നിവേദ്യം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് ചുവടുവെച്ച നടിയാണ് ഭാമ. പ്രശസ്ത സംവിധായകൻ ലോഹിതദാസ് ആണ് ഭാമയെ മലയാള സിനിമയ്ക്ക് സമ്മാനിച്ചത്. യഥാർത്ഥ പേര് സിനിമയിലെത്തിയപ്പോഴാണ് ഭാമയായി മാറിയത്. ആദ്യ സിനിമയിലൂടെ തന്നെ ശ്രദ്ധിക്കപ്പെട്ട താരത്തിന് നിരവധി മികച്ച അവസരങ്ങളാണ് ലഭിച്ചത്. തെന്നിന്ത്യൻ ഭാഷകളിൽ എല്ലാമായി ഭാമ സാന്നിധ്യം അറിയിച്ചിരുന്നു. മൂന്നുവർഷം മുമ്പ് ദുബായിൽ ബിസിനസുകാരനായ അരുണിനെയായിരുന്നു ഭാമ വിവാഹം ചെയ്തത്. അറേഞ്ച്ഡ് മാരേജ് ആയിരുന്നു ഇവരുടേത്. ആഴ്ചകൾക്ക് മുമ്പാണ് ഇരുവരും വേർപിരിഞ്ഞ് താമസിക്കുകയാണ് എന്നും വിവാഹമോചനത്തിന് തീരുമാനിച്ചിരിക്കുകയാണ് എന്ന വാർത്ത പുറത്തുവന്നത്. തന്റെ പിറന്നാളാഘോഷ ചിത്രങ്ങളാണ് താരം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചിരിക്കുന്നത്.
ഭർത്താവുമായി വേർപിരിഞ്ഞ ഭാമ ഇപ്പോൾ വിവാഹ ശേഷമുള്ള ജീവിതത്തിന് അടിമുടി മാറ്റം വരുത്തിയാണ് മുന്നോട്ടുപോകുന്നത്. വിവാഹശേഷം സോഷ്യൽ മീഡിയയിൽ സജീവമല്ലാത്ത നടി അടുത്തകാലത്താണ് ഇതിന് മാറ്റം വരുത്തിയത്. തൻറെ ഇൻസ്റ്റയിൽ നിന്നും ഭർത്താവ് അരുണിന് ഒപ്പം ഉള്ള ചിത്രങ്ങളെല്ലാം മാറ്റിയതും, പേര് ഭാമ എന്നാക്കി എഡിറ്റ് ചെയ്തതും, മകൾക്കൊപ്പം ഉള്ള ചിത്രങ്ങളും വീഡിയോകളും നിരന്തരം പോസ്റ്റ് ചെയ്യുന്നതുമാണ് ആരാധകരിൽ ഇരുവരും വേർപിരിയുകയാണോ എന്ന സംശയം കൂട്ടിയത്. ഇതിന് പിന്നാലെയാണ് ഇതേ ചുറ്റിപ്പറ്റി വാർത്തകൾ പുറത്തുവന്നത്. ഇതിന് പിന്നാലെ ഒരു നല്ല ആണിന് ഒരു സ്ത്രീ മാത്രമേ വേണ്ടൂ എന്ന് നന്നായി അറിയാം എന്ന ഭാമയുടെ പോസ്റ്റും ശ്രദ്ധ നേടിയിരുന്നു.
പിന്നാലെ താരത്തിന്റെ വെഡിങ് വീഡിയോയും വൈറലായി. വിവാഹം കഴിഞ്ഞപ്പോൾ ഭാമ പറഞ്ഞത് ഇങ്ങനെയാണ്: എല്ലാവർക്കും നമസ്കാരം എന്തെങ്കിലും ബുദ്ധിമുട്ടുകൾ ഉണ്ടായിട്ടുണ്ടെങ്കിൽ ആദ്യം തന്നെ ക്ഷമ ചോദിക്കുന്നു. കുടുംബവും സുഹൃത്തുക്കൾ മാത്രമുള്ള ഒരു ചടങ്ങ് ആയിരുന്നു. നിങ്ങളുടെ എല്ലാവരുടെയും പ്രാർത്ഥനയും അനുഗ്രഹവും ഉണ്ടാകണം. ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷമുള്ള ഒരു ദിവസമാണ് ഇന്ന്. പ്രണയവിവാഹം അല്ല എന്നും, വരൻ ആലപ്പുഴ ചേർത്തലക്കാരൻ ആണെന്നും, രണ്ടാമത്തെ ചേച്ചിയുടെ ഭർത്താവിൻ്റെ സുഹൃത്താണ് അരുൺ എന്ന് പറഞ്ഞുകൊണ്ടാണ് ഭാമ അരുണിനെ പരിചയപ്പെടുത്തിയത്.
പറഞ്ഞറിയിക്കാനാകില്ല നിങ്ങളുടെ പിന്തുണയും സ്നേഹവും ഇന്ന് ഈ ഒരു സമയം വരുമ്പോൾ എന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു ദിവസം കരിയർ കഴിഞ്ഞിട്ട് ഒരു ജീവിതത്തിലേക്ക് പ്രവേശിക്കാൻ പോകുന്ന ഈ ഒരു സമയത്ത് നിങ്ങളെ എല്ലാവരുടെയും പ്രാർത്ഥനയും അനുഗ്രഹവും ഞങ്ങളുടെ ജീവിതത്തിൽ ഉണ്ടാകണം. ഇനിയും ഓർത്തിരിക്കണം ജീവിതത്തിൽ ഇനിയും സപ്പോർട്ടും അനുഗ്രഹവും ആവശ്യമാണ് എന്നാണ് വിവാഹം കഴിഞ്ഞ വേളയിൽ ഭാമ തൊഴുകൈകളോടെ പറഞ്ഞത്. ഇന്ന് ഞങ്ങളുടെ ജീവിതം തുടങ്ങുന്നു എല്ലാവരുടെയും സ്നേഹവും അനുഗ്രഹവും വേണം എന്നാണ് അരുൺ പറഞ്ഞത്. നല്ല കഥാപാത്രങ്ങൾ വന്നാൽ ചെയ്യണമെന്നാണ് ആഗ്രഹം എന്ന് ഭാമ പറയുമ്പോൾ കൂടെയുണ്ടാകുമെന്നാണ് അരുൺ നൽകിയ മറുപടി.
നടിയുടെ വിവാഹമോചന വാർത്തകൾ സോഷ്യൽ മീഡിയയിൽ നിറയുമ്പോൾ ആണ് വിവാഹദിനത്തിലെ വിശേഷങ്ങളും വൈറലായി മാറുന്നത്. വിവാഹശേഷം സോഷ്യൽ മീഡിയയിൽ സജീവമല്ലാതിരുന്ന നടി അടുത്തിടെയാണ് വാസുകി എന്ന പേരിൽ ബിസിനസ് സംരംഭത്തിന് തുടക്കം കുറിച്ചത്. സോഷ്യൽ മീഡിയയിൽ നിറയുന്നതിനോട് ഒട്ടും താൽപര്യമില്ലായിരുന്ന അരുണിന്റെ ഇഷ്ടം കൂടി കണക്കിലെടുത്ത് സ്വകാര്യ വിശേഷങ്ങൾ ഒന്നും തന്നെ ഭാമ ആരാധകരെ അറിയിച്ചിരുന്നില്ല. കുഞ്ഞു പിറന്നശേഷമോ അതിനുമുമ്പ് കുഞ്ഞിന്റെ സ്വകാര്യതയിൽ ഇടപെടുന്ന വിവരങ്ങളും ചിത്രങ്ങളും ഒന്നും തന്നെ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരുന്നില്ല. എന്നാൽ ഇപ്പോൾ അമ്മയുടെയും മകളുടെയും നിരവധി ചിത്രങ്ങളാണ് ഓരോ ദിവസവും സോഷ്യൽ മീഡിയയിൽ നിറയുന്നത്.