നവാഗതനായ സാഗർ സംവിധാനം ചെയ്ത് ധ്യാൻ ശ്രീനിവാസൻ കേന്ദ്ര കഥാപാത്രത്തിൽ എത്തിയ ചിത്രമായിരുന്നു’വീകം’.ഒരു ക്രൈം ത്രില്ലർ പശ്ചാത്തലത്തിൽ ഒരുങ്ങിയ ചിത്രം തിയേറ്ററുകളിൽ നിന്ന് മികച്ച അഭിപ്രായമാണ് നേടിയെടുത്തത്. ചിത്രത്തിൻറെ പേര് സൂചിപ്പിക്കുന്നതുപോലെ തന്നെ ഒരു മോതിരവും ആയി ബന്ധപ്പെട്ട സംഭവങ്ങളിൽ ആണ് ചിത്രത്തിന്റെ കഥ പുരോഗമിക്കുന്നത്. ഡിസംബർ 9ന് കേരളത്തിലെ തിയേറ്ററുകളിൽ റിലീസ് ചെയ്ത ചിത്രം ഇപ്പോൾ ഓടിടി റിലീസിന് എത്തുകയാണ്.ഫെബ്രുവരി മാസം 25 മുതൽ സീ ഫൈവിൽ ആണ് ചിത്രം സ്ട്രീം ചെയ്തു തുടങ്ങുക.
വിശ്വാസവഞ്ചന അഥവാ‘ബ്രീച്ച് ഓഫ് ട്രസ്റ്റ്’എന്ന പ്രധാന പ്രമേയത്തിൽ മുന്നേറുന്ന ചിത്രം നിർമ്മിച്ചത് അബാം മൂവീസിന്റെ ബാനറില്‍ ഷീലു എബ്രഹാം അവതരിപ്പിക്കുന്ന ചിത്രം ഷീലു എബ്രഹാം, എബ്രഹാം മാത്യു എന്നിവർ ചേർന്നാണ്.ധ്യാന്‍ ശ്രീനിവാസന്,ഷീലു എബ്രഹാം,അജു വര്‍ഗീസ്, ദിനേശ് പ്രഭാകര്‍,ജഗദീഷ്,ഡെയിന്‍ ഡേവിസ്, ഡയാന ഹമീദ്,മുത്തുമണി എന്നിവരും ചിത്രത്തിൽ മറ്റു പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. ധനേഷ് രവീന്ദ്രൻ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് ഹരീഷ് മോഹൻ ആണ്. വില്യം ഫ്രാൻസിസ് ആണ് ചിത്രത്തിൻറെ സംഗീത സംവിധാനം നിർവഹിക്കുന്നത്.
മലയാളത്തിലെ കുറ്റാന്വേഷണ സിനിമകളുടെ സ്ഥിരം രീതികൾ ഒക്കെ തന്നെയാണ് വീകവും പിന്തുടരുന്നത്.കുറ്റവാളിയെയും കുറ്റകൃത്യത്തെയും ആദ്യം തന്നെ പ്രേക്ഷകർക്ക് കാണിച്ചു തന്നു അതിനു പിന്നിലെ കാരണത്തിലേക്ക് നീങ്ങുക. ഇത്തരത്തിലാണ് ചിത്രം കഥ പറയുന്നത്.സിനിമയുടെ അവസാനം സംഭവിക്കുന്ന കാര്യങ്ങൾ പ്രേക്ഷകർക്ക് ആദ്യമേ മനസിലാകുന്ന രീതിയിലാണ് സിനിമയുടെ നിർമിതി.നിരവധി ത്രില്ലർ സിനിമകൾ കണ്ട ശീലിച്ച മലയാളികൾക്ക് വീകം പുതിയൊരു അനുഭവ സമ്മാനിക്കുന്നില്ല.എങ്കിലും സിനിമകൾ ഇഷ്ടപ്പെടുന്നവരെ ചിത്രം സംതൃപ്തരാക്കും.
കൊച്ചി നഗരത്തെ ചുറ്റിപറ്റിയാണ് സിനിമയുടെ കഥ പ്രധാനമായും മുന്നോട്ട് നീങ്ങുന്നത്. മൂന്ന് വ്യത്യസ്ത സാഹചര്യങ്ങളിൽ ജീവിക്കുന്ന കുറച്ച് പേരുടെ ജീവിതവും,അവരുടെ ജീവിതത്തിൽ നടക്കുന്ന ചില സംഭവങ്ങളുമാണ് ചിത്രം പറയുന്നത്. സൈക്കോബാർ സിനിമകളിലെ വില്ലൻ പിന്തുടരുന്ന സ്ഥിരം രീതികൾ തന്നെയാണ് വീകത്തിലെ വില്ലനും ഉള്ളത്.വസ്ത്രാലങ്കാരം അരുൺ മനോഹർ,മേക്കപ്പ് അമൽ ചന്ദ്രൻ,ചീഫ് അസോസിയേറ്റ് ഡയറക്ടർ സനു സജീവൻ,സൗണ്ട് ഡിസൈൻ അജിത് എ. ജോർജ്,അസോസിയേറ്റ് ഡയറക്ടേഴ്സ് സംഗീത് ജോയ്,സക്കീർ ഹുസൈൻ,മുകേഷ് മുരളി, പിആർഒ പി.ശിവപ്രസാദ് എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന അണിയറ പ്രവർത്തകർ.