മലയാളത്തിൽ ഒരുകാലത്ത് നിറഞ്ഞുനിന്ന നടിയാണ് ദിവ്യ ഉണ്ണി. കരിയറിന്റെ തുടക്കം മുതൽ പ്രഗൽഭരായ സംവിധായകർക്കൊപ്പം പ്രവർത്തിക്കാൻ ദിവ്യ ഉണ്ണിക്ക് കഴിഞ്ഞു. ഏറെനാൾ അഭിനയരംഗത്ത് ദിവ്യ ഉണ്ടായിരുന്നില്ല. എന്നാൽ ചുരുങ്ങിയ കാലം കൊണ്ട് പ്രേക്ഷക മനസ്സിൽ ഇടം നേടാൻ ദിവ്യയ്ക്ക് കഴിഞ്ഞു. ഹിറ്റ് സിനിമകളുടെ ഭാഗമാകാൻ ദിവ്യയ്ക്ക് കഴിഞ്ഞു. പ്രണയവർണ്ണങ്ങൾ എന്ന സിനിമയിൽ ഉൾപ്പെടെയുള്ള ഗാനങ്ങൾ ഇന്നും പ്രേക്ഷക മനസ്സിൽ നിലനിൽക്കുന്നു. നടി എന്നതിനൊപ്പം തന്നെ നൃത്തത്തിലും വലിയ പ്രാധാന്യം ദിവ്യ ഉണ്ണി നൽകിയിരുന്നു. സിനിമാരംഗം വിട്ടതിനു ശേഷവും ദിവ്യ നൃത്തത്തിൽ ശ്രദ്ധ കൊടുത്തു. വിവാഹ ശേഷമാണ് ദിവ്യ സിനിമ അഭിനയം നിർത്തിയത്. ഇരുപത്തിയൊന്നാം വയസ്സിലായിരുന്നു വിവാഹം.
ഭർത്താവിനൊപ്പം അമേരിക്കയിലേക്ക് താമസം മാറുകയും ചെയ്തു. എന്നാൽ ഈ ബന്ധം പിന്നീട് വേർപിരിയലിൽ അവസാനിച്ചു. ഡോക്ടർ സുധീർ എന്നായിരുന്നു ദിവ്യയുടെ ആദ്യ ഭർത്താവിൻറെ പേര്. ആദ്യ വിവാഹബന്ധത്തിൽ രണ്ടു കുട്ടികളും ദിവ്യയ്ക്ക് ഉണ്ട്. മുംബൈ സ്വദേശിയായ അരുൺ കുമാറിനെയാണ് ദിവ്യ രണ്ടാമത് വിവാഹം ചെയ്തത്. ഇരുവരും മക്കൾക്കൊപ്പം സന്തോഷകരമായ കുടുംബജീവിതം നയിക്കുന്നു. ദിവ്യ ഉണ്ണിയുടെ സഹോദരി വിദ്യയും ഇടക്കാലത്ത് സിനിമകളിൽ മുഖം കാണിച്ചിരുന്നു. ഡോക്ടർ ലവ് ആയിരുന്നു ആദ്യ സിനിമ. പിന്നീട് കുറച്ച് സിനിമകൾ അഭിനയിച്ച ശേഷം വിദ്യ സിനിമാലോകത്ത് നിന്ന് മാറി. തന്റെ സഹോദരിയെ കുറിച്ച് സംസാരിക്കുകയാണ് ദിവ്യ ഉണ്ണി. ഒരു അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു നടി.
വിദ്യ എൻജിനീയറിങ് കഴിഞ്ഞ സമയത്താണ് സിനിമയിലേക്ക് വരുന്നത്. ഡോക്ടർ ലൗ ആണ് ആദ്യം ചെയ്തത്. അതിനുമുമ്പ് ഡാൻസ് ഷോകളും ആങ്കറിങ്ങും ചെയ്തിരുന്നു. ജോലി ലഭിച്ചപ്പോൾ അതിലേക്ക് ശ്രദ്ധ തിരിഞ്ഞു. ഇപ്പോൾ സിംഗപ്പൂരിലാണ്. നൃത്തത്തിൽ ആക്ടീവ് ആണെന്നും ദിവ്യ ഉണ്ണി പറഞ്ഞു. നടിമാരായ മീരാ വാസുദേവനും രമ്യ നമ്പീശനും തൻറെ കസിൻസ് ആണെന്ന് ദിവ്യ ഉണ്ണി പറഞ്ഞു. സിനിമാലോകം മിസ് ചെയ്തിരുന്നോ എന്ന ചോദ്യത്തിനും ദിവ്യ ഉണ്ണി മറുപടി നൽകി. അങ്ങനെ തോന്നിയിട്ടില്ല ജീവിതത്തിലെ ഓരോഘട്ടത്തിലും ഓരോ പ്രയോറിറ്റികൾ ഉണ്ടാവും. സിനിമയിൽ ഉണ്ടായിരുന്ന സമയത്ത് സിനിമയ്ക്ക് മാത്രം പ്രാധാന്യം കൊടുത്തിട്ടുണ്ട്. വീട്ടിൽ കല്യാണവും മരണങ്ങൾ ഉണ്ടെങ്കിൽ പോലും അവിടെ പോയി പെട്ടെന്ന് ഷൂട്ടിങ്ങിനു മടങ്ങും.
അതുപോലെതന്നെ ജീവിതത്തിലെ മറ്റുള്ള റോളുകളിലേക്കും ഇറങ്ങണമെന്ന് തീരുമാനമെടുക്കുന്നത് നമ്മൾ തന്നെയാണ്. അതിനുവേണ്ടി പ്രയോറിറ്റി കൊടുക്കുന്നു. ആ ബോധം ഉള്ളതുകൊണ്ട് നിരാശയില്ല. നമ്മുടെ തന്നെ തീരുമാനമാണ്. വേറൊരു കാരണം കൊണ്ടോ സമ്മർദ്ദം കൊണ്ട് തീരുമാനമെടുക്കുമ്പോൾ ആണ് നിരാശ തോന്നുന്നത്. അതിനാൽ നിരാശ ഒന്നുമില്ല എന്നും ദിവ്യ വ്യക്തമാക്കി. സിനിമയിലേക്ക് തിരിച്ചുവരില്ല എന്ന് തീരുമാനിച്ചിട്ടില്ല. സ്ക്രിപ്റ്റുകൾ കേൾക്കുന്നുണ്ട്. എല്ലാമൊത്ത് വരണമെന്നും ദിവ്യ ഉണ്ണി വ്യക്തമാക്കി. കുട്ടികളിലേക്കും നൃത്തത്തിലേക്ക് ശ്രദ്ധ കൊടുത്തപ്പോഴാണ് സിനിമയിൽ ഇടവേള വന്നത്. അന്നും ഇടയ്ക്ക് സ്ക്രിപ്റ്റുകൾ കേൾക്കുന്നുണ്ടായിരുന്നു പക്ഷേ എന്തെങ്കിലും കാരണം കൊണ്ട് ചെയ്യാൻ പറ്റാതാവും എന്നും നടി പറഞ്ഞു.