ബോളിവുഡിലെ പ്രിയ താരദമ്പതികളാണ് ധർമേന്ദ്രയും ഹേമ മാലിനിയും. ഓൺ സ്ക്രീനിലെ ഹിറ്റ് ജോഡികളായ താരങ്ങൾ ജീവിതത്തിനും ഒന്നിച്ചത് അന്ന് വലിയ ചർച്ചയായിരുന്നു. ധർമേന്ദ്രയുടെ രണ്ടാം ഭാര്യയായാണ് ഹേമ മാലിനി കടന്നുവന്നത്. പ്രകാശ് കൗർ ആണ് ആദ്യ ഭാര്യ. ആദ്യ വിവാഹബന്ധം നടൻ വേർപെടുത്തിയിട്ടുമില്ല. ഈ ബന്ധത്തിൽ നാല് മക്കളും ഉണ്ട്. ഹേമ മാലിനിയുമായുള്ള ധർമ്മേന്ദ്രയുടെ വിവാഹത്തോട് എതിർപ്പ് ഉണ്ടായിരുന്നെങ്കിലും പ്രകാശ് കൗർ വിവാഹമോചനത്തിന് തയ്യാറായില്ല. മാത്രമല്ല മാധ്യമങ്ങൾ ധർമേന്ദ്രയെ മോശക്കാരനായി ചിത്രീകരിക്കുന്നതിന് എതിർക്കുകയും ചെയ്തു. ധർമ്മേന്ദ്രയുടെ സ്ഥാനത്ത് മറ്റേത് പുരുഷനായിരുന്നു എങ്കിലും എനിക്ക് പകരം ഹേമ മാലിനിയെ തിരഞ്ഞെടുക്കും എന്നാണ് പ്രകാശ് കൗർ അന്ന് പറഞ്ഞിരുന്നത്.
ഭർത്താവിനെ തള്ളി പറഞ്ഞില്ലെങ്കിലും ഹേമ മാലിനിയെ പ്രകാശ് കൗർ കുറ്റപ്പെടുത്തി. ഒരു സ്ത്രീയെന്ന നിലയിൽ ഹേമ മാലിനിയെ മനസ്സിലാക്കാം പക്ഷേ ഒരു ഭാര്യ എന്ന നിലയിൽ ഇത് അംഗീകരിക്കാൻ പറ്റില്ല. ഞാനായിരുന്നു ഹേമയുടെ സ്ഥാനത്ത് എങ്കിൽ ഇങ്ങനെ ചെയ്യില്ലായിരുന്നു എന്നും പ്രകാശ് കൗർ അന്ന് പറഞ്ഞു. സ്വന്തം കുടുംബത്തിൽ നിന്നും ധാർമേന്ദ്രയുമായുള്ള വിവാഹത്തിന് ഹേമയ്ക്ക് എതിർപ്പ് നേരിടേണ്ടി വന്നു. ഹേമയുടെ തീരുമാനം നടിയുടെ പിതാവിനെ വളരെയധികം നിരാശപ്പെടുത്തി. ഇദ്ദേഹം വിവാഹത്തെ എതിർത്തിരുന്നെന്നും അന്ന് റിപ്പോർട്ടുകൾ വന്നിരുന്നു. ഒരു ഷോയിൽ പങ്കെടുത്തപ്പോൾ ഹേമ മാലിനി ഇക്കാര്യം സ്ഥിരീകരിക്കുകയും ചെയ്തു. ധർമ്മേന്ദ്രൻ നേരത്തെ വിവാഹിതനായതിനാൽ അച്ഛൻറെ ആശങ്ക സ്വാഭാവികമാണെന്നാണ് നടി ചൂണ്ടിക്കാട്ടിയത്. 1980ലാണ് ഹേമ മാലിനി ധർമ്മേന്ദ്രയെ വിവാഹം ചെയ്യുന്നത്.
രണ്ടു പെൺമക്കളും താരദമ്പതികൾക്ക് പിറന്നു. വിവാഹത്തെക്കുറിച്ച് ഹേമ മാലിനി മുമ്പും സംസാരിച്ചിട്ടുണ്ട്. ധർമേന്ദ്രയെ ആദ്യം കണ്ടപ്പോൾ ഇദ്ദേഹം തൻറെ ഭർത്താവ് ആകുമെന്ന് കരുതിയിരുന്നില്ല എന്ന് ഹേമ തുറന്നു പറഞ്ഞു. തൻറെ ആത്മകഥയിലാണ് താരം വിവാഹ ജീവിതത്തെക്കുറിച്ച് പരാമർശിച്ചത്. ധർമ്മേന്ദ്രയുടെ ആദ്യ ഭാര്യയെ ഇതുവരെ നേരിൽ കണ്ടിട്ടില്ല. പക്ഷേ അവരെ ഒരുപാട് ബഹുമാനിക്കുന്നു. ലോകത്തിന് എന്റെ ജീവിതത്തെക്കുറിച്ച് വിശദമായി അറിയണമെന്നുണ്ട് പക്ഷേ അതാരും അറിയേണ്ട കാര്യമില്ല എന്നും ആത്മകഥയിൽ ഹേമ മാലിനി എഴുതി.
വിവാഹത്തിനുശേഷം അഭിനയരംഗത്തെ തുടർന്നതിനെക്കുറിച്ചും ഹേമ സംസാരിച്ചിട്ടുണ്ട്. ഭർത്താവ് ജോലി ചെയ്യുന്നതിൽ നിന്നും തന്നെ തടഞ്ഞില്ല. ഞങ്ങൾ രണ്ടുപേരും പരസ്പരം ജോലിയെ ബഹുമാനിച്ചു. യാഥാസ്ഥിതിക സങ്കല്പത്തിലുള്ള വിവാഹ ജീവിതമായിരുന്നു തനിക്ക് എങ്കിൽ ഈ നേട്ടങ്ങൾ ഒന്നും സാധ്യമാകില്ലായിരുന്നു എന്നും ഹേമ മാലിനി തുറന്നു പറഞ്ഞു. കഴിഞ്ഞദിവസം ആയിരുന്നു ധർമേന്ദ്രയുടെ കൊച്ചുമകളുടെ വിവാഹം. വിവാഹത്തിന് ഹേമാമാലിനിയോ രണ്ട് പെൺമക്കളോ എത്തിയില്ല. 2015 തനിക്ക് വാഹനാപകടം സംഭവിച്ചപ്പോൾ ആദ്യം കാണാൻ വന്നത് ധർമ്മേന്ദ്രയുടെ മൂത്തമകൻ ആണെന്ന് ഹേമ മാലിനി തുറന്നു പറഞ്ഞു.