പ്രണയദിനത്തിൽ പ്രണയിച്ച് മതിവരാത്ത വീഡിയോയുമായി എത്തിയിരിക്കുകയാണ് ലെസ്ബിയൻ ദമ്പതികളായ ആദിലയും നൂറയും. ആലുവ സ്വദേശി ആദില നസ്റിനും, കോഴിക്കോട് താമരശ്ശേരി സ്വദേശി ഫാത്തിമ നൂറയും വിവാഹിതരായ വിവരം എല്ലാവരെയും ഒരുപോലെ സന്തോഷപ്പെടുത്തിയിരുന്നു. 22, 23 വയസ്സാണ് ഇരുവരുടെയും പ്രായം. ഫേസ്ബുക്കിലൂടെ ഇവർ തന്നെയാണ് വിവാഹം ചിത്രങ്ങൾ പങ്കുവെച്ചത്. സമൂഹമാധ്യമത്തെ ഒന്നടങ്കം പിടിച്ചുലക്കിയ പ്രണയിതാക്കൾ ആയിരുന്നു ആദിലയും നൂറയും. വീട്ടുകാരുടെ എതിർപ്പിനെ തുടർന്ന് ഒന്നിക്കാതിരുന്ന ആദിലയും നൂറയും ഇപ്പോൾ വിവാഹിതരായിരിക്കുകയാണ്.
വർഷങ്ങൾ നീണ്ട പ്രണയത്തിനൊടുവിലാണ് ആദിലയുടെ കഴുത്തിൽ നൂറ താലി ചാർത്തിയിട്ടുള്ളത്. നിരവധി ആളുകളാണ് ഇവർക്ക് വിവാഹമംഗള ആശംസകൾ നേർന്നുകൊണ്ട് എത്തിയിട്ടുള്ളത്. അതീവ ഗംഭീരമായ വിവാഹ ചടങ്ങുകളുടെ ചിത്രങ്ങൾ ആദിലയും നൂറയും തന്നെയാണ് സോഷ്യൽ മീഡിയയിൽ പങ്കിട്ടത്. ഇനിയുള്ള ജീവിതം എന്റെ നൂറയ്ക്കൊപ്പം ആണെന്നാണ് ആദില തുറന്നു പറയുന്നത്. എന്തായാലും ഇവരുടെ വിവാഹ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിലും വൈറലായി കൊണ്ടിരിക്കുന്നത്. ലഹങ്ക അണിഞ്ഞു കൊണ്ടാണ് ആദിലയും നൂറയും വിവാഹ ചടങ്ങിന് എത്തിയിട്ടുണ്ടായിരുന്നത്.
പരസ്പരം മോതിരം കൈമാറിയും സ്നേഹ ചുംബനങ്ങൾ നൽകിയും വിവാഹ ചടങ്ങുകൾ ഇവർ ആഘോഷമാക്കി. അടുത്ത സുഹൃത്തുക്കൾ ആയിരുന്നു വിവാഹ ചടങ്ങിനായി എത്തിയിരുന്നത്. കേക്ക് മുറിച്ചുകൊണ്ടും സന്തോഷം പങ്കിട്ടു ഇവർ. സൗദി അറേബ്യയിലെ പ്ലസ് വൺ പഠനകാലത്താണ് ഇരുവരും പരിചയത്തിൽ ആകുന്നത്. എല്ലാ കാര്യങ്ങളും പരസ്പരം പങ്കുവെക്കാറുണ്ടായിരുന്നു.
ആണും പെണ്ണും ആയിരുന്നെങ്കിൽ ഒരേ സമുദായക്കാരായ നമുക്ക് വിവാഹം കഴിക്കാമായിരുന്നു എന്ന് ഒരിക്കൽ ആദില കൂട്ടുകാരിയോട് പറഞ്ഞു. ഇത് വെറും ആകർഷണം ഒന്നുമല്ല അസ്ഥിക്ക് പിടിച്ച പ്രണയമാണെന്ന് പ്ലസ് ടു പഠനകാലത്ത് തന്നെ ഇരുവരും തിരിച്ചറിയുകയും ചെയ്തു. പിന്നീട് ഇവരുടെ ബന്ധം അറിഞ്ഞ വീട്ടുകാരിൽ നിന്നും വലിയ എതിർപ്പുകൾ ഉണ്ടായി. എല്ലാം അതിജീവിച്ച് കോടതി ഉത്തരവ് വഴിയാണ് ഇരുവരും ഒന്നിച്ച് ജീവിതം തുടങ്ങിയത്.