എം ശരവണന്റെ സംവിധാനത്തിൽ തന്നെ ഇന്ത്യൻ സൂപ്പർ നായിക തൃഷ പ്രധാന കഥാപാത്രമായി എത്തുന്ന’രാംഗി’യുടെ റിലീസ് തീയതി പ്രഖ്യാപിച്ചു. ഡിസംബർ 30നാണ് ചിത്രം തിയേറ്ററുകളിൽ എത്തുക.മലയാളി താരം അനശ്വര രാജനും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. സംവിധായകൻ എ ആർ മുരുഗദോസിന്റെ കഥയ്ക്ക് തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് സംവിധായകൻ ശരവണൻ തന്നെയാണ്.
ലൈക്ക പ്രൊഡക്ഷൻ ബാനറിൽ സുബസ്കിരൺ ആണ് ചിത്രം നിർമ്മിക്കുന്നത്.മനുഷ്യക്കടത്താണ് ചിത്രം കൈകാര്യം ചെയ്യുന്ന പ്രമേയം എന്ന് സൂചനകൾ പുറത്തുവന്നിരുന്നു.ചിത്രത്തിന്റേതായി നേരത്തെ പുറത്തിറങ്ങിയ ടീസറിൽ തൃഷയുടെ ആക്ഷൻ പ്രകടനങ്ങൾ ശ്രദ്ധ നേടിയിരുന്നു.44 സെക്കൻഡ് മാത്രം ദൈർഘ്യമുള്ള പുറത്തുവന്ന ടീസറിൽ ആക്ഷൻ രംഗങ്ങൾക്ക് പുറമേ ഡയലോഗുകൾ ഒന്നുമില്ല.
എം ശരവണന്റെ ആദ്യ സംവിധാന സംരംഭമായ എങ്കെയും എപ്പോതും ഏറെ ശ്രദ്ധ നേടിയിരുന്നു.ഒരു അപകടത്തെ തുടർന്ന് ഏറെക്കാലം സിനിമയിൽ നിന്ന് വീട്ടിൽ നിന്ന് സംവിധായകൻ ശരവണന്റെ തിരിച്ചുവരവ് കൂടിയാണ് രാംഗി.ശക്തി ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിൻറെ സംഗീതസംവിധാനം സി സത്യയാണ്.ചിത്രത്തിൽ എത്തുന്ന മലയാളി താരം അനശ്വര രാജൻ സെറ്റിൽ തൃഷയ്ക്കൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ചിരുന്നു.
തൃഷയുടെ ഏറ്റവും അവസാനം പുറത്തിറങ്ങിയത് മണിരത്നത്തിന്റെ ബിഗ് ബജറ്റ് ചിത്രം പൊന്നിയിൻ സെൽവൻ ആണ്.ചിത്രത്തിൽ ചോള രാജകുമാരിയായ കുന്ദവൈ എന്ന പ്രധാന കഥാപാത്രമായാണ് താരമെത്തുന്നത്.കൽക്കിയുടെ പൊന്നിയിൻ സെൽവൻ എന്ന നോവലിനെ അടിസ്ഥാനമാക്കി മണിരത്നം സംവിധാനം ചെയ്ത ചിത്രം ബോക്സ് ഓഫീസിൽ വൻവിജയം നേടിയിരുന്നു.തൃഷയ്ക്ക് പുറമേ വിക്രം,ജയം രവി, കാർത്തി,പ്രഭു,ശരത് കുമാർ,ജയറാം തുടങ്ങിയ വൻ താരതനിരയോടെയാണ് ചിത്രം എത്തിയത്.