ഇന്ത്യൻ സിനിമ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഹിറ്റ് സിനിമകൾ ഒന്നാണ് രാജമൗലി സംവിധാനം ചെയ്ത ബാഹുബലി. രണ്ടു ഭാഗങ്ങളായി എത്തിയ സിനിമ ഇന്ത്യൻ സിനിമയിലെ അതുവരെയുള്ള ബോക്സ് ഓഫീസ് റെക്കോർഡുകൾ എല്ലാം തകർത്തെറിഞ്ഞു. ചിത്രത്തിന് ആഗോളതലത്തിൽ വലിയ സ്വീകാര്യതയാണ് ലഭിച്ചത്. പ്രഭാസ്, റാണ ധഘുപതി, രമ്യ കൃഷ്ണൻ, അനുഷ്ക ശർമ്മ, തമന്ന, സത്യരാജ് തുടങ്ങിയ താരങ്ങളാണ് സിനിമയിൽ പ്രധാന വേഷങ്ങളിൽ എത്തിയത്. ഇവരുടെയെല്ലാം കരിയറിലെ വഴിത്തിരിവായിരുന്നു ബാഹുബലി. സിനിമ വമ്പൻ വിജയമായതോടെ പ്രഭാസിന്റെയും റാണയുടെയും താരമൂല്യം വർദ്ധിച്ചു. ലോകമെമ്പാടും അറിയപ്പെടുന്ന താരങ്ങളായി ഇവർ മാറി. സിനിമയുടെ ആദ്യഭാഗത്ത് ഏറ്റവും ശ്രദ്ധ നേടിയ കഥാപാത്രങ്ങളിൽ ഒന്നായിരുന്നു തമന്ന അവതരിപ്പിച്ച അവന്തിക.
ഡാൻസ് ഫൈറ്റും ഒക്കെയായി തമന്ന തിളങ്ങുകയും ചെയ്തു. എന്നാൽ രണ്ടാം ഭാഗത്തിൽ മിനിറ്റുകൾ മാത്രമാണ് തമന്നയെ കാണാനായത്. ഒരു ജൂനിയർ ആർട്ടിസ്റ്റ് ലഭിക്കുന്ന സ്ക്രീൻ സ്പേസ് പോലും നടിക്കു നൽകില്ലെന്ന് വിമർശനങ്ങൾ ഉയർന്നിരുന്നു. ബാഹുബലിയിലൂടെ കരിയറിൽ തനിക്ക് വലിയ നേട്ടങ്ങൾ ഒന്നും ഉണ്ടായിട്ടില്ല എന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് തമന്ന. ഒരു അഭിമുഖത്തിലാണ് തമന്ന മനസ്സ് തുറന്നത്. വൻ വിജയം നേടിയ സിനിമയിൽ നിന്ന് തൻറെ സഹതാരങ്ങളായ പ്രഭാസിനെയും റാണയെയും പോലെ നേട്ടമുണ്ടാക്കാൻ തനിക്ക് കഴിഞ്ഞിട്ടില്ല എന്നാണ് തമന്ന പറഞ്ഞത്. ആക്ഷൻ സിനിമകൾ എപ്പോഴും പുരുഷന്മാർക്ക് മാത്രമാണ് ക്രെഡിറ്റ് ലഭിക്കുന്നത്. തൻറെ വേഷത്തിനു വേണ്ട പരിഗണന ലഭിച്ചില്ലെന്നും തമന്ന പറഞ്ഞു.
ആക്ഷൻ സിനിമ ഇപ്പോഴും പുരുഷ താരങ്ങൾക്ക് ആണ് ക്രെഡിറ്റ് നൽകുന്നതെന്ന് എനിക്ക് തോന്നുന്നു എന്നും തമന്ന പറഞ്ഞു. അതേ സമയം പ്രഭാസിനും റാണക്കും വേണ്ടി സ്വീകാര്യത ലഭിച്ചതിനെ സ്വാഗതം ചെയ്യുകയും ചെയ്തു. എനിക്ക് ലഭിക്കാതെ പോയ നേട്ടം പ്രഭാസിനും റാണക്കും സിനിമയിൽ നിന്ന് ലഭിച്ചത് ന്യായമാണെന്ന് കരുതുന്നു. കാരണം സിനിമയിലെ എൻറെ ഭാഗവും അത്ര മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്നും റാണ പറയുന്നു. ബാഹുബലിയുടെ തനിക്ക് ഉണ്ടായ ജീവിതത്തിൽ മുഴുകാൻ പറ്റിയ മാനസികാവസ്ഥയിലായിരുന്നില്ല താനെന്നും നടി കൂട്ടിച്ചേർത്തു. എന്നാൽ ചിത്രത്തിലെ തൻറെ വേഷത്തിനു ലഭിച്ച എല്ലാ സ്നേഹത്തിനും പ്രതികരണത്തിനും തമന്ന നന്ദി പറഞ്ഞു. മുൻപ് എങ്ങും ഇല്ലാത്ത പ്രതികരണമാണ് തനിക്ക് ലഭിച്ചതെന്നും നടി വ്യക്തമാക്കി. തമന്നയുടെ വാക്കുകൾ ഇതിനോടകം തന്നെ ചർച്ചയായി മാറിയിട്ടുണ്ട്.
സിനിമയിൽ നിലനിൽക്കുന്ന ലിംഗ പക്ഷപാതത്തിലേക്ക് വെളിച്ചം വീശുന്നതാണ് നടിയുടെ വെളിപ്പെടുത്തലാണ് എന്നാണ് ഒരു വിഭാഗം ആരാധകർ അഭിപ്രായപ്പെടുന്നത്. നേരത്തെ ബാഹുബലിയുടെ രണ്ടാം ഭാഗത്തിൽ താൻ ഉണ്ടായിരുന്നില്ല എന്നും ആദ്യഭാഗത്തിന് ലഭിച്ച പ്രതികരണം കാരണം പിന്നീട് തന്നെ സിനിമയുടെ ഭാഗമാക്കിയതാണെന്നും തമന്ന വെളിപ്പെടുത്തിയിരുന്നു. രണ്ടാം ഭാഗത്തിൽ മൂന്ന് സീനുകൾ മാത്രമാണ് തനിക്ക് ഉണ്ടായിരുന്നത്. അതൊരു ഗസ്റ്റ് റോൾ പോലെയായിരുന്നു എന്നും രണ്ടാം ഭാഗത്തിൽ തൻറെ ആവശ്യമുണ്ടായിരുന്നില്ല എന്നും നടി പറഞ്ഞു. ആദ്യ ഭാഗത്തിൽ പോലും ഷൂട്ടിംഗ് ആരംഭിച്ചു ഒന്നര വർഷത്തിനുശേഷമാണ് താൻ സിനിമയുടെ ഭാഗമായതെന്നും തമന്ന വെളിപ്പെടുത്തുകയുണ്ടായി.