എന്നും വ്യത്യസ്തതകൾ പിന്തുടരുന്ന സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി മെഗാസ്റ്റാർ മമ്മൂട്ടിയെ കേന്ദ്ര കഥാപാത്രമാക്കി ഒരുക്കുന്ന’നൻപകൽ നേരത്ത് മയക്കം’ഐഎഫ്എഫ്കെയിൽ പ്രദർശനത്തിന് എത്തുന്നു. മമ്മൂട്ടി തന്നെയാണ് ചിത്രം ഐഎഫ്എഫ്കെ യിൽ പ്രദർശിപ്പിക്കുന്ന തീയതി പുറത്തുവിട്ടത്.പ്രേക്ഷകർ വളരെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണിത്.
മൂന്നുദിവസമാണ് ചിത്രം ഐഎഫ്എഫ്കെയിൽ പ്രദർശിപ്പിക്കുക.12 ആം തിയതി ടാഗോർ തിയറ്ററിൽ 3. 30നും 13 ആം തിയതി ഉച്ചയ്ക്ക് 12 മണിക്ക് ഏരീസ് പ്ലക്സിലും 14ന് രാവിലെ 9.30ന് അജന്ത തിയ്യേറ്ററിലും ആണ് ചിത്രത്തിന്റെ പ്രദർശനം നടക്കുക.ചിത്രത്തിൻറെ പ്രദർശന തീയതികളും സമയങ്ങളും അടങ്ങിയ പോസ്റ്റർ മമ്മൂട്ടിയുടെ ഫേസ്ബുക്ക് പ്രൊഫൈലിലൂടെയാണ് പുറത്തുവിട്ടത്.
മമ്മൂട്ടി കമ്പനി എന്നെ തൻറെ പുതിയ നിർമ്മാണ സംരംഭത്തിലൂടെ മമ്മൂട്ടി തന്നെയാണ് ചിത്രത്തിൻറെ നിർമ്മാണം നിർവഹിക്കുന്നത്.ആമേന്‍ മൂവി മൊണാസ്ട്രിയുടെ ബാനറിൽ ലിജോ ജോസ് പെല്ലിശ്ശേരിയും സഹ നിർമ്മാണം നിർവഹിക്കുന്നു. ലിജോ ജോസ് പെല്ലിശ്ശേരിയുടെ തന്നെ കഥയ്ക്ക് എസ്.ഹരീഷ് ആണ് തിരക്കഥ തയ്യാറാക്കുന്നത്. പൂർണ്ണമായും തമിഴ്നാട്ടിൽ ചിത്രീകരണം നടത്തിയ ചിത്രത്തിൻറെ പ്രധാന ലൊക്കേഷൻ പഴനിയായിരുന്നു.
തേനി ഈശ്വർ ചായഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിൻറെ എഡിറ്റിംഗ് ദീപുവാണ്.ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ ടിനു പാപ്പച്ചന്, കലാസംവിധാനം ഗോകുല്‍ ദാസ്,മേക്കപ്പ് റോണക്സ് സേവ്യര്‍,സൗണ്ട് ഡിസൈന്‍ രംഗനാഥ് രവി,സൗണ്ട് മിക്സ് ഫസല്‍ എ ബക്കർ എന്നിവരാണ് മറ്റു പ്രധാന അണിയറ പ്രവർത്തകർ.ചിത്രത്തിൻറെ പ്രമോഷണൽ രീതികളും പുറത്തിറങ്ങിയ ടീസറും പ്രേക്ഷകർക്ക് വലിയ പ്രതീക്ഷയാണ് ചിത്രത്തെക്കുറിച്ച് നൽകുന്നത്.