അരുൺ ഡി ജോസിൻറെ സംവിധാനത്തിൽ നസ്ലിന്, മാത്യു തോമസ്,നിഖില വിമൽ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങൾ ആയത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് 18 പ്ലസ്.ഷൂട്ടിംഗ് പുരോഗമിക്കുന്ന ചിത്രത്തിൻറെ ഏറ്റവും പുതിയ ഫസ്റ്റ് ലുക്ക് പോസ്റ്റർ ആണ് ഇപ്പോൾ അണിയറ പ്രവർത്തകർ പ്രണയ ദിനത്തോടനുബന്ധിച്ച് പുറത്തിറക്കിയിരിക്കുന്നത്.ഒരു സബ് രജിസ്ട്രാര്‍ ഓഫീസിനു മുന്നില്‍ കല്യാണ മാലയും ബൊക്കെയും ഒക്കെയായി ഫോട്ടോയ്ക്ക് പോസ് ചെയ്യുന്ന നസ്ലിന്റെയും മാത്യുവിനെയും ആണ് പോസ്റ്ററിൽ കാണാനാവുക.
ഫലൂദ എന്റര്ടെയ്ന്മെന്റ്സിന്റെ ബാനറിൽ ആണ് ചിത്രം നിർമ്മിക്കുന്നത്എന്നാല് സ്വവര്‍ഗ പ്രണയവും വിവാഹവും എന്ന തോന്നല്‍ ഉളവാക്കുന്ന പോസ്റ്റര്‍ പങ്കുവച്ചുകൊണ്ട് സിനിമയുടെ വിഷയം അതല്ലെന്ന് സംവിധായകന് അറിയിച്ചിട്ടുണ്ട്.’ഇതതല്ല’ എന്നാണ് പോസ്റ്ററിനൊപ്പം സംവിധായകന് അരുണ്‍ ഡി ജോസ് ഫേസ്ബുക്കില്‍ കുറിച്ചത്.ബിനു പപ്പു,സാഫ് ബ്രോസ്,മീനാക്ഷി,മനോജ് കെ യു,ശ്യാം മോഹന്‍, കുമാര്‍ സുനില്‍,ബാബു അന്നൂര്‍,ഉണ്ണിരാജ,പ്രിയ എന്നിവരും ചിത്രത്തിൽ മറ്റു പ്രധാന കഥാപാത്രങ്ങളായി എത്തുന്നു.സംഗീതം,പശ്ചാത്തല സംഗീതം എന്നിവ നിർവഹിക്കുന്നത് ക്രിസ്റ്റോ സേവ്യർ ആണ്.
മാറ്റം ഒഴിവാക്കാനാവാത്തതാണ് എന്നാണ് ചിത്രത്തിന് അണിയറ പ്രവർത്തകർ നൽകിയിരിക്കുന്ന ടാഗ് ലൈൻ.വടകരയിലാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചത്.സതീഷ് കുറുപ്പ് ചിത്രത്തിൻറെ ഛായാഗ്രഹണം നിർവഹിക്കുമ്പോൾ ചമൻ ചാക്കോയാണ് എഡിറ്റിംഗ്.എ ഡി ജെ,രവീഷ് നാഥ് എന്നിവർ ചേർന്നാണ് ചിത്രത്തിൻറെ തിരക്കഥയും സംഭാഷണവും തയ്യാറാകുന്നത്.മികച്ച വിജയം നേടിയ ജോ ആൻഡ് ജോ എന്ന ചിത്രത്തിനുശേഷം അതേ ടീം ഒന്നിക്കുമ്പോൾ വലിയ പ്രതീക്ഷയാണ് പ്രേക്ഷകരിൽ ഉള്ളത്.
തൻറെ ആദ്യചിത്രമായ ജോ ആൻഡ് ജോയുടെ പോലെ ഒരു ഫീൽ ഗുഡ് ഫൺ എന്റർടെയ്നർ ആയാണ് ചിത്രത്തെ അരുൺ ഡി ജോസ് ഒരുക്കുന്നത്.പ്രൊഡക്ഷന്‍ ഡിസൈനിംഗ് നിമീഷ് താന്നൂര്,പ്രൊഡക്ഷന്‍ കണ്ട്രോളർ ഷാഫി ചെമ്മാട്, വസ്ത്രാലങ്കാരം സുജിത് സി എസ്,മേക്കപ്പ് സിനൂപ് രാജ്,പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ് ശ്രീക്കുട്ടന് ധനേശന്‍,ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ റെജിവാൻ അബ്ദുള്‍ ബഷീര്‍,സ്റ്റിൽസ് അര്ജുന് സുരേഷ്,പരസ്യകല യെല്ലോടൂത്ത്,പി ആര് ഒ എ എസ് ദിനേശ് എന്നിവരാണ് ചിത്രത്തിന്റെ മറ്റു പ്രധാന അണിയറ പ്രവർത്തകർ.