പ്രളയത്തിൽ നിന്നും കേരളം നീന്തികേറിയ കഥ പറഞ്ഞ സിനിമയാണ് 2018. ടോവിനോ തോമസ് നായകനായ ചിത്രം മലയാളത്തിലെ ഏറ്റവും വലിയ വിജയചിത്രമായി മാറിയിരിക്കുകയാണ്. ജൂഡ് ആൻറണി ജോസഫ് ആണ് സിനിമയുടെ സംവിധാനം. ചിത്രം ബോക്സ് ഓഫീസിൽ സമാനതകളില്ലാത്ത വിജയമാണ് നേടിയിരിക്കുന്നത്. ഇപ്പോഴും നിറഞ്ഞ സദസ്സിന്റെ മുന്നിൽ പ്രദർശനം തുടരുകയാണ് 2018. അതേസമയം വിജയത്തിനോടൊപ്പം വിവാദങ്ങളും 2018നെ തേടിയെത്തി. ചിത്രത്തിൻറെ രാഷ്ട്രീയത്തിനെതിരെയും വിമർശനങ്ങൾ ഉയർന്നുവന്നു. ഇപ്പോഴിതാ സിനിമയുടെ ചിത്രീകരണ വേളയിലെ പ്രതിസന്ധികളെ കുറിച്ച് മനസ്സ് തുറക്കുകയാണ് സംവിധായകൻ.
വനിതയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ജൂഡ് മനസ്സ് തുറക്കുന്നത്. പലരും നടക്കില്ലെന്ന് പറഞ്ഞ സിനിമയാണ് 2018 എന്നാണ് ജൂഡ് പറയുന്നത്. ഈ ചിത്രത്തിൽ നിന്നും പിന്മാറണമെന്ന് നിർമ്മാതാവ് ആൻഡ് ജോസഫിനോട് പലരും പറഞ്ഞിരുന്നുവെന്നും ജൂഡ് വെളിപ്പെടുത്തുന്നു. ചിത്രത്തിൻറെ പ്രഖ്യാപനത്തിന് പിന്നാലെ തന്നെ പ്രതിസന്ധികൾ നേരിട്ടു. ഒരു ദിവസം താൻ വിഷമം സഹിക്കാനാകാതെ പൊട്ടിക്കരഞ്ഞു എന്നും ജൂഡ് തുറന്നുപറയുന്നു. സിനിമ അനൗൺസ് ചെയ്തു കഴിഞ്ഞതും പ്രശ്നങ്ങൾ തുടങ്ങി ഈ സിനിമ നടക്കില്ല എന്ന് പലരും പ്രചരിപ്പിച്ചു തുടങ്ങി. ഒപ്പം നിന്ന് പലരും ഇടയ്ക്കുവെച്ച് ഇറങ്ങിപ്പോയെന്നാണ് ജൂഡ് പറയുന്നത്. ഒരു ദിവസം നിർമാതാവ് ബാദുഷ ആന്റോയെ കാണുന്ന പത്ത് പേരിൽ എട്ടും പറയുന്നത് സിനിമയിൽ നിന്ന് പിന്മാറണം എന്നാണ്.
എന്നിട്ടും ആൻഡ് നിങ്ങൾക്കൊപ്പം നിൽക്കുന്നു ആ സ്നേഹം മറക്കരുത് എന്ന് പറഞ്ഞതും ജൂഡ് ഓർക്കുന്നു. തകർന്നുപോയ സിനിമയായിരുന്നു അതെന്നാണ് ജൂഡ് പറയുന്നത്. ഇത്രയും ശത്രുക്കൾ സിനിമയിലുണ്ടെന്ന് തിരിച്ചറിഞ്ഞത് അപ്പോഴാണ്. സങ്കടം സഹിക്കാനായില്ല. സഹ തിരക്കഥാകൃത്ത് അഖിലിനോട് അത് പറഞ്ഞതും താൻ കരഞ്ഞു പോയി എന്ന് ജൂഡ് തുറന്നുപറയുന്നു. എന്നാൽ വീണു പോകാൻ ജൂഡ് കൂട്ടാക്കിയില്ല പോരാടാൻ തന്നെ തീരുമാനിച്ചു. ഇങ്ങനെ ഇരുന്നിട്ട് കാര്യമില്ല എന്ന് തോന്നി. അതോടെ ജൂഡ് കണ്ണീര് തുടച്ച് അഖിലിനോട് പറഞ്ഞു എല്ലാത്തിനെയും കാണിച്ചുകൊടുക്കടാ നമുക്ക്. സിനിമ ഇറങ്ങി കഴിഞ്ഞ് ഇതിനെതിരെ പറഞ്ഞവർ നാണംകെട്ട ഒരു മൂലയ്ക്ക് ഇരിക്കണം. ആ വാശിയാണ് മുന്നോട്ടു നയിച്ചത് എന്നാണ് ജൂഡ് പറയുന്നത്. തിയേറ്ററിൽ വൻ വിജയമായപ്പോഴും കടുത്ത വിമർശനങ്ങളും 2018 നേരിട്ടു.
ചിത്രത്തിൽ മുഖ്യമന്ത്രിയുടെ കഥാപാത്രത്തിന്റെ പ്രാധാന്യം കുറഞ്ഞുപോയെന്ന വിമർശനമാണ് സിനിമ നേരിട്ടത്. 2018ലെ പ്രളയത്തിൽ നിന്നും കരകയറാൻ കേരളത്തെ മുന്നിൽ നിന്ന് നയിച്ചത് മുഖ്യമന്ത്രി പിണറായി വിജയനാണ്. എന്നാൽ ചിത്രത്തിലെ മുഖ്യമന്ത്രിയുടെ കഥാപാത്രം ദുർബലനാണ് എന്നാണ് വിമർശകരുടെ ആരോപണം. ഇതേക്കുറിച്ച് അഭിമുഖത്തിൽ ജൂഡ് സംസാരിക്കുന്നുണ്ട്. ഞാൻ പറഞ്ഞ വാക്കുകൾ വളച്ചൊടിച്ചതാണ് എന്നാണ് ജൂഡ് അതേക്കുറിച്ച് പറയുന്നത്. പ്രതികരിക്കാൻ ഇറങ്ങിയ പലരും സിനിമ കണ്ടിട്ടുണ്ടോ എന്ന് പോലും സംശയമുള്ളതായി ജൂഡ് പറയുന്നു. സിനിമയിലെ മുഖ്യമന്ത്രിയുടെ കഥാപാത്രം കേരളം ഒന്നിച്ചു നിൽക്കേണ്ട ആവശ്യം പറയുന്ന ആത്മാർത്ഥതയുടെ കാര്യങ്ങൾ ചെയ്യുന്ന ആളാണ്.
അത് കാണാതെ നെഗറ്റീവ് ഭാഗം പറഞ്ഞ ആൾക്കാരാണ് വിവാദങ്ങൾക്ക് പിന്നിൽ എന്നും ജൂഡ്. അതേസമയം മുഖ്യമന്ത്രി സിനിമ കണ്ടാൽ അദ്ദേഹത്തിന് അഭിമാനം തോന്നുമെന്നാണ് ജൂഡിന്റെ വാദം. സിനിമയുടെ പേരിലുള്ള രാഷ്ട്രീയ വിവാദം മൂലം തുടക്കത്തിൽ സിനിമയെ പിന്തുണച്ച് പലരും പിന്നീട് അപ്രത്യക്ഷനായി എന്നും ജൂഡ് പറയുന്നു. ചിത്രത്തെ രാഷ്ട്രീയമായി കാണേണ്ട ആവശ്യമില്ല എന്നാണ് ജൂഡിന്റെ നിലപാട്. എല്ലാവരും ഒന്നാണെന്നാണ് 2018 പറയുന്നത്. ഒന്നിച്ചു നിന്ന് കാലത്തിന്റെ കഥയാണിത് അല്ലാതെ ഒരു രാഷ്ട്രീയ പാർട്ടിയെയും ഉയർത്തിക്കാണിക്കാൻ താഴ്ത്തിക്കെട്ടായി ശ്രമിച്ചില്ലെന്നും ജൂഡ് വ്യക്തമാക്കി.