അടുത്തിടെയാണ് നടി മഞ്ജു പിള്ള കൊച്ചിയിൽ പുതിയ ഫ്ലാറ്റ് സ്വന്തമാക്കിയത്. ഏറെക്കാലത്തെ കാത്തിരിപ്പിനും അധ്വാനത്തിനും ശേഷം സ്വരുക്കൂട്ടിവച്ച കാശുമായാണ് നടി തൻറെ പുതിയ വീട് എന്ന സ്വപ്നം സഫലീകരിച്ചത്. എന്നാൽ പാലുകാച്ച് ചടങ്ങിൽ ഒന്നും ഭർത്താവ് സുജിത്ത് ഉണ്ടായിരുന്നില്ല. നടിയുടെ അടുത്ത ബന്ധുക്കളും സഹോദരങ്ങളുമായിരുന്നു ചടങ്ങിൽ പങ്കെടുത്തത്. വീട്ടിലെ വലിയ ഹാളിൽ മഞ്ജു പിള്ളയും മകളും സ്നേഹത്തോടെ കെട്ടിപ്പിടിച്ചിരിക്കുന്ന വലിയ ചിത്രവും. ഇതോടെയാണ് മഞ്ജുപിള്ള ഭർത്താവുമായി പിരിഞ്ഞ് താമസിക്കുകയാണോ എന്ന് സംശയം ആരാധകർക്കിടയിൽ ഉണ്ടായത്.
പാലുകാച്ചൽ വീഡിയോകൾക്ക് താഴെ പ്രത്യക്ഷപ്പെട്ട കമന്റുകളും അത്തരത്തിലുള്ളതായിരുന്നു. ഭർത്താവ് എവിടെ സുജിത്തേട്ടൻ സ്ഥലത്തില്ലേ എന്നുള്ള നിരവധി കമന്റുകളാണ് വീഡിയോയ്ക്ക് താഴെ നിരന്നത്. ഭർത്താവിനും മകൾക്കും ഒപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ചിരുന്ന മഞ്ജുപിള്ള ഇപ്പോഴത് ചെയ്യാറില്ല. എന്നാൽ ഈ വിഷയത്തിൽ പരസ്യമായി പ്രതികരിക്കുവാൻ മഞ്ചുപിള്ള തയ്യാറായില്ല. മകൾ ദയ പഠനവുമായി ബന്ധപ്പെട്ട വിദേശത്താണ് ഇപ്പോഴുള്ളത്. എന്നാൽ അതിനിടയിലും ഫോട്ടോഷൂട്ടുകളും മറ്റും ചെയ്യുന്നുണ്ട്. അതീവ ഗ്ലാമറസായി ദയ എത്തുന്ന ചിത്രങ്ങൾ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ പലതവണ വൈറലാവുകയും ചെയ്തിരുന്നു. അതേസമയം പുതിയ ചിത്രത്തിലെ ഷൂട്ടിംഗ് തിരക്കുകളാണ് സുജിത്ത് ഇപ്പോഴുള്ളത്.
ബ്രോ എന്ന പുതിയ ചിത്രത്തിൻറെ ഷൂട്ടിംഗ് കഴിഞ്ഞ ദിവസം പൂർത്തിയായപ്പോൾ അച്ഛനെ കാണുവാൻ ഓടിയെത്തിയിരിക്കുകയാണ് മകൾ. അച്ഛൻറെ ഷൂട്ടിംഗ് സെറ്റിലേക്ക് ആണ് ദയ എത്തിയത്. മകളെ ചേർത്ത് പിടിച്ച് അതീവ സന്തോഷത്തോടെ സുജിത്ത് ഷൂട്ടിംഗ് സെറ്റിലൂടെ നടക്കുന്ന വീഡിയോ അദ്ദേഹം തന്നെയാണ് പങ്കുവെച്ചത്. വർഷങ്ങളായി സിനിമ സീരിയൽ രംഗത്ത് പ്രവർത്തിക്കുന്ന മഞ്ജു പിള്ളയുടെ രണ്ടാം വിവാഹമായിരുന്നു സുജിത്തുമായി നടന്നത്. സീരിയൽ നടൻ മുകുന്ദൻ മേനോനെയാണ് നടി ആദ്യം വിവാഹം കഴിച്ചത്. എന്നാൽ മാസങ്ങൾ മാത്രം നീണ്ടുനിന്ന ആ വിവാഹബന്ധം ഇരുവരും തമ്മിലുണ്ടായ അഭിപ്രായ വ്യത്യാസങ്ങൾ തുടർന്ന് വേർപിരിയുകയായിരുന്നു. തുടർന്ന് ഏറെ വർഷങ്ങൾ കഴിഞ്ഞാണ് സിനിമയിൽ ഛായാഗ്രഹനായി പ്രവർത്തിച്ചിരുന്ന സുജിത്ത് വാസുദേവൻ വിവാഹം കഴിച്ചത്.
രണ്ടുപേരുടെയും രണ്ടാമത്തെ വിവാഹമാണ് ഇത് എന്ന പ്രത്യേകതയുണ്ടായിരുന്നു. എന്നാൽ ഈ ബന്ധവും തകർച്ചയുടെ വക്കിൽ ആണെന്ന് വാർത്തകളാണ് അടുത്തകാലത്തായി ഇവരുമായി അടുത്ത വൃത്തങ്ങൾ വെളിപ്പെടുത്തിയത്. എന്നാൽ ഇത് സംബന്ധിച്ചുള്ള ഔദ്യോഗസ്ഥീകരണങ്ങൾ ഒന്നും ഇരുവരും നടത്തിയിട്ടില്ല. ഒരുപക്ഷേ സോഷ്യൽ മീഡിയ അത് ആഘോഷമാക്കി മാറ്റിയേക്കാം പലതരത്തിലുള്ള വാർത്തകൾ പ്രത്യക്ഷപ്പെട്ടേക്കാം എന്ന് കരുതിയാകും ഇവർ മൗനം പാലിക്കുന്നത്. നിലവിൽ കരിയറിന്റെ തിരക്കുകളിലാണ് മഞ്ജുപിള്ള. ഇക്കഴിഞ്ഞ വർഷങ്ങൾ സിനിമകളിൽ നല്ല അവസരങ്ങൾ മഞ്ജുവിനെ തേടി എത്തിയിട്ടുണ്ട്.