സിനിമയുടെ ഗ്ലാമറിന്റെയും ആഘോഷങ്ങളുടെയും മുഖംമൂടിക്ക് പിന്നിൽ പലപ്പോഴും ഇരുണ്ടൊരു വശം കൂടി ഉണ്ട്. സിനിമ മേഖലയിൽ നിലനിൽക്കുന്ന ചൂഷണങ്ങളെ കുറിച്ച് പലപ്പോഴായി താരങ്ങൾ തന്നെ തുറന്നു പറഞ്ഞിട്ടുണ്ട്. അവസരം നൽകാമെന്നും മറ്റും വാഗ്ദാനം നൽകി തങ്ങളുടെ മോശമായി പെരുമാറിയ പല പ്രമുഖർക്കെതിരെയും നടിമാർ രംഗത്തെത്തിയിട്ടുണ്ട്. ലോകമെമ്പാടും ആഞ്ഞടിച്ച മീ ടൂ തുറന്നുപറച്ചിലുകളുടെ ഭാഗമായി മലയാള സിനിമയിൽ അടക്കം താരങ്ങൾ അനുഭവങ്ങൾ തുറന്നു പറഞ്ഞു. മീ ടൂ തുറന്നു പറച്ചുകൾക്ക് പിന്തുണ നൽകാനും ധാരാളം താരങ്ങൾ മുന്നോട്ടു വന്നിട്ടുണ്ട്. തമിഴകത്തിലും വലിയ ചർച്ചാവിഷയം ആയിട്ടുണ്ട്. അതിലൊരാളായിരുന്നു കാജൽ അഗർവാൾ സിനിമ മേഖലയിലെ സെക്ഷ്വൽ പ്രൊഡക്ടർമാരെ തുറന്നുകാണിക്കും എന്ന മീ ടൂ മൂവ്മെൻറ് മഹത്തായ ഒരു മാറ്റമാണെന്നാണ് കാജൽ പറഞ്ഞത്.
താൻ മീ ടൂ മൂവ്മെന്റിനെ പിന്തുണയ്ക്കുന്നതായി കാജൽ തുറന്നു പറഞ്ഞു. അതേസമയം തെറ്റായ ആരോപണങ്ങൾ നടത്തി നിഷ്കളങ്കരായ വ്യക്തികളെ അപമാനിച്ച് വ്യക്തി വൈരാഗ്യം തീർക്കാൻ മീ ടൂ ഉപയോഗിക്കരുതെന്നും കാജൽ പറഞ്ഞു. പിന്നാലെ താരം തന്നെ അനുഭവം തുറന്നു പറഞ്ഞു. തൻറെ കരിയറിന്റെ തുടക്കകാലത്താണ് കാജലിന് ദുരനുഭവം ഉണ്ടായത്. ഡാൻസ് മാസ്റ്ററിൽ നിന്നുമായിരുന്നു താരത്തിന് മോശമനുഭവം നേരിടേണ്ടി വന്നത്. ഡാൻസ് പ്രാക്ടീസിന്ടെ ഡാൻസ് മാസ്റ്റർ മോശമായി പെരുമാറുകയായിരുന്നു. ഇതോടെ താൻ അവിടെ നിന്നും ഇറങ്ങിപ്പോയെന്നും ആ സിനിമ തന്നെ ഉപേക്ഷിച്ചു എന്നുമാണ് കാജൽ പറഞ്ഞത്. തങ്ങൾക്ക് ചുറ്റുമുള്ള ലോകത്തെക്കുറിച്ച് സ്ത്രീകൾ ബോധവതികൾ ആയിരിക്കണം എന്നും കാജൽ പറഞ്ഞു. മറ്റൊരിക്കൽ പരസ്യമായി തന്നെ കാജലിന അപമാനം നേരിടേണ്ടി വന്നിട്ടുണ്ട്.
ഒരു സിനിമയുടെ ഓഡിയോ ലോഞ്ചിനിടെ ചായാഗ്രഹകൻ കാജലിനെ അപ്രതീക്ഷിതമായി കഴുത്തിൽ ചുംബിക്കുകയായിരുന്നു. താരത്തിന്റെ സമ്മതത്തോടെ ആയിരുന്നില്ല ചായഗ്രഹന്റെ ആ ചുംബനം. കാജൽ അസ്വസ്ഥയാണെന്ന് അവരുടെ മുഖഭാവത്തിൽ നിന്നും തന്നെ വ്യക്തമാണ്. എന്നാൽ ഇതേക്കുറിച്ച് ചോദിച്ചപ്പോൾ തനിക്ക് കുഴപ്പമൊന്നുമില്ല എന്നും അദ്ദേഹം കുടുംബത്തെ പോലെയാണെന്നും കാജൽ പറഞ്ഞു. എന്നാൽ സോഷ്യൽ മീഡിയ അയാൾക്കെതിരെ വിമർശനവുമായി രംഗത്തെത്തി. ഈയിടെയായിരുന്നു കാജൽ അമ്മയായത്. ലോക്ക് ഡൗൺ കാലത്താണ് കാജലും കാമുകനും ആയ ഗൗതം വിവാഹം കഴിക്കുന്നത്. ഏറെനാളത്തെ പ്രണയത്തിനു ശേഷമാണ് ഇരുവരും വിവാഹം കഴിക്കുന്നത്. ഒരു ഇടവേളയ്ക്കുശേഷം കാജൽ തിരികെ വന്നത് ഗോസ്റ്റ്റി എന്ന ചിത്രത്തിലൂടെയാണ്.
എന്നാൽ ഈ ചിത്രത്തിന് ബോക്സ് ഓഫീസിൽ വലിയ ചലനം ഉണ്ടാക്കാനായില്ല. ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ പറയുന്നത് കാജൽ അധികം വൈകാതെ തന്നെ അഭിനയം നിർത്തുമെന്നാണ്. കുഞ്ഞിനും കുടുംബത്തിനും വേണ്ടി സമയം മാറ്റിവയ്ക്കാനാണ് കാജലിന്റെ തീരുമാനം. ഇതിന്റെ ഭാഗമായി ഇപ്പോൾ ചിത്രീകരിച്ചു കൊണ്ടിരിക്കുന്ന സിനിമകൾ പൂർത്തിയാകുന്നതോടെ കാജൽ അഭിനയത്തിൽ നിന്നും ഇടവേള എടുക്കും എന്നാണ് റിപ്പോർട്ടുകൾ. ഇന്ത്യൻ ടൂവിലാണ് ഇപ്പോൾ അഭിനയിക്കുന്നത്. പുറത്തുവരുന്ന റിപ്പോർട്ടുകൾ ശരിയാണെങ്കിൽ ഇന്ത്യൻ ടൂവിന് ശേഷം കാജലിനെ ബിഗ് സ്ക്രീനിൽ കാണാനാകില്ല.