നിരവധി വർഷങ്ങളായി വ്യത്യസ്ത കഥാപാത്രങ്ങളിലൂടെ മലയാള പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടി ഇന്ത്യൻ സിനിമയുടെ പുതിയ സൂപ്പർഹീറോ ആയി മാറിയ താരമാണ് ടോവിനോ തോമസ്.സാമൂഹ്യ മാധ്യമങ്ങളിൽ സജീവമായ താരം ഇടയ്ക്കിടെ തൻറെ വിശേഷങ്ങളും കുടുംബ വിശേഷങ്ങളും ആരാധകരുമായിപങ്കു വയ്ക്കാറുണ്ട്. അടുത്തിടെ പൊന്ന്യത്തങ്കത്തിന് തന്റെ പുതിയ മീശ പിരിച്ചുള്ള ലുക്കിൽ ടോവിനോ എത്തിയത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.ഷൂട്ടിംഗ് പുരോഗമിക്കുന്ന പുതിയ ചിത്രമായ അജയന്റെ രണ്ടാം മോഷണത്തിന്റെ ലുക്കിലാണ് ടോവിനോ ചടങ്ങിന് പ്രത്യക്ഷപ്പെട്ടത്.
ഇപ്പോഴിതാ പുഴയിൽ കുടുംബത്തിനോടൊപ്പം ചങ്ങാടം തുഴഞ്ഞുപോകുന്ന വീഡിയോയാണ് ടോവിനോ തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പങ്കുവെച്ചിരിക്കുന്നത്.ടോവിനോ ചങ്ങാടം തുഴയുന്നതും ഭാര്യ ലിഡിയയും മക്കളും ചങ്ങാടത്തിലിരുന്ന് യാത്ര ആസ്വദിക്കുന്നതും വീഡിയോയിൽ കാണാനാകും.പറപ്പിച്ച് വിട് പാപ്പാ, കര അങ്ങോട്ടല്ല സ്രാങ്കേ ഇങ്ങോട്ടാണ് തുടങ്ങിയ രസകരമായ സിനിമ ഡയലോഗുകളും ആരാധകർ കമൻറുകൾ ആയി പങ്കുവെക്കുന്നുണ്ട്.കൂടാതെ ടോവിനോ ചങ്ങാടം തുഴയുന്ന സ്ഥലത്തെപ്പറ്റിയും ആരാധകർ കമന്റ് ഇടുന്നുണ്ട്.വീഡിയോയിൽ ടോവിനോയും കുടുംബവും ലൈഫ് ജാക്കറ്റ് ഇല്ലാതെയാണ് കാണപ്പെടുന്നത്.
കുറഞ്ഞപക്ഷം കുട്ടികൾക്കെങ്കിലും ലൈഫ് ജാക്കറ്റ് ധരിപ്പിച്ചു കൂടെ എന്ന രീതിയിലും ആരാധകർ വീഡിയോയ്ക്ക് താഴെ കമൻറ് ഇടുന്നുണ്ട്.ബിഗ് ബജറ്റിൽ ഒരുങ്ങുന്ന അജയന്റെ രണ്ടാം മോഷണം എന്ന ചിത്രമാണ് ടോവിനോയുടെ അണിയറയിൽ ഒരുങ്ങുന്നത്.യുജിഎം പ്രൊഡക്ഷൻസ്,മാജിക് ഫ്രയിംസ് എന്നീ ബാനറുകളിൽ ഡോ.സക്കറിയ തോമസ്,ലിസ്റ്റിൻ സ്റ്റീഫൻ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.മൂന്നു കാലഘട്ടങ്ങളിലൂടെ സഞ്ചരിക്കുന്ന സിനിമയിൽ മണിയൻ അജയൻ കുഞ്ഞിക്കേളു എന്നീ കഥാപാത്രങ്ങളെയാണ് ടോവിനോ അവതരിപ്പിക്കുന്നത്.ജിതിൻ ലാൽ ആണ് ചിത്രത്തിൻറെ സംവിധാനം നിർവഹിക്കുന്നത്.
ആയോധനകലകൾക്ക് ഏറെ പ്രാധാന്യം നൽകുന്ന ചിത്രത്തിനായി ടോവിനോ തോമസ് അടുത്തിടെ കളരി അഭ്യസിച്ചിരുന്നു.തമിഴ് മ്യൂസിക് ഡയറക്ടർ ദീപു നൈനാൻ ആണ് ചിത്രത്തിൻറെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്. സുജിത്ത് നമ്പ്യാർ തിരക്കഥ തയ്യാറാക്കുന്ന ചിത്രം ചിയോത്തികാവ് എന്ന പ്രദേശത്തെ ഒരു കള്ളന്റെ കഥയെ ചുറ്റിപറ്റിയാണ് കഥ പറയുന്നത്.ചിത്രത്തിൽ കുഞ്ഞികേളു എന്ന കഥാപാത്രമായാണ് ടൊവിനോ എത്തുന്നത്.ഈ വേഷം ഉൾപ്പെടെ ചിത്രത്തിൽ ത്രിബിൾ റോളിൽ ആണ് ടോവിനോ എത്തുക. നിരവധി ആരാധകരാണ് ടോവിനോയുടെ ഈ ബിഗ് ബജറ്റ് ചിത്രത്തിൻറെ റിലീസിനായി കാത്തിരിക്കുന്നത്.