മലയാളികൾ ഏറ്റെടുത്ത ഒരു വെബ് സീരീസ് തന്നെയാണ് കരിക്ക്. വളരെ ലോ ക്വാളിറ്റിയിൽ തുടങ്ങി ഇപ്പോൾ മലയാളികളുടെ പ്രിയങ്കരമായി മാറി ക്വാളിറ്റിയിൽ നമ്പർവൺ ആയി മാറി തീർന്ന ഒരു സീരിയസ് അല്ലെങ്കിൽ ഒരു സിനിമ എന്നുതന്നെ കരിക്കിനെ വിശേഷിപ്പിക്കാം. ഒരു സിനിമയുടെ അത്ര ക്വാളിറ്റിയാണ് അവർ ചാനലിലൂടെ മലയാളി പ്രേക്ഷകരുടെ മുന്നിലേക്ക് എത്തിക്കുന്നത്. വല്ലപ്പോഴും മാത്രമാണ് ഒരു വീഡിയോ ഇവർ പങ്കുവെക്കാറുള്ളത് എങ്കിൽ പോലും ആ വീഡിയോ നിമിഷങ്ങൾക്കകം ആണ് ആരാധകരിലേക്ക് എത്തിച്ചേരുന്നത്. ഒരു ദിവസം ആകുന്നതിനു മുൻപ് തന്നെ അതിനു മില്യൻ വ്യൂസ് കടന്നിരിക്കും എന്നത് കരിക്കിന്റെ വീഡിയോ ഇപ്പോൾ തരുന്ന ഒരു ഉറപ്പ് തന്നെയാണ്.
കരിക്കിന്റെ ഭാസ്കരൻ പിള്ള ടെക്നോളജീസ് എന്ന കോമഡി വീഡിയോയിലൂടെ ശ്രദ്ധേയമായ നടി തന്നെയാണ് അമേയ. അമേയയുടെ ഒരു പുത്തൻ വിശേഷമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്. എന്നാൽ ഇപ്പോൾ താരത്തിന്റെ ജീവിതത്തിലേക്ക് ഒരു അസുലഭ നിമിഷം സംഭവിച്ചിരിക്കുകയാണ്. നടി അമേയ മാത്യു വിവാഹിതയാകുന്നു എന്നുള്ള വാർത്തയാണ് പങ്കുവെച്ചിരിക്കുന്നത്. മോതിരം മാറി എന്നുള്ള ക്യാപ്ഷനോട് പങ്കുവെച്ചിരിക്കുന്ന ചിത്രങ്ങളാണ് വൈറലാകുന്നത്. പക്ഷേ ഭാവി വരന്റെ മുഖം ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല എന്നുള്ളതാണ് സത്യം. വരൻറെ നെഞ്ചിൽ മോതിരം വിരൽ വച്ചിരിക്കുകയും അതിനുശേഷം വരനെ കെട്ടിപ്പിടിച്ച് നിന്ന് മോതിരം കാണിച്ചിരിക്കുകയാണ് അമേയയുടെ ചിത്രങ്ങൾ. വരൻ ആരാണെന്ന് ഞങ്ങളോട് പറയാത്തത് എന്തെന്നാണ് ആരാധകർ നിരവധി ചോദിക്കുന്നത്.
എന്നാൽ ഇത് കരിക്കിലെ താരം തന്നെയാണോ എന്ന് സംശയമുണ്ടെന്ന് നിരവധി പേർ കമന്റ് ചെയ്യുന്നു. അതുകൊണ്ടാണ് താരം ഇതുവരെ വെളിപ്പെടുത്താതെന്നും ആരാധകർ ചോദിക്കുന്നുണ്ട്. ആട് എന്ന സിനിമയിൽ അവസാനം അജു വർഗീസിന്റെ ഒപ്പം വന്ന് കയ്യടി നേടിയ ഒരു താരം തന്നെയാണ് അമേയ. സമൂഹമാധ്യമങ്ങളിൽ വളരെയധികം സജീവമായ താരം തന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങളും വിശേഷങ്ങളും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഓരോ തവണ പുത്തൻ ചിത്രങ്ങൾ താരം പങ്കുവെക്കുമ്പോഴും ചിത്രകൾക്ക് നൽകുന്ന ക്യാപ്ഷൻ ആണ് ആരാധകരുടെ ശ്രദ്ധ ആകർഷിക്കുന്നത്. തന്റെ ഓരോ ചിത്രങ്ങൾക്കും വ്യത്യസ്തമായ ക്യാപ്ഷനുകളാണ് താരം നൽകാറുള്ളത്. വിവാഹനിശ്ചയ ചിത്രങ്ങൾ പങ്കുവെച്ച് താരത്തിൻ്റെ വിവാഹ ദിവസത്തിനായി കാത്തിരിക്കുകയാണ് ആരാധകർ.