മലയാള സിനിമയിൽ പ്രേക്ഷകർക്ക് പ്രിയപ്പെട്ട നടിയാണ് ബിന്ദു പണിക്കർ. അനായാസമായി കോമഡി വേഷങ്ങൾ ചെയ്യാൻ പറ്റുന്ന ബിന്ദു പണിക്കർ നിരവധി ഹിറ്റ് കഥാപാത്രങ്ങൾ സൃഷ്ടിച്ചു. ജോക്കർ, ശ്രീകൃഷ്ണപുരത്തെ നക്ഷത്രത്തിളക്കം, തിളക്കം തുടങ്ങിയ നിരവധി സിനിമകളിലെ കോമഡി രംഗങ്ങളിൽ ബിന്ദു പണിക്കർ തകർത്തു. അതോടൊപ്പം തന്നെ സീരിയസായ വേഷങ്ങളും മികവോടെ ബിന്ദു പണിക്കർ അവതരിപ്പിച്ചു. സൂത്രധാരൻ, മഞ്ചാടിക്കുരു, റോഷാക്ക് എന്നീ സിനിമകളിൽ ശ്രദ്ധേയ വേഷം ബിന്ദു പണിക്കർക്ക് ചെയ്യാനായി. കരിയറിൽ ഒരു ഇടവേള നടിക്ക് ഇതിനിടെ വന്നിരുന്നു.
റോഷാക്ക് എന്ന സിനിമയിലെ വില്ലൻ വേഷത്തിലൂടെ ശക്തമായ തിരിച്ചുവരവാണ് ബിന്ദു പണിക്കർ നടത്തിയത്. പ്രേക്ഷകരെ ഒന്നടങ്കം അമ്പരപ്പിച്ച കഥാപാത്രമായിരുന്നു ഇത്. ബിന്ദു പണിക്കരെ കുറിച്ചുള്ള രസകരമായ അനുഭവം പങ്കുവെച്ച് എത്തിയിരിക്കുകയാണ് നടനും എംഎൽഎയും ആയ മുകേഷ്. കെപിഎസി ലളിത അടൂർ ഭവാനി തുടങ്ങിയ നടിമാർക്കൊപ്പം നിൽക്കാവുന്ന കഴിവുള്ള നടിയാണ് ബിന്ദു പണിക്കർ എന്നും മുകേഷ് പറയുന്നു. ഒരു കഥാപാത്രം കിട്ടിയാൽ അവരുടേതായ രീതിയിൽ വച്ച് തകർക്കുമെന്ന് മുകേഷ് അഭിപ്രായപ്പെട്ടു. ഒരു ഗൾഫ് ഷോയിൽ ബിന്ദു പണിക്കരോടൊപ്പം പങ്കെടുക്കവേ സംഭവിച്ച കാര്യമാണ് മുകേഷ് തന്നെ യൂട്യൂബ് ചാനലിലൂടെ പങ്കുവെച്ചത്. ടി കെ രാജീവ് കുമാർ സംവിധാനം ചെയ്യുന്ന സ്റ്റാർ ഷോ ആയിരുന്നു അത്.
യുഎഇയിലെ ഷോ കഴിഞ്ഞ് ഖത്തറിലേക്ക് പോയി മൂന്ന് ദിവസം ഖത്തറിൽ താമസിച്ചു. ആദ്യദിവസം തന്നെ ടി കെ രാജീവ് കുമാർ പറഞ്ഞു വളരെ സീരിയസ് ആയ മീറ്റിംഗ് ഉണ്ട് എല്ലാ അംഗങ്ങളും വരണമെന്ന്. നമ്മളെല്ലാവരും ചെയ്യുന്നു സിനിമ താരങ്ങളെ കാണാനാണ് എല്ലാവരും ഷോയ്ക്ക് വരുന്നത്. പുറത്തുപോയാൽ അവരെ കണ്ടു ഫോട്ടോയെടുത്ത് എന്ന് പറഞ്ഞ് ആരും ഷോയ്ക്ക് വരില്ല. അവധിയുള്ള മൂന്ന് ദിവസം നിങ്ങൾ പുറത്തേക്ക് പോയാൽ സ്പോൺസർക്ക് നഷ്ടം വരും അദ്ദേഹത്തിൻറെ അഭ്യർത്ഥന മാനിച്ച് ആരും പുറത്തേക്ക് പോകരുതെന്ന് പറഞ്ഞു. എല്ലാവർക്കും വിഷമമായി പലർക്കും ബന്ധുക്കളെ കാണാനുണ്ടായിരുന്നു. പക്ഷേ രാജീവ് കുമാർ പറഞ്ഞു നിയമം എല്ലാവർക്കും ഒന്നാണെന്ന്. ഒടുവിൽ എല്ലാവരും അത് സമ്മതിച്ചു ഹോട്ടലിൽ തന്നെ കഴിഞ്ഞു. ഞാനും രാജീവ് കുമാറും റിസപ്ഷന്റെ അടുത്ത് നിൽക്കുന്നു. റിസപ്ഷന്റെ നേരെയാണ് ലിഫ്റ്റ്.
ഞങ്ങൾ സംസാരിക്കാതെ പെട്ടെന്ന് ലിഫ്റ്റ് തുറന്നു. പർദ്ദ ഇട്ട ഒരു സ്ത്രീ ഇറങ്ങിപ്പോയി. പ്രത്യേക തരത്തിലുള്ള പെരുമാറ്റം. അവർ ഓടിച്ചെന്ന് കാറിനകത്ത് പോയി. ആളെ മനസ്സിലായോ എന്ന് ഞാൻ രാജീവ് കുമാറിനോട് ചോദിച്ചു. അത് ബിന്ദു പണിക്കർ ആയിരുന്നു ഇത് വിട്ടു കളയണം അവരെ കളിയാക്കുകയും ചെയ്യരുത് അവർ പിണങ്ങി പോയേക്കാം എന്ന് രാജീവ് കുമാർ എന്നോട് പറഞ്ഞു. ശരിയാണെന്ന് ഞാനും വിചാരിച്ചു. പിന്നീട് ബിന്ദു പണിക്കർ റിഹേഴ്സലിനും മറ്റും തന്റെ മുന്നിൽ പതുങ്ങി എന്നും മുകേഷ് ഓർത്തു.
ഞാൻ ബിന്ദു പണിക്കരെ നോക്കുമ്പോൾ എന്താ നോക്കുന്നത് എന്തെങ്കിലും മനസ്സിൽ ഉണ്ടെങ്കിൽ അതൊക്കെ വെറുതെ ആണെന്ന് പറഞ്ഞു. പിറ്റേന്ന് രാവിലെ ബിന്ദു ഭക്ഷണം കഴിച്ചോ എന്ന് ചോദിച്ചു. കഴിച്ചു പിന്നെ അത് നമ്മുടെ അടുത്ത് വേണ്ട എന്ന് പറഞ്ഞു. ഇയാൾ ഇന്നലെ മുതൽ തുടങ്ങിയതാണല്ലോ എന്തോ കാര്യം എന്ന് ഞാൻ ചോദിച്ചു ഉച്ചവരെ ബിന്ദു പണിക്കർ പിടിച്ചുനിന്നു. ഞാനും രാജീവ് കുമാറും നിൽക്കവേ നേരെ നടന്നുവന്ന ഞങ്ങളോട് പറഞ്ഞു നിങ്ങൾ ഉദ്ദേശിക്കുന്നയാൾ ഞാനല്ലേ എന്ന്. ഒന്നും ഉദ്ദേശിച്ചിട്ടില്ല എന്ന് രാജീവ് കുമാർ പറഞ്ഞു എന്നും മുകേഷ് ഓർത്തു.