സൂപ്പർ ഹിറ്റ് സീരിയലുകൾ സംപ്രേഷണം ചെയ്തിട്ടുള്ള ചാനലാണ് ഏഷ്യാനെറ്റ്. കണ്ടു മറന്ന സീരിയലുകളിൽ നിന്നും ഇന്ന് മലയാളികൾ മറക്കാത്ത ഒരു പരമ്പരയാണ് ഓട്ടോഗ്രാഫ്. ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്തിരുന്ന സീരിയൽ പ്ലസ് ടു വിദ്യാർത്ഥികളുടെ കഥയാണ് പറഞ്ഞത്. ഫൈവ് ഫിംഗേഴ്സ് എന്ന ഗ്യാങ്ങും അതിലെ ഓരോ താരങ്ങളും പ്രേക്ഷകർക്ക് പ്രിയപ്പെട്ടവരായിരുന്നു. സീരിയലിലെ കഥാപാത്രങ്ങളായ മൃദുലയും, ജെയിംസും, നാൻസിയും, സാമും, രാഹുലും എല്ലാം പ്രേക്ഷക മനസ്സിൽ ഇടം നേടിയിരുന്നു. രഞ്ജിത്ത് രാജ് ആയിരുന്നു സീരിയലിൽ ജെയിംസ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത്.
സാം എന്ന കഥാപാത്രത്തെ അമ്പരീഷ് ആയിരുന്നു അവതരിപ്പിച്ചത്. മൃദുല എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് നടി ശ്രീക്കുട്ടിയായിരുന്നു. നാൻസി ആയി നടി സോണിയ മോഹൻദാസ് ആണ് അഭിനയിച്ചത്. രാഹുൽ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് ശരത്തായിരുന്നു. ശാലിൻ സോയയും ഓട്ടോഗ്രാഫിൽ ശ്രദ്ധയായ കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. പരമ്പരയിൽ രാഹുലിനെ അവതരിപ്പിച്ച നടൻ ശരത്തിന്റെ വേർപാട് വളരെ അപ്രതീക്ഷിതമായിരുന്നു. സീരിയൽ ഷൂട്ടിങ്ങിനായി കൊല്ലത്തേക്ക് പോകുന്നതിനിടയിലായിരുന്നു ശരത്തിന് അപകടം സംഭവിച്ചത്. ശരത് സഞ്ചരിച്ചിരുന്ന ബൈക്ക് നിയന്ത്രണം വിട്ട ടിപ്പർ ലോറിയിൽ ഇരിക്കുകയായിരുന്നു.
ടിപ്പർ ഡ്രൈവർ ശരത്തിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും അതിനു മുൻപ് തന്നെ മരണം സംഭവിച്ചിരുന്നു. ഇപ്പോഴിതാ ശരത്തിന്റെ എട്ടാം ചരമവാർഷിക ദിനത്തിൽ ശരത്തിന്റെ അടുത്ത സുഹൃത്ത് കൂടിയായ സോണിയ പങ്കുവെച്ച് കുറുപ്പും ചിത്രങ്ങളുമാണ് വൈറൽ ആയിരിക്കുന്നത്. നീ ഞങ്ങളെ വിട്ടു പിരിഞ്ഞിട്ട് ഇന്നേക്ക് 8 വർഷം. ഇപ്പോഴും വിശ്വസിക്കാൻ പറ്റുന്നില്ല ശരത്തെ. നീ എന്നും എപ്പോഴും ഫൈവ് ഫിംഗേഴ്സിൽ ഒരാളായിട്ടും, എൻറെ കുഞ്ഞനുജൻ ആയിട്ടും ഞങ്ങളുടെ കൂടെയുണ്ടെന്ന് വിശ്വസിക്കാനാണ് ഇഷ്ടം. നിൻറെ ഓർമ്മകൾ ഒരിക്കലും മരിക്കുന്നില്ല. എന്നാണ് ശരത്തിനെ കുറിച്ച് സോണിയ കുറിച്ചത്. സോണിയയുടെ കുറിപ്പ് വൈറലായതോടെ നിരവധി പേരാണ് കമന്റുകളുമായി എത്തിയത്. ഓട്ടോഗ്രാഫിലെ രാഹുലിനെ മറക്കില്ല ഞങ്ങൾ ഒരുപാട് ഇഷ്ടപ്പെട്ട ഒരു കൂട്ടുകെട്ട് എന്നല്ലാമാണ് കമൻറുകൾ വന്നത്.