നവാഗതനായ വിഷ്ണു ശശിശങ്കർ സംവിധാനം ചെയ്തു ഉണ്ണിമുകുന്ദൻ നായക വേഷത്തിൽ എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് മാളികപ്പുറം. ഷൂട്ടിംഗ് പൂർത്തിയായി പ്രമോഷൻ വർക്കുകൾ നടക്കുന്ന ചിത്രത്തിൻറെ ഗ്ലിംപ്സ് വീഡിയോയുമായി സോഷ്യൽ മീഡിയയിൽ എത്തിയിരിക്കുകയാണ് ഉണ്ണിമുകുന്ദൻ.കാവ്യ ഫിലിം കമ്പനി,ആന്‍ മെഗാ മീഡിയ എന്നീ ബാനറുകളില്‍ പ്രിയ വേണു,നീത പിന്റോ എന്നിവരാണ് ചിത്രത്തിൻറെ നിർമ്മാണം നിർവഹിക്കുന്നത്.
ബാലതാരത്തോടൊപ്പം കയ്യില്‍ ടോര്‍ച്ചുമായി നിൽക്കുന്ന ഉണ്ണിയുടെ വീഡിയോ ആരാധകർക്കിടയിൽ ശ്രദ്ധ നേടുകയാണ്. മാളികപ്പുറത്തിൽ ഞാന്‍ അവതരിപ്പിക്കുന്ന ഈ കഥാപാത്രം എനിക്ക് ഏറ്റവും പ്രിയപ്പെട്ടതായിരിക്കും. നിങ്ങളെ ത്രില്ലടിപ്പിക്കാന്‍ ഉടന്‍ വരുന്നു,നിങ്ങളുടെ അടുത്തുള്ള തിയേറ്ററുകളിൽ.ഒപ്പം ഷെഫീക്കിന്റെ സന്തോഷം വിജയിപ്പിച്ചതിലുള്ള നന്ദിയും താരം അറിയിച്ചു.മാളികപ്പുറത്തിന്റെ സംഗീതവും പശ്ചാത്തല സംഗീതവും നിർവഹിക്കുന്നത് രഞ്ജിൻ രാജാണ്.
കല്യാണി എന്ന എട്ടു വയസ്സുകാരിയുടെയും അവളുടെ സൂപ്പർ ഹീറോ ആയ അയ്യപ്പന്റെയും കഥയാണ് മാളികപ്പുറത്തിലൂടെ പറയുന്നത്.സൈജു കുറുപ്പ്,ഇന്ദ്രന്‍സ്,മനോജ് കെ ജയന്,രമേശ് പിഷാരടി,സമ്പത്ത് റാം,ദേവനന്ദ,ശ്രീപദ് എന്നിവരാണ് ചിത്രത്തിൽ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സംവിധായകൻ വിഷ്ണു ശശിശങ്കർ തന്നെ എഡിറ്റിംഗ് നിർവഹിക്കുന്ന ചിത്രത്തിൻറെ ഛായാഗ്രഹകൻ വിഷ്ണു നാരായണൻ ആണ്.
സന്തോഷ് വര്‍മ്മ, ബി കെ ഹരിനാരായണൻ എന്നിവരാണ് ചിത്രത്തിലെ ഗാനങ്ങൾക്ക് വരികൾ എഴുതിയിരിക്കുന്നത്.കലാസംവിധാനം സുരേഷ് കൊല്ലം,മേക്കപ്പ് ജിത്ത് പയ്യന്നൂര്‍,വസ്ത്രാലങ്കാരം അനില്‍ ചെമ്പൂര്,ആക്ഷന്‍ കൊറിയോഗ്രഫി കനല് കണ്ണന്,ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ റെജിസ് ആന്റണി,ക്രിയേറ്റീവ് ഡയറക്ടര്‍ ഷംസു സൈബ, സ്റ്റില്‍സ് രാഹുല്‍ ഫോട്ടോഷൂട്ട്,പ്രൊമോഷന് കണ്‍സള്‍ട്ടന്റ് വിപിന്‍ കുമാര്‍,പി ആര് ഒ മഞ്ജു ഗോപിനാഥ്,ഡിസൈന്‍സ് കോളിന്‍സ് ലിയോഫിൽ എന്നിവരാണ് മറ്റു പ്രധാന അണിയറ പ്രവർത്തകർ.