മലയാളികൾക്ക് സുപരിചിതയായ നടിയാണ് വരദ. സിനിമയിലൂടെയാണ് വരദ കരിയർ ആരംഭിക്കുന്നത്. എങ്കിലും വരദയെ താരമാക്കുന്നത് സീരിയലുകളാണ്. അമല എന്ന സൂപ്പർ ഹിറ്റ് പരമ്പരയിലൂടെ മലയാളികളുടെ വീട്ടിൽ ഒരു അംഗമായി മാറുകയായിരുന്നു വരദ. അഭിനയത്തിന് പുറമെ സോഷ്യൽ മീഡിയയിലും സജീവമാണ് വരദ. താരത്തിന്റെ ചാനലിലും ഒരുപാട് ആരാധകർ ഉണ്ട്. വെട്ടി തുറന്നു മയമില്ലാതെ സംസാരിക്കുന്നതാണ് വരദയുടെ ശീലം. ഇപ്പോൾ ഇതാ അഭിനയ മേഖലയിലെ കാസ്റ്റിംഗ് കൌച്ചിനെ കുറിച്ചും സീരിയൽ രംഗത്തെ പൊളിറ്റിക്സിനെ കുറിച്ചും ഒക്കെ വരദ മനസ്സ് തുറക്കുകയാണ്. ഒരു അഭിമുഖത്തിലാണ് വരദ തുറക്കുന്നത്.
തുടക്കകാലത്ത് ഒരുപാട് മോശം അനുഭവങ്ങൾ നേരിട്ടിട്ടുണ്ട്. ഒരിക്കലും സീരിയൽ രംഗത്ത് നിന്ന് എനിക്കൊരു മോശം ഫോൺകോൾ പോലും ഇതുവരെയും വന്നിട്ടില്ല. സിനിമയിൽ ആദ്യം നാളുകളിൽ അഭിനയിക്കുന്ന അവസരങ്ങൾ ഒരുപാട് വന്നിരുന്നു. കാസ്റ്റിംഗ് ആണെന്ന് പറഞ്ഞു വിളിച്ചിട്ട് കഥയൊക്കെ പറഞ്ഞശേഷം അവസാനം പറയുന്നത് അഡ്ജസ്റ്റ് ചെയ്യാമോ എന്നായിരിക്കും. ഇത്തരത്തിലുള്ള കോളുകൾ നിരന്തരമായി വന്നപ്പോൾ ഒരുപാട് വിഷമം തോന്നിയിട്ടുണ്ടെന്നും ആണ് വരദ പറയുന്നത്. പിന്നീട് അങ്ങോട്ട് വിളിക്കുന്നവരോട് ആദ്യം തന്നെ പറയുന്നത് അഡ്ജസ്റ്റ്മെന്റ് ആണെങ്കിൽ തുറന്നു സംസാരിക്കാൻ താല്പര്യം ഇല്ല എന്നാണ്. അതുകൊണ്ടുതന്നെ എനിക്ക് ഒരുപാട് ഓഫറുകൾ നഷ്ടപ്പെട്ടിട്ടുണ്ട്. ഇത്തരം മോശമനുഭവങ്ങൾ ഉണ്ടായതുകൊണ്ട് സിനിമയിൽ അഭിനയിക്കുകയും വേണ്ടെന്ന് തീരുമാനിച്ച നിമിഷം വരെ ഉണ്ടായിട്ടുണ്ടെന്നും വരദ പറയുന്നു.
സീരിയൽ മേഖലയിൽ നിലനിൽക്കുന്ന പൊളിറ്റിക്സിനെക്കുറിച്ചും വരദ സംസാരിക്കുന്നുണ്ട്. പൊളിറ്റിക്സിനെ കുറിച്ച് ചോദിച്ചാൽ ഉണ്ടെന്ന് തന്നെയാണ് എൻറെ ഉത്തരം. ഈ ഉത്തരം പറഞ്ഞു കഴിയുമ്പോൾ അവസരങ്ങൾ കുറയുമോ എന്നൊന്നും എനിക്കറിയില്ല പക്ഷേ സത്യസന്ധമായി പറയുകയാണെങ്കിൽ മറ്റുള്ള തൊഴിലിടങ്ങളിലും ഉള്ളതായ പ്രശ്നങ്ങൾ സീരിയൽ മേഖലയിലും ഉണ്ടാകാറുണ്ടെന്നും പറയുന്നത്. ഞാൻ ഒരിക്കലും ഒരാളുടെ പേഴ്സണൽ ഫേവറേറ്റ് ആകാറില്ല. എല്ലാവരോടും മിതത്വം പാലിക്കാറുണ്ട്. അതുകൊണ്ടുതന്നെ ചിലപ്പോഴൊക്കെ ഇൻഡസ്ട്രിയൽ അഹങ്കാരി എന്ന് വിളിപ്പേരും എനിക്ക് കിട്ടിയിട്ടുണ്ടെന്നും എല്ലാ കാര്യങ്ങളും തുറന്നു പറയുന്ന ഒരാളാണ് ഞാൻ എന്നും അതുകൊണ്ട് പല പ്രശ്നങ്ങളും തനിക്കെതിരെ വന്നിട്ടുണ്ടെന്നും എന്റെ ഭാഗത്ത് പ്രശ്നമില്ലാത്തതുകൊണ്ട് അങ്ങനെയുള്ള കാര്യങ്ങൾ ഞാൻ എൻറെ തുറന്ന നിലപാടുകൾ സ്വീകരിക്കാറുണ്ട് എന്നും താരം വ്യക്തമാക്കുന്നു.
ചിലപ്പോഴൊക്കെ പറഞ്ഞുറപ്പിച്ച സീരിയലുകളിൽ നിന്നും എന്നെ മാറ്റിയിട്ടുണ്ട്. ഇതൊന്നും ഊതിപ്പെരുപ്പിച്ച് വലുതാക്കേണ്ട ആവശ്യമില്ല. സിനിമയും സീരിയലും ഒക്കെ ആണെങ്കിൽ ഇത്തരത്തിലുള്ള സംഭവങ്ങൾ സർവ്വസാധാരണമാണെന്ന് അറിയാമെന്നാണ് വരദ പറയുന്നത്. ജനപ്രിയ പരിപാടി ബിഗ്ബോസിൽ നിന്നും വരദയ്ക്ക് ക്ഷണം ലഭിച്ചിരുന്നു. എന്നാൽ അവസാനം നിമിഷം പിന്മാറുകയായിരുന്നു. എനിക്ക് അഞ്ചാം സീസണിന് ബിഗ് ബോസ് ഷോയിൽ നിന്നും ഇൻറർവ്യൂ കോൾ വന്നിരുന്നു. രണ്ട് ഇൻറർവ്യൂ പങ്കെടുക്കുകയും ചെയ്തിരുന്നു. എനിക്ക് പറ്റിയ ഷോ അല്ല എന്ന് ഒടുവിൽ തോന്നി. അങ്ങനെയാണ് പിന്മാറിയതെന്നാണ് വരദ പറയുന്നത്. ഇമോഷൻ അധികം പിടിച്ചുനിർത്താൻ പറ്റാത്ത ആളാണ് ഞാൻ. ദേഷ്യം ചിലപ്പോൾ ഏതറ്റം വരെയും പോയെന്ന് വരാം. ബിഗ് ബോസ് പോലൊരു ഷോയിൽ പോയാൽ എനിക്ക് എന്നെ തന്നെ കണ്ട്രോൾ ചെയ്യാൻ ചിലപ്പോൾ സാധിച്ചു എന്ന് വരില്ല. എന്തിനാണ് വെറുതെ നാട്ടുകാരുടെ മുന്നിൽ യഥാർത്ഥ സ്വഭാവം കാണിക്കുന്നത് എന്നാണ് വരദ ചോദിക്കുന്നത്.