മുകേഷ് എന്ന നടനെക്കുറിച്ചും അദ്ദേഹത്തിൻറെ അഭിനയ ജീവിതത്തെക്കുറിച്ച് രാഷ്ട്രീയ ജീവിതത്തെക്കുറിച്ച് മലയാളികൾക്ക് കാണാ പാഠമാണ്. അതുപോലെതന്നെ മുകേഷിന്റെ വ്യക്തിജീവിതവും പ്രേക്ഷകർക്ക് അറിയുന്നതു തന്നെയാണ്. തെന്നിന്ത്യയിൽ നിറഞ്ഞുനിന്ന സരിതയെ ആണ് മുകേഷ് ആദ്യം വിവാഹം ചെയ്തത്. ദീർഘനാളത്തെ പ്രണയത്തിനുശേഷം 1988 ആയിരുന്നു ഇവരുടെ വിവാഹം. എന്നാൽ 2011ൽ ഇരുവരും വേർപിരിഞ്ഞു. ഈ ബന്ധത്തിൽ ഇവർക്ക് ശ്രാവൺ ബാബു തേജസ് ബാബു എന്നീ രണ്ടു മക്കളാണ് ഉള്ളത്.
സരിതയുമായുള്ള വിവാഹത്തിന് ശേഷം 2013ലാണ് നർത്തകയായ ദേവികയെ മുകേഷ് വിവാഹം ചെയ്യുന്നത്. എന്നാൽ 2021 ഇൽ ഇരുവരും നിയമപരമായി വിവാഹമോചനം നേടുകയായിരുന്നു. തൻറെ ആദ്യ ഭാര്യയായ സരിതയ്ക്കൊപ്പം ജീവിക്കുമ്പോൾ ഉണ്ടായ ഒരു സംഭവത്തെക്കുറിച്ച് മുകേഷ് വീഡിയോയിൽ പറയുന്നത് വൈറൽ ആയിരിക്കുകയാണ്. ഒരു ജോത്സ്യനെ കാണാൻ പോയപ്പോൾ അദ്ദേഹം നമ്മളെ ചതിക്കുകയായിരുന്നു എന്ന് മുകേഷ് പറഞ്ഞത് സരിതയ്ക്ക് മനസ്സിലായില്ല എന്നും എന്നാൽ വർഷങ്ങൾക്കുശേഷം അത് സരിതയ്ക്ക് മനസ്സിലായി എന്ന് മുകേഷ് എടുത്തു പറയുന്നു. മുകേഷിന്റെ വാക്കുകൾ ഇങ്ങനെ;
വളരെ വർഷങ്ങൾക്കു മുൻപ് മൂത്തമകൻ ശ്രാവണിന് ഏകദേശം ഒരു വയസ്സ് പ്രായമുള്ളപ്പോൾ ഞാനും ഭാര്യയും ശ്രാവണും കൂടി ഹൈദരാബാദിലെ ഒരു ജോത്സ്യനെ കാണാനായി പോയി. സരിതയുടെ വീടിൻറെ ഒക്കെ അടുത്താണ് അത്. ഒരു കല്യാണത്തിന് പോയതാണ് അപ്പോൾ ഒരാൾ അത്ഭുതങ്ങൾ കാണിക്കുന്ന ജ്യോത്സനെ കുറിച്ച് പറഞ്ഞു. വരാൻ പറ്റുമെങ്കിൽ വന്ന് കാരണം എന്ന് പറഞ്ഞു. സരിത പോയി നോക്കാമെന്ന് പറഞ്ഞത് അനുസരിച്ച് പോകാം എന്ന് തീരുമാനിച്ചു. എന്നാൽ അപ്പോയ്മെൻറ് കിട്ടാൻ വലിയ ബുദ്ധിമുട്ട് ആകുമെന്ന് അയാൾ പറഞ്ഞു.
മന്ത്രിമാർ ഉൾപ്പെടെ വരുന്ന ഇടം ആണെന്നും അടുത്തൊന്നും കിട്ടാൻ നിവൃത്തിയില്ല എന്നും പറഞ്ഞു. സരിതയുടെ പേര് പറഞ്ഞ് ഒരു അപ്പോയ്മെൻറ് എടുക്കാൻ അയാളോട് പറഞ്ഞു. തെലുങ്ക് ആയതുകൊണ്ട് സരിതയ്ക്കെല്ലാം അറിയാമല്ലോ. നടി സരിത ആണെന്ന് പറഞ്ഞ് ഒരു അപ്പോയ്മെൻറ് എടുക്കാൻ പറഞ്ഞു. ഒരു മണിക്കൂറിനുള്ളിൽ അവിടെനിന്നുള്ള ആൾ വന്നിട്ട് പറഞ്ഞു, സരിതയുടെ ആരാധകനാണ് ജോത്സ്യൻ, നാളെ വന്നാൽ ആദ്യത്തെ ആളായി കയറ്റാം എന്നും പറഞ്ഞു. സരിതയ്ക്ക് അത് സന്തോഷമായി. അങ്ങനെ അവിടെ ചെന്ന് വലിയ ക്യൂ ഒക്കെ കാണാം നമ്മൾ അദ്ദേഹത്തെ കാണാൻ കയറുമ്പോൾ കാണുന്നത് അദ്ദേഹം നിലത്തിരിക്കുന്നതാണ്.
അടുത്ത് ഒരാൾ അസിസ്റ്റൻറ് ഉണ്ട്. നമ്മൾ ഇരിക്കുന്നതിന് മുന്നിൽ തടികൊണ്ട് വിഭജിച്ചിട്ടുണ്ട്. ഇരുന്നു കഴിഞ്ഞാൽ ജ്യോത്സ്യന്റെ പകുതി ഭാഗം നമുക്ക് കാണാൻ കഴിയും. നമ്മൾ കയറുമ്പോൾ ആദ്യം തന്നെ ചെയ്യേണ്ടത് ഒരു പേപ്പറിൽ നമുക്ക് അറിയേണ്ട 5 കാര്യങ്ങൾ എഴുതി ഒരു കവറിലാക്കി കൊടുക്കുക എന്നതാണ്. കുറച്ചുനേരം സംസാരിച്ചിട്ടാണ് കവർ വാങ്ങുക. നമ്മുടെ മുന്നിൽ വച്ച് തന്നെ കവർ അപ്പുറത്ത് അസിസ്റ്റൻറ് കയ്യിൽ കൊടുക്കും തുറന്നു പോലും നോക്കുന്നില്ല അദ്ദേഹം ഒന്ന് ആലോചിച്ചു നമ്മൾ എഴുതിയ കാര്യങ്ങൾ ഓരോന്നായി ചോദിക്കും. ഞാൻ ഇംഗ്ലീഷിൽ ആണ് എഴുതിയത് എന്ന് കൃത്യമായി ചോദിച്ചു. അതിനുള്ള മറുപടിയും പറഞ്ഞ് എനിക്ക് കവർ തന്നു.
ഇത് എൻറെ കവർ തന്നെയാണ് ഞാൻ സരിതയോട് പറഞ്ഞു ഇത് വലിയ അത്ഭുതം തന്നെയാണെന്ന്. പിന്നെ സരിതയുമായി അദ്ദേഹം തെലുങ്കിൽ എന്തൊക്കെയോ സംസാരിച്ചു. സരിതയും 5 ചോദ്യങ്ങൾ എഴുതിയിരുന്നു. സരിത കൊടുക്കാനായി പോയപ്പോഴും മോൻ കരഞ്ഞു മോനെ എൻറെ കയ്യിൽ തന്നു. അവന്റെ കരച്ചിൽ മാറ്റാൻ ഞാൻ എഴുന്നേറ്റു നടന്നു. ആ സമയത്ത് തന്നെ സരിതയും കാർഡ് കൊടുത്തു. ഞാൻ എഴുന്നേൽക്കുമെന്ന് ജ്യോത്സ്യൻ ഒട്ടും പ്രതീക്ഷിച്ചില്ല. എഴുന്നേറ്റ് നിന്ന് നോക്കിയപ്പോൾ ഞാൻ കാണുന്നത് അയാൾ ആ കാർഡ് വാങ്ങി അവിടെ വെച്ചിട്ട് മറ്റൊരു കാർഡ് അസിസ്റ്റന്റിന് കൊടുക്കുന്നതാണ്.
വാസ്തവത്തിൽ ഇയാൾ അത് നോക്കിയാണ് വായിച്ചിരുന്നത്, കവർ ഇതിനിടയിൽ പതിയെ തന്ത്രപൂർവ്വം മാറ്റുകയായിരുന്നു. പിന്നീട് തിരിച്ചു വേറൊരു കവർ കൊണ്ടുവന്ന് പിന്നീട് നമ്മുടെ കവർ എടുത്തു തരുന്നു അത് ഞാൻ കണ്ടു. ഇത് പുറത്തിറങ്ങിയ ഞാൻ സരിതയോട് പറഞ്ഞു. എന്നാൽ അത് സരിത വിശ്വസിച്ചില്ല. നിങ്ങൾക്ക് കമ്മ്യൂണിസ്റ്റ് ആണെന്ന് പറഞ്ഞു, എന്നെ തെറ്റിദ്ധരിച്ചു വിശ്വാസമില്ലെങ്കിൽ എന്തിനു വന്നു എന്നൊക്കെ ചോദിച്ചു. സരിതയ്ക്ക് വിഷമമായി. ഞാൻ പറഞ്ഞു എപ്പോഴെങ്കിലും ഒരിക്കൽ കൂടി നമുക്ക് ഇവിടെ വരണമെന്ന്. ഞങ്ങൾ വന്നു ഇത്തവണ എനിക്ക് പകരം സംശയം തോന്നാത്ത രീതിയിൽ സരിത കുഞ്ഞുമായി എണീറ്റു. സരിത ഇത് കണ്ടു ചതി മനസ്സിലായി. പുറത്തിറങ്ങി വലിയ ചിരിയായിരുന്നു എന്നിട്ട് പറഞ്ഞു ഇങ്ങോട്ടേക്കുള്ള അവസാന വരവാണ് ഇത് എന്ന്.