മലയാളികൾക്ക് വളരെയധികം സുപരിചിതയായ വ്യക്തിയാണ് ശ്രീലയ. ശ്രീലയയും ശ്രുതിയും സഹോദരിമാരാണെന്ന് അധികമാർക്കും അറിയില്ലായിരിക്കും. പക്ഷേ ഇവരെ തുടർച്ചയായി ഫോളോ ചെയ്യുന്നവർക്ക് ഇവർ രണ്ടുപേരും സഹോദരിമാരാണെന്ന് തീർച്ചയായും മനസ്സിലാകും. സിനിമ സീരിയൽ രംഗത്ത് നിറഞ്ഞുനിൽക്കുന്ന ഒരു താരസുന്ദരികൾ തന്നെയാണ് ശ്രീലയയും ശ്രുതി ലക്ഷ്മിയും. അഭിനയം മാത്രമല്ല നൃത്തവും തനിക്ക് വഴങ്ങുമെന്ന് തെളിയിച്ചവരാണ് ഇരുവരും. അമ്മയുടെ പാതയിലൂടെ അഭിനയരംഗത്തേക്ക് എത്തിയ താരപുത്രിമാർ കുറഞ്ഞ കാലം കൊണ്ടാണ് അഭിനയമേഖലയിൽ സജീവമായി മാറിയത്.
മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്ത മൂന്നുമണി എന്ന പരമ്പരയിലൂടെയാണ് ശ്രീലയ പ്രേക്ഷകർക്കിടയിൽ ശ്രദ്ധിക്കപ്പെടുന്നത്. മാനസികാരോഗ്യ പ്രശ്നങ്ങളുള്ള കഥാപാത്രമായ എത്തിയ ശ്രീലയ മലയാളി പ്രേക്ഷകരുടെ പ്രിയതാരമായി മാറുകയായിരുന്നു. ഏറെ പ്രേക്ഷക പ്രശംസ നേടിയ കഥാപാത്രമായിരുന്നു ഇത്. ഇതിലൂടെ തന്നെയാണ് ശ്രീലയയെ മലയാളികൾ കൂടുതലും അറിയാൻ തുടങ്ങിയത് മലയാളികൾ ഏറ്റെടുക്കാൻ തുടങ്ങിയത്. എന്നാൽ താരത്തിന്റെ ദാമ്പത്യ ജീവിതത്തെ കുറിച്ചുള്ള കാര്യങ്ങൾ ഒന്നും അധികം മലയാളികൾക്കറിയില്ല. പക്ഷേ ഇപ്പോൾ അതിനെക്കുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ് താരം. രണ്ടാമത്തെ വിവാഹത്തിന്റെ സമയത്തായിരുന്നു ആദ്യ വിവാഹം ഡിവോഴ്സിന്റെ ചർച്ചയിൽ വന്നത്.
അത് കഴിഞ്ഞപ്പോൾ കൂട്ടുകാരികൾക്കെല്ലാം വലിയ സങ്കടമായി. ഡിവോഴ്സ് അത്ര പ്രശ്നമുള്ള കാര്യമല്ല പക്ഷേ നിനക്ക് ഓർക്കുമ്പോഴാണ് ഭയങ്കര സോഫ്റ്റ് ആയ നല്ല മനസ്സുള്ള നിനക്ക് ഇങ്ങനെ വന്നല്ലോ എന്ന് ആയിരുന്നു കൂട്ടുകാരികൾ പറഞ്ഞത്. സ്കൂളിൽ പഠിച്ചിരുന്ന സമയത്ത് ക്ലാസ്സിലെ കുട്ടിക്ക് ചെരുപ്പ് മേടിക്കാനുള്ള പൈസ ഉണ്ടായിരുന്നില്ല. പപ്പയോട് പറഞ്ഞു അന്നതിനുള്ള പൈസ കൊണ്ട് കൊടുത്തിരുന്നു ഞങ്ങളാരും ചെയ്യാത്ത കാര്യമാണ് നീ ചെയ്തത് എന്നാണ് കൂട്ടുകാരികൾ ഓർത്തു പറഞ്ഞത്. ഇപ്പോൾ ഒരു പ്രോഗ്രാമിന് എത്തിയപ്പോൾ തരം തന്റെ ജീവിതത്തെക്കുറിച്ച് പറഞ്ഞത്. രണ്ടുവർഷമേ ഉണ്ടായിരുന്നുവെങ്കിലും അല്ലാത്തൊരു അനുഭവമായിരുന്നു ആ വിവാഹ ബന്ധം.
മാട്രിമോണി വഴിയായിരുന്നു കല്യാണം. വിധി ആണ് പ്രതി അതിലും നല്ലൊരു ടൈറ്റിൽ കൊടുക്കാനില്ല. അഭിനയ ജീവിതത്തിൽ നിന്ന് മാറിയായിരുന്നു വിവാഹജീവിതത്തിലേക്ക് പ്രവേശിച്ചത്. ബന്ധം ബന്ധനമായി മാറുകയായിരുന്നു. ഒട്ടും പൊരുത്തപ്പെടാൻ പറ്റാത്ത ജീവിതമായിരുന്നു അത്. ഒരുപാട് ക്ഷമ ശീലം ഉള്ള വ്യക്തിയാണ് ശ്രീലയ. ഒത്തിരി ക്ഷമിക്കുകയും സഹിക്കുകയും ചെയ്യുന്ന ആളാണ്. “എല്ലാം കൂളായി എടുക്കുന്നതാണ് എന്നിട്ടും എനിക്ക് പറ്റിയില്ല. മ്യൂച്ചലി ആണ് ഞങ്ങൾ രണ്ടുപേരും ഡിവോഴ്സ് ആയത്. പിന്നീട് ഒരിക്കലും അദ്ദേഹത്തെ കണ്ടിട്ടില്ല. നിമിത്തം വിധി എന്നുള്ളതിലൊക്കെ വിശ്വസിക്കുന്ന ആളാണ് ഞാൻ. ജീവിതത്തിൽ ആഗ്രഹിക്കാത്ത കാര്യമായിരുന്നു ഇത്.
ഒരുപാട് പ്രതീക്ഷയോടെ ആയിരുന്നു വിവാഹ ജീവിതത്തിലേക്ക് പ്രവേശിച്ചത്. അങ്ങനെ ഓർമ്മിക്കാനും മാത്രമുള്ള അനുഭവങ്ങൾ ഒന്നും ആ ജീവിതത്തിൽ ഉണ്ടായിരുന്നില്ല. ഒറ്റയ്ക്കായി പോയി എന്ന് തോന്നൽ പിന്നീട് എന്നെ അലട്ടിയിരുന്നു. ഫാമിലിയും സുഹൃത്തുക്കളും ഒക്കെ കട്ട സപ്പോർട്ട് ഉണ്ടായിരുന്നു. വയസ്സാംകാലത്ത് എനിക്ക് ആരാണ് കൂട്ട് എന്നൊക്കെ ചിന്തിച്ചപ്പോൾ ഉത്തരമില്ലായിരുന്നു. നല്ലൊരു കുടുംബം എൻറെ ആഗ്രഹമായിരുന്നു. ഭാര്യയും നല്ലൊരു അമ്മയാകുന്നതും എല്ലാം സ്വപ്നമായിരുന്നു. പറഞ്ഞറിയിക്കാൻ പറ്റാത്ത വേദനകൾ ആയിരുന്നു അന്ന് അനുഭവിച്ചത്. അതിനുശേഷം ഞാൻ അഭിനയ ജീവിതത്തിലേക്ക് വന്നത്.
നല്ലൊരു കുടുംബജീവിതം ഒരു കുഞ്ഞ് എന്നായിരുന്നു മനസ്സിൽ. ചൂട് വെള്ളത്തിൽ വീണ പൂച്ച പച്ചവെള്ളം കണ്ടാലും പേടിക്കും എന്നായിരുന്നു രണ്ടാമതൊരു വിവാഹത്തെക്കുറിച്ച് ആലോചിച്ചപ്പോൾ മനസ്സിൽ തോന്നിയത്. നമ്മൾ വിശ്വസിക്കുന്ന ഒരു ശക്തിയുണ്ടല്ലോ അതുകൊണ്ട് എപ്പോഴും നമ്മൾ കുഴിയിൽ ആയിരിക്കില്ലല്ലോ. ഭർത്താവും ഭർത്താവും കൂടിയുണ്ടാവുമെന്നായിരുന്നു വിശ്വാസം. രണ്ടും കൽപ്പിച്ചായിരുന്നു രണ്ടാം വിവാഹത്തിന് തയ്യാറായത്. മാട്രിമോണിയിലൂടെ ആയിരുന്നു റോബിനെ കണ്ടെത്തിയത്. ഇൻഷുറൻസ് ഏജൻറ് ആയി ജോലി ചെയ്തു വരികയാണ് റോബിൻ. പുള്ളി ജനിച്ചതും വളർന്നതെല്ലാം ബഹറിനിൽ ആണ്.
മലയാളിയാണ് നാടുമായി വലിയ ബന്ധമൊന്നുമില്ല. ഇപ്പോൾ പുള്ളിക്ക് അവിടെ മടുത്തു വേറെ എവിടെയെങ്കിലും പോയാൽ കൊള്ളാമെന്നുണ്ട്. ഞാൻ അഭിനയിക്കുന്നതിൽ ഒന്നും പുള്ളിക്ക് വിരോധമില്ല. ഇനി അഭിനയിക്കുമ്പോൾ ഇന്റിമേറ്റ് സീനുകൾ ഒക്കെ വന്നാൽ പുള്ളി എങ്ങിനെ പ്രതികരിക്കുമെന്ന് എനിക്കറിയില്ല. തട്ടയിൽ കയറുമ്പോൾ മട്ടു മാറുമോ എന്ന് നോക്കാം. സീരിയലുകളിൽ അങ്ങനത്തെ സീനുകൾ അധികം വരുന്നില്ല. എനിക്ക് ഏറ്റവും സേഫ് ആയി തോന്നിയത് സീരിയൽ ആയിരുന്നു എന്ന് പറഞ്ഞതും ദാമ്പത്യത്തെക്കുറിച്ച് താരം വെളിപ്പെടുത്തിയതും സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നു.