മലയാളികൾക്ക് വളരെയധികം ഇഷ്ടമുള്ള മലയാളികളുടെ പ്രിയങ്കരി തന്നെയാണ് നമ്മുടെ എല്ലാവരുടെയും പ്രിയപ്പെട്ട അനുശ്രീ. ശാലീന സൗന്ദര്യം എന്ന് തന്നെ അനുശ്രീയെ വിശേഷിപ്പിക്കാം. തുടക്കം തന്നെ യുവനടന്മാരുടെ ഒപ്പം മലയാള സിനിമയിലെ താര രാജാക്കന്മാരോടൊപ്പം തന്നെ അനുശ്രീക്ക് അഭിനയിക്കാൻ സാധിച്ചത് താരത്തിന്റെ ഭാഗ്യമായി തന്നെ കാണുന്നു. നിരവധി നല്ല കഥാപാത്രങ്ങളിലൂടെ അനുശ്രീ മലയാളികൾക്ക് ഒരുപാട് നല്ല സിനിമകൾ സമ്മാനിച്ചിട്ടുണ്ട്. എന്നാൽ താരം ഇതുവരെ അവിവാഹിതയായി കഴിയുന്നതിന്റെ കാര്യം പലപ്പോഴും സോഷ്യൽ മീഡിയയിൽ ചോദിച്ചിട്ടുണ്ട്. പല അഭിമുഖങ്ങളിലും താരം അതുതന്നെ പറഞ്ഞിട്ടുമുണ്ട്.
ഇപ്പോൾ താരം വിവാഹത്തെക്കുറിച്ചും ഭാവി വരനെക്കുറിച്ചുള്ള കാര്യങ്ങളാണ് സോഷ്യൽ മീഡിയയിൽ പറയുന്നത്. ധന്യ മുഹൂർത്തം കാത്തിരിക്കുകയാണ് ആരാധകരെന്നും, അനുശ്രീ ഇപ്പോൾ വിവാഹത്തെക്കുറിച്ച് പറയുമ്പോൾ ആരാധകർക്കും അത് ആകാംക്ഷയാണെന്നും പറയുന്നു. ഫോട്ടോഷൂട്ടിൽ പൂവ് വച്ചിട്ട് സാരിയൊക്കെ ഉടുക്കുമ്പോൾ ഇപ്പോൾ കല്യാണം കഴിച്ചാലോ എന്നൊക്കെ തോന്നും. പക്ഷേ അത് അഴിച്ചു കഴിഞ്ഞാൽ തീർന്നു. ആലോചിച്ചിട്ടുണ്ട് വിവാഹം എങ്ങനെയൊക്കെ ആയിരിക്കുമെന്ന്. പക്ഷേ ഇപ്പോൾ എന്തോ വിവാഹം കഴിക്കാൻ ഒരു പേടി പോലെയൊക്കെ. എനിക്ക് ഇങ്ങനെ നടക്കാൻ ആകില്ലല്ലോ എന്നുള്ള ഒരു സാധനം കയറി വന്നിട്ടുണ്ട്.
അണ്ണനൊക്കെ എന്നോട് ചോദിച്ചു എന്താണ് ഉദ്ദേശം എന്ന്. പക്ഷേ എനിക്ക് എന്തോ പേടിയാണ്. പേടിയാണെന്ന് വീട്ടിൽ പറയുമ്പോൾ പേടിയോ എന്ന് അവർ ചോദിക്കും. കാരണം എന്നെ ആർക്കും സഹിക്കാൻ പറ്റുമെന്ന് എനിക്ക് തോന്നുന്നില്ല. കൊച്ചിയിൽ നിൽക്കുമ്പോൾ തോന്നും എനിക്ക് നാട്ടിലേക്ക് പോകണമെന്ന്. അവിടെ നിൽക്കുമ്പോൾ തോന്നും മുംബൈയിലേക്ക് പോകാം എന്ന്. അവിടെ നിൽക്കുമ്പോൾ വെറുതെ ഒന്ന് ബാംഗ്ലൂർ പോയാലോ എന്ന്. അവിടെയെത്തുമ്പോൾ ദുബായിലേക്ക് പോകാനും തോന്നും. നിന്ന നിൽപ്പിൽ തോന്നാറുണ്ട് ഇങ്ങനെയൊക്കെ. എന്നാൽ അത് വിവാഹം കഴിഞ്ഞാൽ കുറച്ചുകൂടി ബുദ്ധിമുട്ടാണ്. രണ്ടുപേരുടെ കാര്യങ്ങൾ നോക്കണം.
രാത്രി ഞാൻ ഉറങ്ങുമ്പോൾ അമ്മയെ വിളിക്കുമ്പോൾ എറണാകുളത്താണെങ്കിൽ രാവിലെ വിളിക്കുമ്പോൾ ഞാൻ ചിലപ്പോൾ മൂന്നാറിൽ ആയിരിക്കും. ഇത് ആര് അഡ്ജസ്റ്റ് ചെയ്യുമെന്ന് സംശയമാണ് എനിക്ക്. എന്നാൽ അത് അഡ്ജസ്റ്റ് ചെയ്യാതെ വന്നാൽ പല പ്രശ്നങ്ങളും ഉണ്ടാകില്ലെ എന്ന് സംശയവും. എൻറെ വീട്ടുകാർക്ക് ഇത് അറിയാം പക്ഷേ വേറൊരു ഫാമിലിയിൽ പോയാൽ ഇത് മനസ്സിലാകുമെന്ന് തോന്നുന്നില്ല. ഒരു പങ്കാളി വേണം അങ്ങനെയൊരു തോന്നൽ എൻറെ ഉള്ളിൽ ഉണ്ട്. എനിക്ക് എൻറെ ഈ ഗ്രൂപ്പ് ഫ്രണ്ട്സിന്റെ ഇടയിൽ കൊണ്ടിട്ടാൽ ആ ആൾ ഒന്നാമത് അല്ലെങ്കിൽ പത്താമത് വേണം. അല്ലാതെ ഇതെന്താ ഇത്രയും പേര് എന്ന് ചോദിച്ചാൽ ചേട്ടാ ബൈ എന്ന് പറയും.
അങ്ങനെ ഒരു കാര്യം സംഭവിച്ചാൽ എപ്പോഴും കൂടെ ഉണ്ടായിരിക്കുന്ന ഒരാളാകണം. ഒരിക്കൽ അതിലേക്കു കടന്നിട്ട് അതിൽ നിന്ന് ഇറങ്ങി വരിക എന്നത് ബുദ്ധിമുട്ടുള്ള കാര്യമാണ്. നല്ലപോലെ ആലോചിക്കും ഈ പറയുന്നപോലെ. എൻറെ വിശ്വാസപത്രത്തിൽ പെടുന്ന ആളായിരിക്കണം. ഒരിക്കൽ ഞാൻ അതിലേക്ക് ഉൾപ്പെട്ടാൽ അതിൽ നിന്ന് ഇറങ്ങി വരിക പ്രയാസമുള്ള കാര്യമാണ്. വിവാഹം എന്നത് ലൈഫ് ലോങ്ങ് കമ്മിറ്റ്മെൻറ് വേണ്ട ഒരു കാര്യമാണ്. ഞാൻ ഒരുപാട് റെസ്പെക്ട് ചെയ്യുന്ന കാര്യമാണ്. എനിക്ക് അങ്ങനെ കുട്ടിക്കളി കളിച്ചു കാണാൻ സാധിക്കില്ല. അതിനെക്കുറിച്ച് ഒരുപാട് ആലോചിക്കാൻ ഉണ്ട്.
അതിനെകുറിച്ച് ഒരുപാട് ചിന്തിക്കാനുണ്ട് എങ്കിൽ മാത്രമേ എനിക്ക് അതിലേക്ക് ഇറങ്ങിത്തിരിക്കാൻ ആവുകയുള്ളൂ എന്ന് അനുശ്രീ പറയുന്നു. അനുശ്രീ പലപ്പോഴും പറയുന്ന കാര്യങ്ങൾ സോഷ്യൽ മീഡിയയിൽ അതിവേഗം വൈറൽ ആകാറുണ്ട്. സാധാരണ നാടൻ പെൺകുട്ടി വേഷങ്ങളിലാണ് അനുശ്രീ എപ്പോഴും എത്താറുള്ളത്. സോഷ്യൽ മീഡിയയിൽ അനുശ്രീയുടെ വിശേഷങ്ങൾ എപ്പോഴും വൈറൽ ആകുന്നത് മലയാളികൾക്ക് ശാലീന സൗന്ദര്യമുള്ള കുട്ടിയെ വലിയ ഇഷ്ടം ആയതുകൊണ്ട് തന്നെയാണ്. അതിനാൽ തന്നെ അനുശ്രീയുടെ വിവാഹത്തിനായി കാത്തിരിക്കുകയാണ് എല്ലാ ആരാധകരും.