മലയാളികൾ ഏറെ ഇഷ്ടപ്പെടുന്ന നടിമാരിൽ ഒരാളാണ് നവ്യ നായർ. ഇടവേളക്കുശേഷം സിനിമയിൽ വീണ്ടും സജീവമാകുകയാണ് നവ്യ. വിവാഹത്തിനുശേഷം അഭിനയത്തിൽ നിന്നും വിട്ടുനിന്ന താരം കഴിഞ്ഞവർഷം പുറത്തിറങ്ങിയ ഒരുത്തി എന്ന ചിത്രത്തിലൂടെയാണ് തിരിച്ചുവന്നത്. ഇപ്പോൾ ജാനകി ജാനെ എന്ന സിനിമയിലൂടെ വീണ്ടും പ്രേക്ഷകർക്ക് മുന്നിൽ എത്തിയിരിക്കുകയാണ്. മികച്ച പ്രതികരണമാണ് നവ്യയുടെ കഥാപാത്രത്തിന് ലഭിക്കുന്നത്. തിരിച്ചുവരവിലും പഴയ ആരാധക സ്നേഹം അതുപോലെ തന്നെ നവ്യയ്ക്ക് ലഭിക്കുന്നുണ്ട്. ജാനകി ജാനേയുടെ പ്രമോഷന്റെ ഭാഗമായി കേരളത്തിലുടനീളം സഞ്ചരിക്കുകയായിരുന്നു നവ്യക്ക് എല്ലായിടത്തും മികച്ച സ്വീകരണം ആണ് ലഭിച്ചത്. അതിനിടെ താരം ആശുപത്രിയിലാണെന്ന വിവരം ആരാധകരെ ഒന്ന് ആശങ്കയിലാക്കുകയുണ്ടായി.
കഴിഞ്ഞദിവസമാണ് ചെറിയ ചില അസ്വസ്ഥതകൾ കാരണം നവ്യയെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിച്ചത്. ആശുപത്രിയിൽ നവ്യയുടെ സുഹൃത്ത് നിത്യാദാസ് സന്ദർശിച്ചതും വാർത്തയായി. ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ആവുകയും ചെയ്തു. ഇപ്പോൾ വീണ്ടും ഷൂട്ടിംഗ് തിരക്കുകളിലേക്ക് കടന്നിരിക്കുകയാണ്. അതിനിടെ നവ്യയുടെ അഭിമുഖം സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയാണ്. വിവാഹത്തിനുശേഷം ആദ്യമായി കുക്കിംഗ് ചെയ്ത് പാളി എന്നും, ഭർത്താവിൻറെ ചീത്ത കേൾക്കാതെ രക്ഷപ്പെട്ടതിനെ കുറിച്ചും നവ്യ പറയുന്നത്. ഒരു അഭിമുഖത്തിലായിരുന്നു നവ്യ ഇക്കാര്യം പറഞ്ഞത്. ചേട്ടന് ഇഷ്ടം ഉപ്പുമാവാണ്. അതുകൊണ്ട് നമ്മുടെ വീട്ടിൽ എന്നും ഉപ്പുമാവ് പതിവാണ്. അങ്ങനെ ഒരു ദിവസം ഞാൻ അമ്മയോട് ചോദിച്ചു ഉപ്പുമാവ് ഉണ്ടാക്കാൻ പഠിച്ചിരിക്കുകയാണ്.
ഉണ്ടാക്കുന്ന രീതികൾ എല്ലാം കേട്ടു എണ്ണയിൽ ഇഞ്ചിയും പച്ചമുളകും എല്ലാം ഇട്ട് വരട്ടിയിട്ട് വേണം വെള്ളം ഒഴിക്കാൻ എന്നൊക്കെയാണ് അമ്മ പറയുന്നത്. ജീവിതത്തിൽ നമ്മൾ ഒന്നും ഇങ്ങനെ ചെയ്യുന്നില്ലല്ലോ. കൂടുതൽ രുചി ആകാൻ വേണ്ടി കൂടുതൽ എന്നെ ഒഴിച്ച് കടുക് പൊട്ടിച്ചു. മറ്റൊന്നും ചേർക്കാതെ തിളച്ച എണ്ണയിൽ ഞാൻ നേരെ വെള്ളവും ഒഴിച്ചു. എണ്ണയിൽ വെള്ളം ഒഴിച്ചാൽ എന്താകും. എല്ലാം പൊട്ടിത്തെറിച്ചു അലങ്കോലമായി. ചേട്ടൻ ഒന്നും പറഞ്ഞില്ല കല്യാണം കഴിഞ്ഞ സമയമല്ലേ അപ്പോൾ അതൊക്കെ റൊമാൻറിക് ആയി എടുക്കുമല്ലോ. ഇപ്പോഴാനേൽ നല്ല ചീത്ത കേൾക്കുമായിരുന്നു എന്നും നവ്യ പറയുന്നു.
അഭിമുഖത്തിൽ പറയുന്ന കാര്യങ്ങൾ വൈറലാകുന്നതിനെക്കുറിച്ചും നവ്യ സംസാരിക്കാനുണ്ട്. അഭിമുഖത്തിൽ പറയുന്നതൊക്കെ അന്നും ഇന്നും ഒരുപോലെയാണ്. പക്ഷേ ഇപ്പോഴാണ് വൈറലായി മാറുന്നുണ്ട്. പറയുന്ന കാര്യങ്ങൾ എടുക്കുന്ന രീതി ഇങ്ങനെ ആയിരുന്നില്ല. നമ്മൾ ഓപ്പണായി സംസാരിക്കുമ്പോൾ അതിനെ അഹങ്കാരമായിട്ടൊക്കെയാണ് എടുത്തിരുന്നത്. എന്നാൽ ഇന്ന് അങ്ങനെ ഒന്നുമല്ല .അതിൽ സന്തോഷമുണ്ടെന്നും നവ്യ പറഞ്ഞു. താൻ സോഷ്യൽ മീഡിയയിൽ അധികം പോസ്റ്റുകൾ ഒന്നും ഇടാറില്ലെന്നും അതിൽ വരുന്ന കമന്റുകൾ ഒന്ന് ശ്രദ്ധിക്കാറില്ല എന്നും നവ്യ കൂട്ടിച്ചേർത്തു.