മലയാളികൾക്ക് വളരെയധികം പ്രിയങ്കരിയായ താരമാണ് നടി നിയ. നിയയുടെ വിശേഷങ്ങൾ പണ്ടുകാലങ്ങളിൽ സോഷ്യൽ മീഡിയയിൽ വളരെയധികം വൈറലാകാറുണ്ടായിരുന്നു. എന്നാൽ ഇപ്പോൾ കുറെയധികം നാളുകളായി തന്നെ നിയായുടെ വിശേഷങ്ങൾ ഒന്നും സോഷ്യൽ മീഡിയയിൽ വൈറൽ ആകാറില്ല. എന്നാൽ ഇപ്പോൾ താരം തന്നെ ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ്. ഇടക്കാലത്ത് വെച്ച് കുഞ്ഞിന്റെ പിറന്നാൾ സെലിബ്രേഷന് നിയയൂടെ ചിത്രങ്ങൾ പുറത്തുവന്നപ്പോൾ ആരാധകർ എല്ലാവരും നിയയോട് ചെറിയ പരാതികൾ പറഞ്ഞിരുന്നു. അല്പം വണ്ണം വെച്ചു എന്ന് മുഖം കണ്ടാൽ പോലും തിരിച്ചറിയാത്ത വിധമായി എന്നൊക്കെ ചിലർ പരാതി പറഞ്ഞു എന്ന് നിയ തന്നെ രംഗത്തെത്തുന്നു.
ഇപ്പോൾ അതിനുവേണ്ടി താരം 5 കിലോയോളം ഭാരം കുറച്ചിരിക്കുകയാണെന്ന് സോഷ്യൽ മീഡിയയിൽ എത്തി പറഞ്ഞത്തിരിക്കുകയാണ് നിയ. ആഴ്ചകൾക്കു മുൻപ് പങ്കുവെച്ച നീയയുടെ വെയിറ്റ് ലോസ് ജേർണി വൈറൽ ആകുകയാണ്. 84 കിലോ ഭാരത്തിൽ നിന്നും തടി കുറച്ചു വന്നതിനെക്കുറിച്ച് തന്നെയാണ് സോഷ്യൽ മീഡിയയിൽ ചർച്ച ചെയ്യുന്നത്. 2023ലെ ഒരു വാശി തന്നെയായിരുന്നു ഈ വണ്ണം കുറയ്ക്കണമെന്നത് താരം തന്നെ പറയുന്നു. ഡിസംബർ 25ന് നിയയുടെ മകൻറെ ബർത്ത് ഡേ ആയിരുന്നു. അന്ന് ഫോട്ടോ എടുത്തപ്പോൾ ആയിരുന്നു ഷോക്ക് ആയി പോയത്.
പൊതുവെ വണ്ണം വയ്ക്കുന്ന പ്രകൃതമായതുകൊണ്ട് തന്നെ അത്രയും നാളും വരെ ശരീരം സൂക്ഷിക്കാതെ നിൽക്കുകയായിരുന്നു എന്നും നിയ പറയുന്നു. എന്നാൽ ആ ഫോട്ടോ കണ്ടപ്പോൾ തനിക്ക് തന്നെ തോന്നി എന്നും അത് എനിക്ക് തന്നെ വല്ലാത്തൊരു ഞെട്ടൽ ഉണ്ടാക്കി എന്നും അങ്ങനെയാണ് ഞാൻ ഡയറ്റ് പ്ലാൻ ഒക്കെ ക്രിയേറ്റ് ചെയ്ത് മെലിയാൻ തീരുമാനിച്ചത്. മെലിയണമെന്ന് എനിക്ക് ആവശ്യമില്ല 52 കിലോയാണ് എൻറെ ഐഡിയൽ വെയിറ്റ്. ആ ഭാരത്തിലേക്ക് എനിക്ക് എത്തണം. അതാണ് എൻറെ ആവശ്യം അവിടെ ഞാൻ എത്തുകയും ചെയ്യും. എത്രനാൾ എങ്ങനെ അതൊന്നും എനിക്കറിയില്ല. പക്ഷേ ഞാൻ എത്തും അതിന്റെ ഒരു ദൃഢനിശ്ചയം എനിക്കുണ്ട്.
ആ ഒരു രീതിയിലേക്ക് ഞാൻ എത്തുമെന്നും അതിൻറെ ചവിട്ടുപടി എന്നോളം ആണ് ഞാൻ ഇപ്പോൾ ഇത്രയും കിലോ കുറച്ചത് എന്നും താരം തന്നെ കൂട്ടിച്ചേർത്തു. 84 അര കിലോയിൽ നിന്ന് 79.9 കിലോയിലേക്ക് ഞാൻ എത്തി. ഏകദേശം അഞ്ച് കിലോയോളം ഞാൻ കുറച്ചു അത് എൻറെ ദൃഢനിശ്ചയം കൊണ്ട് തന്നെയാണ്. ജനുവരി 10 മുതലാണ് ഡയറ്റ് പ്ലാൻ തുടങ്ങിയത് അതുകൊണ്ടുതന്നെ ആ ഒരു വാശിയിൽ ഞാനത് പതിയെ എടുത്തു. വേഗം കുറച്ചു കഴിഞ്ഞാൽ അത് വലിയ പ്രശ്നമായി മാറും.
പക്ഷേ ഇത്രയും ദിവസം കൊണ്ട് കുറച്ചതു കൊണ്ടുതന്നെ അത് എൻറെ ശരീരത്തെയും ബാധിക്കുകയില്ല. മറിച്ച് വണ്ണം എന്റെ ശരീരത്തിൽ അത്ര നല്ലതല്ല. സപ്പോർട്ടിന് ഭർത്താവ് എന്നും കൂടെയുണ്ട്. ഭർത്താവ് രഞ്ജിത്ത് ആണ് തന്നോട് എപ്പോഴും ഡയറ്റ് ചെയ്യാൻ പറയുന്നത് എന്നും, കൂടെ തന്നെ നിൽക്കുന്നുണ്ടെന്നും ആണ് നിയ പറയുന്നത്. അതുപോലെതന്നെ ഓരോ ദിവസവും വെയിറ്റ് മെഷീനിൽ നോക്കുമ്പോൾ കിട്ടുന്ന സന്തോഷം അടുത്ത ദിവസത്തെ പ്രചോദനമാണെന്ന് താരം തന്നെ കുറിക്കുന്നുണ്ട്.