവുമൊന്നിച്ച് സര്‍റിയലിസത്തില്‍ പേരില്ലാത്ത കോടാനുകോടി കഥാപാത്രങ്ങളെ പ്രതിനിധീകരിച്ചുള്ള തൻറെ ആദ്യ സംരംഭമാണിത്.എല്ലനാര്‍ ഫിലിംസും മൈത്രി മൂവി മേക്കേഴ്സും ചേർന്ന് ഒരുക്കുന്ന ഈ ചിത്രം സാമൂഹികപരമായി പ്രാധാന്യമുള്ളതും,നിരവധിപേരെ സ്വാധീനിക്കാൻ ശേഷിയുള്ളതുമായ ചിത്രമാണെന്നും ടോവിനോ പറയുന്നു.ഒരു കുപ്രസിദ്ധ പയ്യൻ എന്ന സിനിമക്ക് ശേഷം ടോവിനോ തോമസ് നിമിഷ സജയൻ കൂട്ടുകെട്ട് ഒന്നിക്കുന്ന ചിത്രം കൂടിയാണ് അദൃശ്യജാലങ്ങൾ.