ജനനം മുതൽ തന്നെ സെലിബ്രിറ്റി ആയി മാറിയിരിക്കുകയാണ് നില ശ്രീനിഷ്. ഗർഭിണിയായതിനു ശേഷമുള്ള വിശേഷങ്ങളെല്ലാം പേർളി യൂട്യൂബ് ചാനലിലൂടെ പങ്കുവയ്ക്കുമായിരുന്നു. എല്ലാ വിശേഷങ്ങളും പ്രേക്ഷകരുമായി പങ്കിടുന്നതിനാൽ മകളുടെ കാര്യം മറച്ചുവെക്കാൻ തോന്നിയില്ല എന്നായിരുന്നു പേർളി പറഞ്ഞത്. നില വന്നതോടെ ജീവിതത്തിൽ ഉണ്ടായ മാറ്റങ്ങളെ കുറിച്ചും പേർളിയും ശ്രീനിഷും തുറന്നു പറഞ്ഞിരുന്നു. നിലയ്ക്ക് ഇപ്പോൾ രണ്ടു വയസ്സ് പിന്നിട്ടു. പേർളിക്കൊപ്പം കുഞ്ഞു നില വീഡിയോയിൽ പ്രത്യക്ഷപ്പെടുമ്പോൾ എല്ലാം പാട്ടുപാടുകയും വിശേഷങ്ങൾ പങ്കുവയ്ക്കുകയും ചെയ്യുന്ന നിലയെ കാണുമ്പോൾ കാലം വളരെ വേഗത്തിൽ കടന്നുപോയത് പോലെ തോന്നുന്നു എന്ന് ആരാധകർ കുറിക്കാറുണ്ട്. മകളുടെ ജനനത്തോടെ ടെലിവിഷൻ പരിപാടികളിൽ നിന്നെല്ലാം ഇടവേള എടുത്തിരിക്കുകയാണ് പേർളി മാണി.
വളരെ സ്പെഷ്യൽ ഇവന്റുകളിൽ മാത്രമാണ് അവതാരികയുടെ വേഷത്തിൽ പേർളി പ്രത്യക്ഷപ്പെടുന്നത്. മകൾക്കൊപ്പം കൂടുതൽ സമയം ചെലവഴിക്കുന്നതിനായി ശ്രീനിയും അഭിനയത്തിൽ നിന്നും ഇടവേള എടുത്തു. പേർളിക്ക് ഒപ്പം യൂട്യൂബ് ചാനലിന്റെ വളർച്ചയ്ക്ക് വേണ്ടി സജീവമായി പ്രവർത്തിക്കാൻ ശ്രീനിഷും ഉണ്ട്. 20 ലക്ഷത്തിലധികം സബ്സ്ക്രൈബേർസ് ഉള്ള യൂട്യൂബ് ചാനൽ ആണ് പേർളി മാണിയുടെത്. പുതിയൊരു ചാനൽ കൂടി ആരംഭിക്കുന്നതിനുള്ള തയ്യാറെടുപ്പിലാണ് താര ദമ്പതികൾ. ഇരുവരുടെയും ഏറ്റവും വലിയ ക്യു ആൻഡ് എ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. ഇരുവർക്കും മകൾ നിലയും വീഡിയോയിൽ ഇടയ്ക്കിടെ വന്നു പോകുന്നുണ്ട്. നിലയെ പ്ലേ സ്കൂളിൽ ചേർക്കുന്നതിനെ കുറിച്ച് ആലോചിച്ചിട്ടില്ലെന്നും അവൾ തങ്ങൾക്കിടയിൽ നിന്നും മാറിനിൽക്കുമ്പോൾ മിസ്സിംഗ് കൊണ്ടാണ് ഇപ്പോൾ ചേർക്കാത്തത് എന്നും പേർളി പറയുന്നു.
നില പലകാര്യങ്ങളും തങ്ങൾ പറയുമ്പോൾ മനസ്സിലാക്കി പഠിക്കുന്നുണ്ടെന്ന് പേർളി പറയുന്നു. യൂട്യൂബ് സ്റ്റുഡിയോയിലേക്ക് ഷൂട്ടിങ്ങിനും മറ്റുമായി പോകുമ്പോൾ ആലുവയിൽ വീട്ടിലാണ് നിലയേകൊണ്ടു വിടുന്നത്. ചിലപ്പോഴൊക്കെ ഇരുവർക്കും ഒപ്പം ഓഫീസിലേക്ക് വരും. അവതാരിക നടി എന്നതിലുപരി പേർളി ഒരു മോട്ടിവേഷൻ സ്പീക്കറും കൂടിയാണ്. ഇപ്പോഴിതാ അത്തരത്തിൽ ജീവിതവിജയം നേടുന്നതിനായി ബന്ധപ്പെട്ടുള്ള ചോദ്യങ്ങളാണ് ഇത്തവണത്തെ ക്യു ആൻഡ് എ വീഡിയോയിൽ ഇരുവർക്കും ലഭിച്ച ചോദ്യങ്ങളിലേറെയും. ആഗ്രഹങ്ങൾ സ്വപ്നങ്ങൾ എന്നിവ ആവിഷ്കരിച്ച് കിട്ടാൻ വേണ്ടി ഏത് തരത്തിലേക്ക് ജീവിതം കൊണ്ടുപോകേണ്ടത് എന്നായിരുന്നു ആദ്യമായി ലഭിച്ച ചോദ്യം.
ആഗ്രഹങ്ങളും സ്വപ്നങ്ങളും നടത്തിയെടുക്കുന്നത് വരെ വിഷ്വലൈസ് ചെയ്താണ് മുന്നോട്ട് പോകാറുള്ളത് എന്ന് പേർളി പറയുന്നു. ഫോണിൻറെ സ്ക്രീനിൽ കവർ പോലും സ്വന്തമായി ഡിസൈൻ ചെയ്തു വയ്ക്കുമായിരുന്നു എന്നും പേർളി പറയുന്നു. തനിക്ക് ലഭിക്കേണ്ട കാര്യങ്ങൾ നേരത്തെ തന്നെ ലഭിച്ചു എന്ന് സങ്കൽപ്പിച്ച് നന്ദി പറയാറുണ്ട് എന്നും പേർളി പറയുന്നു. ഗർഭിണിയാകുന്നതിനു മുൻപ് തന്നെ എനിക്ക് നല്ല ഒരു കുഞ്ഞിനെ തന്നതിന് നന്ദി എന്ന് പറയാറുണ്ടായിരുന്നു എന്നും, ബിഗ് ബോസിൽ ആയിരുന്ന സമയത്ത് ശ്രീനിയുടെ കൈകൾ പിടിച്ച് എല്ലാ ദിവസവും രാത്രി താങ്ക്സ് പറഞ്ഞിട്ടാണ് ഉറങ്ങിയിരുന്നത് എന്നും പേർളി പറയുന്നു. മലയാളം ബിഗ് ബോസ് ആദ്യ സീസണിലെ പ്രണയിതാക്കൾ ആയിരുന്നു ഇരുവരും.
പിന്നീട് പല സീസണുകളിലും നിരവധി പ്രണയങ്ങൾ സംഭവിച്ചിട്ടുണ്ടെങ്കിലും ഒന്നും വിജയം കണ്ടിട്ടില്ല. ശ്രീനിഷിനെ പോലെ ഒരാളെ കണ്ടെത്തി നില പ്രണയിച്ചാൽ പിന്തുണ ലഭിക്കുമോ എന്നാണ് പിന്നീട് പേർളിക്കും ശ്രീനിഷിനും ആരാധകരിൽ നിന്നും ലഭിച്ച ചോദ്യം. രസകരമായാണ് ഇരുവരും അതിനു മറുപടി പറഞ്ഞത്. അത് നിലവിന്റെ ജീവിതമാണ് അവർക്ക് ഇഷ്ടമുള്ളത് പോലെ ചെയ്യാം. വിവാഹം കഴിക്കണമെങ്കിൽ കഴിക്കാം വിവാഹം വേണ്ട ട്രാവൽ ചെയ്യാനാണ് താല്പര്യം എങ്കിൽ അവൾ പറഞ്ഞാലും ഞങ്ങൾ സമ്മതിക്കും. അങ്ങനെയൊക്കെ പറയുമെങ്കിലും ചിലപ്പോൾ ഒരു അമ്മയെന്ന രീതിയിൽ നിലു കല്യാണം കഴിച്ചില്ലെങ്കിൽ ഞാൻ കരയാൻ സാധ്യതയുണ്ടെന്നും പേർളി പറഞ്ഞു.