ഹിറ്റ് ത്രില്ലറുകളുടെ സംവിധായകൻ ജീത്തു ജോസഫും മോഹൻലാലും ഒന്നിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് റാം.ജീത്തു ജോസഫാണ് ഇരുവരും ഫ്ലൈറ്റിൽ മൊറോക്കോയിലേക്ക് യാത്ര പുറപ്പെടുന്ന ചിത്രങ്ങൾ പങ്കുവെച്ചത്.ഇതിനോടകം തന്നെ ചിത്രങ്ങൾ സോഷ്യൽ മീഡിയ ഏറ്റെടുത്തു കഴിഞ്ഞു.2020ൽ പ്രഖ്യാപനം നടത്തി ഷൂട്ടിംഗ് ആരംഭിച്ചു എങ്കിലും കോവിഡിന്റെ വരവോടെ ചിത്രം നിർത്തിവച്ചിരുന്നു.
നിരവധി വിദേശ ലൊക്കേഷനുകളിൽ ചിത്രീകരിക്കുന്നതിനാൽ കോവിഡ് സമയത്ത് വിദേശയാത്രകൾ നടത്താൻ ആകാത്തത് ആയിരുന്നു റാം സിനിമ നേരിട്ട പ്രതിസന്ധി.രണ്ടുവർഷത്തെ ഇടവേളക്കുശേഷം ഈ വർഷം ആദ്യമാണ് റാമിന്റെ ചിത്രീകരണം പുനരാരംഭിച്ചത്.കേരളം,ഇംഗ്ലണ്ട്, ടുണീഷ്യ,മൊറോക്കോ എന്നിവിടങ്ങളിലാണ് റാമിന്റെ പ്രധാന വിദേശ ലൊക്കേഷനുകൾ.തെന്നിന്ത്യൻ സൂപ്പർ നായിക തൃഷയാണ് ചിത്രത്തിൽ മോഹൻലാലിൻറെ നായികയായി എത്തുന്നത്.
ഇന്ദ്രജിത്ത് സുകുമാരൻ,ആദിൽ ഹുസൈൻ,ദുർഗ കൃഷ്ണൻ,സായ്കുമാർ എന്നിവരാണ് ചിത്രത്തിൽ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മോൺസ്റ്റർ ആണ് മോഹൻലാലിൻറെതായി അവസാനം തിയേറ്ററിൽ എത്തിയ ചിത്രം. തിയേറ്ററിൽ നിന്നും അത്ര മികച്ച അഭിപ്രായമല്ല ചിത്രം നേടിയത്.ഷാജി കൈലാസിന്റെ എലോൺ എന്ന ചിത്രമാണ് അടുത്തതായി മോഹൻലാലിൻറെ റിലീസ് ചെയ്യുന്ന ചിത്രം.ചിത്രം നേരിട്ട് ഓ.ടി.ടി യിലാണ് റിലീസ് ചെയ്യുന്നത്.
ചിത്രത്തിലെ സംഘടന രംഗങ്ങൾ തയ്യാറാക്കുന്നത് പ്രശസ്ത ബോളിവുഡ് സ്റ്റണ്ട് മാസ്റ്റർ പീറ്റർ പെഡ്രേറോയാണ്.നിരവധി ഭാഷകളിൽ റിലീസ് ചെയ്യാൻ ഉദ്ദേശിക്കുന്ന ചിത്രത്തിൽ റാം മോഹൻ ഐപിഎസ് എന്ന റോ ഏജന്റായി മോഹൻലാൽ എത്തുകയെന്ന് സൂചനകൾ ഉണ്ട്.ലോകത്തിൻറെ ആറ് വിവിധ ഭാഗങ്ങളിൽ നടന്ന കൊലപാതകങ്ങളെ കുറിച്ച് അന്വേഷിക്കുന്നതാണ് ചിത്രമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.’അവന് അതിർത്തികളില്ല’എന്ന ടാഗ് ലൈനോട് കൂടിയായിരുന്നു ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ എത്തിയത്.