രണ്ടാഴ്ച മുമ്പാണ് സീരിയൽ ലിൻറ്റു റോണിയുടെ വളക്കാപ്പ് ആഘോഷം നടത്തിയത്. ഇപ്പോഴിതാ ഗർഭകാലത്തിന്റെ 39 ആം ആഴ്ചയിലേക്ക് കടക്കുമ്പോൾ അവസാന ചെക്കപ്പിനായി ആശുപത്രിയിൽ എത്തിയപ്പോൾ ഉടൻതന്നെ സിസേറിയൻ നടത്താമെന്ന് അറിയിച്ചിരിക്കുകയാണ് ഡോക്ടർമാർ. എല്ലാവരെയും പോലെ തന്നെ സുഖപ്രസവം ആയിരുന്നു ലിൻ്റുവും ആഗ്രഹിച്ചത്. എന്നാൽ കുഞ്ഞ് ബ്രീച്ച് പൊസിഷനിൽ തന്നെ തുടരുകയും, തലതിരിഞ്ഞ് സുഖപ്രസവത്തിന് തയ്യാറായി വരാതിരുന്നത് ആണ് സിസേറിയനിലേക്ക് കാര്യങ്ങൾ എത്തിച്ചത്. അതുമാത്രമല്ല കുഞ്ഞിന് ഭാരവും കൂടുന്നുണ്ട് ഷുഗറിന്റെ പ്രശ്നങ്ങൾ ഒന്നും ഇല്ല.
ആ സാഹചര്യത്തിൽ അവസാനഘട്ടത്തിൽ പോലും കുഞ്ഞ് തിരിഞ്ഞ് വരാനുള്ള സാധ്യത വളരെ കുറവാണ്. അതിനാൽ എത്രയും പെട്ടെന്ന് സിസേറിയൻ നടത്താമെന്നാണ് ഡോക്ടർമാർ അറിയിച്ചിരിക്കുന്നത്. കൈകളിലും കാലിലും എല്ലാം ഉള്ള നെയിൽ പോളിഷ് മറ്റും കളഞ്ഞ് വൃത്തിയായി ആശുപത്രിയിലേക്ക് എത്തുവാനാണ് ഡോക്ടർമാർ നിർദ്ദേശങ്ങൾ നൽകിയിട്ടുള്ളത്. ഡെലിവറിക്കായി പോകും മുന്നേ ഇഷ്ടപ്പെട്ട സമൂസയും വീട്ടിലെത്തിയപ്പോൾ മീൻ വറുത്തതും കറികളും അടക്കം ലിന്റുവിൻറെ ഇഷ്ട വിഭവങ്ങളും എല്ലാം അമ്മ ഒരുക്കുകയും ചെയ്തിരുന്നു. അതിനു മുന്നേ ഒരു ചെറിയ ഷോപ്പിങ്ങിനായി ഇറങ്ങിയപ്പോൾ നടിയെയും അമ്മയെയും ഒരു തമിഴ് ആരാധകൻ കാണാൻ എത്തുകയും കുഞ്ഞുവാവയ്ക്കായി ഒരു സമ്മാനം വാങ്ങി നൽകുകയും ചെയ്തു.
അതെല്ലാം വീഡിയോ ആയി പങ്കുവെച്ച ലിൻറ്റു ഏറെ സന്തോഷത്തോടെയാണ് ആശുപത്രി മുറ്റത്ത് നിന്നും വീട്ടിലേക്ക് യാത്രയായത്. മാത്രമല്ല നിറവയറിലുള്ള തൻറെ അവസാന വീഡിയോ ആയിരിക്കുമെന്നും ഇനി കാണുമ്പോൾ കുഞ്ഞുവാവയുമായി കാണാം എന്നും നടി അറിയിച്ചിട്ടുണ്ട്. എല്ലാവരുടെയും പ്രാർത്ഥനയും അനുഗ്രഹവും തേടിയാണ് നടി തന്റെ കൊച്ചു വീഡിയോ അവസാനിപ്പിച്ചത്. ലണ്ടനിലാണ് നടിയുടെ ഡെലിവറി നടക്കുക. ലണ്ടനിൽ ടെക്നിക്കൽ കൺസൾട്ടന്റ് ആയി ജോലി ചെയ്യുന്ന ഭർത്താവിനൊപ്പം ആണ് ഈ നാട്ടിലേക്ക് എത്തിയത്. വീഡിയോ ബ്ലോഗിങ്ങുമായി സജീവമായിരിക്കുകയാണ് എട്ടുവർഷത്തെ കാത്തിരിപ്പിനൊടുവിൽ നടി ഗർഭിണിയായത്.
നടിയുടെ സന്തോഷത്തിനുവേണ്ടി ഭർത്താവും കസിൻസും എല്ലാം ചേർന്ന് ഒരുക്കിയ അളക്കാപ്പ് ആഘോഷങ്ങളെല്ലാം വൈറലായി മാറിയിരുന്നു. നടിയുടെ പ്രസവത്തോടനുബന്ധിച്ച് നാട്ടിൽ നിന്നും മാതാപിതാക്കളെല്ലാം ഇപ്പോൾ ലണ്ടനിൽ എത്തിയിട്ടുണ്ട്. സ്ത്രീധനം, എന്ന് സ്വന്തം കൂട്ടുകാരി തുടങ്ങിയ ടെലിവിഷൻ പരമ്പരകളിലൂടെ പ്രേക്ഷകരുടെ പ്രിയം നേടിയെടുത്ത നടി ഇപ്പോൾ അഭിനയത്തിൽ നിന്നും ചെറിയ ഇടവേളയെടുത്ത് മാറിനിൽക്കുകയാണെങ്കിലും യൂട്യൂബിലും സോഷ്യൽ മീഡിയയിലും എല്ലാം വളരെയധികം സജീവമാണ്.
തന്റെ വിശേഷങ്ങൾ എല്ലാം താരം സോഷ്യൽ മീഡിയയിലൂടെ അറിയിക്കാറുമുണ്ട്. ഗർഭകാലത്തെ വിശേഷമാണ് ഇപ്പോൾ പങ്കുവെക്കുന്നത് പ്രധാനം. ഏറെ കാത്തിരുന്നതിനുശേഷമാണ് ലിന്റുവിനും റോണിക്കും ഒരു കുഞ്ഞ് ജനിക്കുവാൻ പോകുന്നത് അതുകൊണ്ടുതന്നെ ആ കുഞ്ഞിനെ വരവേൽക്കാൻ ഒരുക്കങ്ങൾ എല്ലാം പൂർത്തിയാക്കി കാത്തിരിക്കുകയാണ് പ്രിയപ്പെട്ടവരും.