സത്യസന്ധമായ സംസാരത്തിലൂടെയും മടിയില്ലാതെയുള്ള അഭിപ്രായപ്രകടനങ്ങളിലൂടെയും വാർത്തകളിൽ ഇടം പിടിക്കാനുള്ള നടിയാണ് ബോളിവുഡ് സുന്ദരി കരീന കപൂർ. സേഫ് അലിഖാനുമായി ജീവിതം പങ്കിടാൻ തീരുമാനിച്ചപ്പോൾ മുതൽ പരിഹാസങ്ങൾ ആണ് കരീനയ്ക്ക് നേരിടേണ്ടി വന്നത്. താരമൂല്യമുള്ള നായികയായി ശോഭിച്ചു നിൽക്കുമ്പോൾ വിവാഹമോചിതനും രണ്ടു കുട്ടികളുടെ പിതാവുമായി സേഫ് അലിഖാനെ താരം എന്തിന് ഭർത്താവായി തെരഞ്ഞെടുത്തു എന്നതായിരുന്നു ആരാധകരുടെ സംശയം. നടിമാർ ആരും വിവാഹത്തെക്കുറിച്ച് ചിന്തിക്കാത്ത സമയത്താണ് താൻ സേഫ് അലിഖാനെ വിവാഹം കഴിച്ചതെന്ന് കരീന കപൂർ പറഞ്ഞിരുന്നു. കരിയർ സുരക്ഷിതമാക്കാതെ വിവാഹം കഴിക്കുന്നില്ല എന്ന് തീരുമാനത്തിൽ ആയിരുന്നു മറ്റുള്ള നടിമാർ.
ഞാൻ സ്വന്തം ഇഷ്ടപ്രകാരമാണ് വിവാഹിതയായതെന്നാണ് താരം പറഞ്ഞത്. സേഫിന്റെ ആദ്യ ബന്ധത്തിലെ മക്കളായ സാറയും ഇബ്രാഹിമുമായി എല്ലാം കരീന അടുത്ത ബന്ധം പുലർത്തുന്നുണ്ട്. കരീനയുടെയും സേഫിന്റെയും ഒട്ടുമിക്ക കുടുംബ ചിത്രങ്ങളിലും ഇരുവരെയും കാണാം. എന്നാൽ സേഫ് അലിഖാന്റെ ആദ്യ ഭാര്യ അമൃത സിംഗിനെ കാണുകയോ സംസാരിക്കുകയോ ചെയ്തിട്ടില്ലെന്നാണ് കരീന കപൂർ ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തിയത്. അകലം പാലിക്കുന്നതിന് പിന്നിലെ കാരണം കരീന വ്യക്തമാക്കി. സൈഫ് അലിഖാനും അമൃത സിംഗ് 13 വർഷത്തെ ദാമ്പത്യജീവിതത്തിനുശേഷം 2004 ലാണ് വേർപിരിഞ്ഞത്. ശേഷം 2021 ലാണ് കരീന കപൂർ സെയ്ഫ് തന്റെ ജീവിതത്തിലേക്ക് കൂട്ടിയത്.
“ഞാൻ ഒരിക്കൽ പോലും അമൃതയെ കണ്ടിട്ടില്ല സംസാരിച്ചിട്ടില്ല അവരോട് എനിക്ക് അങ്ങേയറ്റം ബഹുമാനം ഉണ്ട്. സെയ്ഫ് അമൃത വിവാഹമോചനം നടന്ന വർഷങ്ങൾക്കുശേഷമാണ് ഞാൻ സേഫുമായി പ്രണയത്തിലായത്. അന്ന് അദ്ദേഹം സിംഗിൾ ആയിരുന്നുവെന്ന് കരീന പറയുന്നു. ഭാര്യ ഭർതൃ ബന്ധം അവസാനിപ്പിച്ചുവെങ്കിലും മക്കളുടെ കാര്യങ്ങൾക്ക് വേണ്ടി അമൃതയും സെയ്ഫും ഒരുമിച്ച് നിൽക്കാറുണ്ട്. കരീന ഒരിക്കൽ മുംബൈ മീറ്റിംഗ് നൽകിയ അഭിമുഖത്തിൽ സാറയെയും ഇബ്രാഹിം കുറിച്ച് പറഞ്ഞത് ഇങ്ങനെയായിരുന്നു. സാറയുടെയും ഇബ്രാഹിമിൻ്റെയും അമ്മയാകാൻ എനിക്ക് ആഗ്രഹമില്ലെന്ന് ഞാൻ സെയ്ഫ്നോട് വ്യക്തമായി പറഞ്ഞിട്ടുണ്ട്. കാരണം ഏറ്റവും മികച്ച അമ്മയാണ് ഇരുവർക്കും ലഭിച്ചിട്ടുള്ളത് അമ്മയായില്ലെങ്കിലും അവരെ ആത്മാർത്ഥമായി സ്നേഹിക്കുന്ന അവർക്കൊപ്പം എപ്പോഴും നിലകൊള്ളുന്ന ഉറ്റ ചങ്ങാതി ആയിരിക്കും ഞാൻ എന്നും വ്യക്തമാക്കിയിട്ടുണ്ട്.
സേഫിന്റെയും കരീനയുടെയും കുടുംബജീവിതത്തെ വളരെ പക്വതയോടെയാണ് സാറ ഉൾക്കൊണ്ടത്. അഭിനേത്രി എന്ന നിലയിൽ കരീന തന്നെ എങ്ങനെയാണ് സ്വാധീനിച്ചതെന്ന് സാറ പലപ്പോഴും വെളിപ്പെടുത്തിയിട്ടുണ്ട്. അച്ഛനുമായുള്ള തങ്ങളുടെ ബന്ധത്തെ മനസ്സിലാക്കിയാണ് എല്ലായിപ്പോഴും കരീന പെരുമാറുന്നതിനും ഒരിക്കലും ഒന്നും അടിച്ചേൽപ്പിച്ചിട്ടില്ലെന്നും സാറ പറഞ്ഞിരുന്നു. സേഫ് കരീന വിവാഹ ചടങ്ങിൽ ഏറ്റവും കൂടുതൽ തിളങ്ങിയതും സാറയായിരുന്നു. സാറയുടെ ബാല്യകാലത്താണ് താരദമ്പതിമാർ വിവാഹമോചിതരാകുന്നത്. സന്തോഷമുള്ള രണ്ടു വീടുകളിൽ സന്തോഷമുള്ള രണ്ടു മാതാപിതാക്കൾ ഉണ്ടെങ്കിൽ താനെന്തിനാണ് സങ്കടപ്പെടുന്നത് എന്നാണ് സാറ അച്ഛനമ്മമാരുടെ വിവാഹമോചനത്തെക്കുറിച്ച് അടുത്തിടെ പറഞ്ഞത്.
പ്രായത്തിൽ കവിഞ്ഞ പക്വത അന്ന് എനിക്കുണ്ടായിരുന്നു രണ്ടു വ്യക്തികൾ ഞങ്ങളുടെ വീട്ടിൽ സന്തോഷത്തോടെ അല്ല ജീവിക്കുന്നത് എന്ന് 9 വയസ്സ് ഉള്ളപ്പോൾ തന്നെ തിരിച്ചറിയാൻ സാധിച്ചു. പെട്ടെന്ന് രണ്ട് പുതിയ വീടുകളിൽ ഏറെ സന്തോഷത്തോടെ അവർ ജീവിക്കാൻ തുടങ്ങി പത്തുവർഷത്തോളം ചിരിച്ചിട്ടില്ലെന്ന് ഞാൻ കരുതുന്ന എൻറെ അമ്മ അവർ അർഹിക്കുന്നതുപോലെ പെട്ടെന്ന് സന്തോഷവതിയും സുന്ദരിയും ആവേശഭരിതയുമായി. സന്തോഷമുള്ള രണ്ടു വീടുകളിൽ സന്തോഷമുള്ള രണ്ടു മാതാപിതാക്കൾ ഉണ്ടെങ്കിൽ ഞാൻ എന്തിനാണ് സങ്കടപ്പെടുന്നത് എന്നാണ് സാറ അന്ന് ചോദിച്ചത്.