മലയാള സിനിമയിലെ സൂപ്പർതാരങ്ങളിൽ ഒരാളാണ് നടൻ സുരേഷ് ഗോപി. മമ്മൂട്ടിയും മോഹൻലാലും കഴിഞ്ഞാൽ മലയാളത്തിൽ ഏറ്റവും കൂടുതൽ ആഘോഷിക്കപ്പെട്ട നടനാണ് അദ്ദേഹം. ആക്ഷൻ സിനിമകളിലൂടെയാണ് സുരേഷ് ഗോപി കയ്യടി നേടിയത്. നടൻറെ പോലീസ് വേഷങ്ങൾക്ക് പ്രത്യേക ആരാധക വൃന്ദം തന്നെയുണ്ട്. ഇടക്കാലത്ത് സിനിമകളിൽ നിന്ന് വിട്ടു നിന്നെങ്കിലും ഇപ്പോൾ വീണ്ടും സജീവമാവുകയാണ് നടൻ. ശക്തമായ കഥാപാത്രങ്ങളുമായി പ്രേക്ഷകർക്കും മുന്നിലേക്ക് എത്താനുള്ള ഒരുക്കത്തിലാണ് സുരേഷ് ഗോപി. നല്ലൊരു കുടുംബനാഥൻ കൂടിയാണ് സുരേഷ്ഗോപി.
നടന്റെ കുടുംബവും മലയാളി പ്രേക്ഷകർക്ക് പ്രിയപ്പെട്ടതാണ്. ഭാര്യ രാധികയും മക്കളും എല്ലാം പ്രേക്ഷകർക്ക് പരിചിതരാണ്. കഴിഞ്ഞദിവസം സുരേഷ് ഗോപിയുടെ ഇളയ മകൾ ഭാഗ്യ സുരേഷ് ബിരുദം നേടിയതിന്റെ സന്തോഷം പങ്കുവെച്ചെത്തിയത് ശ്രദ്ധ നേടിയിരുന്നു. ബ്രിട്ടീഷ് കൊളംബിയ സർവ്വകലാശാലയിൽ നിന്നാണ് ഭാഗ്യ ബിരുദം നേടിയത്. കേരള സാരിയാണ് ഭാഗ്യ ചടങ്ങിൽ പങ്കെടുത്തത്. നിരവധി പേരാണ് താരപുത്രിക്ക് അഭിനന്ദനങ്ങൾ നൽകിയെത്തിയത്. ഇപ്പോൾ ഇതാ പോസ്റ്റിനു താഴെ ബോഡി ഷേമിംഗ് നടത്തി കമൻറ് ഇട്ട ആൾക്ക് ഭാഗ്യ സുരേഷ് നൽകിയ മറുപടി ശ്രദ്ധ നേടുകയാണ്. വണ്ണം കൂടിയവർക്ക് ചേരുന്ന വസ്ത്രം അല്ല സാരി പാശ്ചാത്യ വേഷമായിരുന്നു നല്ലത് എന്നായിരുന്നു കമൻറ്.
എന്നാൽ ചോദിക്കാതെ പറഞ്ഞ അഭിപ്രായത്തിന് നന്ദിയെന്നും ഇഷ്ടപ്പെടുന്ന വേഷം ഇനിയും താൻ ധരിക്കുമെന്നുമായിരുന്നു ഭാഗ്യ സുരേഷിന്റെ മറുപടി. “അഭിനന്ദനങ്ങൾ നിങ്ങൾ സാരി ഒഴിവാക്കി പാശ്ചാത്യ വേഷം ധരിക്കുന്നതായിരിക്കും നല്ലത് എന്നാണ് എൻറെ അഭിപ്രായം. സാരിയുടെ പ്രശ്നം എന്താണെന്ന് വെച്ചാൽ നീളത്തേക്കാൾ വണ്ണം കൂടിയവർക്ക് ചേരുന്ന വസ്ത്രം അല്ല സാരി സാരിയെക്കാൾ പാശ്ചാത്യ വേഷമായ പാവാടയും ബ്ലൗസും നിങ്ങളെ കൂടുതൽ സ്മാർട്ട് ആക്കും” എന്നായിരുന്നു ഭാഗ്യ സുരേഷിന്റെ പോസ്റ്റിനു താഴെ വന്ന വിമർശകൻറെ കമൻറ്. “എൻറെ നീളവും വീതിയും അളക്കാൻ നിങ്ങളെ ഏൽപ്പിച്ചിട്ടില്ലെങ്കിലും നിങ്ങൾ തന്ന വിലപ്പെട്ട അഭിപ്രായത്തിന് നന്ദി.
എനിക്ക് അനുയോജ്യം എന്ന് തോന്നുന്ന വസ്ത്രങ്ങൾ ഞാൻ ഇനിയും ധരിക്കും എല്ലാ ഇന്ത്യൻ വിദ്യാർത്ഥികളും പാശ്ചാത്യരെ അനുകരിച്ച് അവരുടെ വേഷം ധരിക്കാൻ നിർബന്ധിതരാകുന്ന ഒരു വിദേശ രാജ്യത്ത് ബിരുദദാര ചടങ്ങിനായി എൻറെ വേരുകളെ ബഹുമാനിക്കുന്ന തരത്തിൽ പരമ്പരാഗതമായ കേരള സാരി ധരിക്കാനായിരുന്നു ഞാൻ ആഗ്രഹിച്ചത്. എൻറെ കാര്യത്തിൽ താല്പര്യം കാണിക്കാതെ നിങ്ങളുടെ സ്വന്തം കാര്യത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചു മറ്റുള്ളവരുടെ ശരീരങ്ങളെയും വസ്ത്രങ്ങളെയും കുറിച്ച് അഭിപ്രായം പറയാതിരിക്കാനും ഇനിയെങ്കിലും ശ്രമിക്കുമല്ലോ” എന്നായിരുന്നു കമന്റിന് മറുപടിയായി ഭാഗ്യ സുരേഷ് കുറിച്ചത്. ഭാഗ്യ സുരേഷിന്റെ ഈ കമന്റ് ആരാധകരുടെ കൈയ്യടി നേടുകയാണ്. ഗോകുൽ സുരേഷ്, മാധവൻ സുരേഷ്, ഭാവനി സുരേഷ്, ലക്ഷ്മി സുരേഷ് എന്നിവരാണ് സുരേഷ് ഗോപിയുടെ മറ്റു മക്കൾ.