മലയാളികളുടെ പ്രിയപ്പെട്ട താരമാണ് നടൻ ബാല. ബാലയുടെ പങ്കാളി എലിസബത്ത് ഉദയനും ഇന്ന് പ്രേക്ഷകർക്ക് പ്രിയങ്കരിയാണ്. ഡോക്ടറായ എലിസബത്ത് സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ്. തന്റെ വിശേഷങ്ങളും ഒപ്പം തന്നെ ഓരോ വിഷയങ്ങളിൽ തന്നെ അഭിപ്രായങ്ങൾ പറഞ്ഞു എലിസബത്ത് വീഡിയോകൾ പങ്കുവെക്കാറുണ്ട്. ബാലയുമായുള്ള വിവാഹം കഴിഞ്ഞ മുതലാണ് എലിസബത്ത് യൂട്യൂബിൽ സജീവമാകുന്നത്. അതുകൊണ്ടുതന്നെ എലിസബത്ത് പങ്കുവയ്ക്കുന്നത് എല്ലാം പ്രേക്ഷകരുടെ ശ്രദ്ധ നേടാറുണ്ട്. കരൾ രോഗത്തെ തുടർന്ന് ചികിത്സയിലായിരുന്ന ബാലയുടെ വിശേഷങ്ങളൊക്കെ എലിസബത്ത് പങ്കുവെച്ചിരുന്നു. കഴിഞ്ഞദിവസം ബാലയ്ക്കൊപ്പം ഡിന്നറിന് പോയത് ഉൾപ്പെടെ താര പത്നി പങ്കുവെച്ച വീഡിയോകൾ ഒക്കെ വൈറലാവുകയുണ്ടായി.
ഇപ്പോഴിതാ എലിസബത്ത് പങ്കുവെച്ച പുതിയൊരു വീഡിയോയും ശ്രദ്ധ നേടുകയാണ്. പ്രണയബന്ധങ്ങളെ കുറിച്ചുള്ള തൻറെ അഭിപ്രായമാണ് എലിസബത്ത് വീഡിയോയിൽ പങ്കുവയ്ക്കുന്നത്. ഇത് എൻറെ അഭിപ്രായം മാത്രമാണ് എന്നും ഒരുപാട് നെഗറ്റീവ് കമൻറുകൾ പ്രതീക്ഷിക്കുന്നുണ്ടെന്നും പറഞ്ഞുകൊണ്ടാണ് എലിസബത്തിന്റെ വീഡിയോ തുടങ്ങുന്നത്. “പ്രണയം അത് ഏറ്റവും മനോഹരമായ ഒരു ഫീലിംഗ്സ് ആണ്. സിനിമകളിലെല്ലാം പ്രണയത്തെ വളരെ മനോഹരമായി ചിത്രീകരിക്കാറുണ്ട്. അനാർക്കലി പോലുള്ള സിനിമകളും അതിലെ ഡയലോഗുകളും കണ്ടാൽ പ്രണയം ഇത്രയും ദിവ്യവും മനോഹരവും ആണോ എന്നൊക്കെ തോന്നും. ഞാനും അനാർക്കലി സിനിമയുടെ വലിയ ആരാധികയാണ്. അതിലെ ഡയലോഗുകൾ എല്ലാം എനിക്ക് കാണാ പാഠവും ആണ്.
സിനിമയിൽ കാണുന്നതുപോലെ ഒന്നുമായിരിക്കില്ല യഥാർത്ഥ പ്രണയം. എല്ലാവരും പറയുന്നതുപോലെ പ്രണയിക്കുമ്പോൾ ജാതിയും മതവും പ്രായവും ദേശവും ഒന്നും നടക്കാൻ പാടില്ല. അങ്ങനെയാണെങ്കിൽ അറേഞ്ച് മാര്യേജ് അല്ലേ നല്ലത്. പിന്നെ പ്രണയിക്കുമ്പോൾ എല്ലാവരും മനസ്സിലാക്കേണ്ട ഒരു കാര്യം പ്രണയം സിനിമയിൽ കാണുന്നതുപോലെ അത്രയും മനോഹരമായിരിക്കില്ല. നമ്മുടെ പ്രണയത്തിൽ നമ്മൾ മാത്രമായിരിക്കില്ല അതിലേക്ക് വില്ലന്മാരും വില്ലത്തികളും എല്ലാം കടന്നു വന്നേക്കാം. അത് മാത്രവുമല്ല പ്രണയിക്കുന്നവർ രണ്ടുപേരും തമ്മിൽ ഒരുപാട് സ്വരചേർച്ചകൾ ഉണ്ടാകും. ചിലപ്പോൾ കാമുകൻ ടോക്സിക് ആയിരിക്കും. കാമുകിയുടെ സ്വഭാവം അഡ്ജസ്റ്റ് ചെയ്യാൻ പറ്റാത്തതാവാം. അതൊക്കെ നമ്മൾ തിരിച്ചറിയുന്നത് കുറച്ചുകാലം കഴിഞ്ഞിട്ട് ആയിരിക്കും.
പ്രണയിക്കുന്ന ആളുടെ സ്വഭാവവും അയാൾ ചെയ്തുകൊണ്ടിരിക്കുന്ന കാര്യങ്ങളും അയാളുടെ ബന്ധങ്ങളും എല്ലാം അറിയാൻ നമുക്ക് സമയമെടുക്കും. അപ്പോഴേക്കും പ്രണയിച്ചു പോയതിനാൽ നാട്ടുകാർ എന്തുപറയും തേപ്പുകാരി തേപ്പുകാരൻ എന്ന വിളി വരുമോ ഇവർക്ക് ഇവനെ ഇതുതന്നെയാണ് പണിയെന്ന് ആളുകൾ പറയുമോ എന്നൊക്കെ ചിന്തിച്ച് നമ്മൾ ആ ടോക്സിക് റിലേഷൻഷിപ്പിൽ തന്നെ ചിലപ്പോൾ തുടർന്നേക്കാം. പക്ഷേ അതിൻറെ ആവശ്യമില്ല എന്നും എലിസബത്ത് പറയുന്നു. ചുരുക്കിപ്പറഞ്ഞാൽ സിനിമകളിലെ പ്രണയം കണ്ട് ഇൻസ്പെയർ ആയി വലിയ പ്രതീക്ഷയോടെ പ്രണയിക്കാൻ ഒന്നും നിൽക്കണ്ട. പ്രണയിക്കുന്നത് തെറ്റാണ് എന്നല്ല അമിതമായ പ്രതീക്ഷകൾ വയ്ക്കരുത്.
ഇനി അഥവാ ആ പ്രണയബന്ധം നല്ല രീതിയിൽ പോയില്ലെങ്കിൽ സമൂഹത്തെ പേടിച്ച് ആ ടോക്സിക് റിലേഷനിൽ തുടരേണ്ടതില്ല എന്നതാണ് രത്ന ചുരുക്കം എന്ന് താര പത്നി വ്യക്തമാക്കി. ഒരു പ്രണയബന്ധത്തിൽ ഏർപ്പെടുമ്പോൾ നമ്മൾ ഒരുപാട് ഇൻവെസ്റ്റ്മെന്റുകൾ നടത്തിയിട്ടുണ്ടാകും. അത് പണം ആവാം സമയമാവാം സ്വപ്നങ്ങളും ആഗ്രഹങ്ങളും ആവാം, വീട്ടുകാരെയും നാട്ടുകാരെയും സുഹൃത്തുക്കളെയും എല്ലാം വെറുപ്പിച്ചിട്ടാവും പ്രണയിക്കുന്നത് പോലും. അങ്ങനെയുള്ള ഒരു ബന്ധത്തിൽ നിന്നും പിരിഞ്ഞു പോകാൻ പ്രയാസം ആയിരിക്കും. എന്നിരുന്നാലും പരസ്പരം മനസ്സിലാക്കാൻ പറ്റിയില്ലെങ്കിൽ വേർപിരിയുക. വിഷമമുണ്ടാകും ഡിപ്രഷനിലേക്ക് പോകാൻ സാധ്യതയുണ്ട് എന്നാലും അതിനെ അതിജീവിക്കുകയാണ് വേണ്ടതെന്ന് എലിസബത്ത് പറയുന്നു.