മലയാളികൾക്ക് ഏറെ പ്രിയങ്കരിയാണ് നടി പേർളി മാണി. അഭിനയത്രി അവതാരക ബ്ലോഗർ മോഡൽ എന്നിങ്ങനെ കൈവെച്ച് എല്ലാത്തിലും പേർളി തിളങ്ങിയിട്ടുണ്ട്. ടെലിവിഷൻ അവതാരിക എന്ന നിലയിലാണ് പേർളി കരിയർ ആരംഭിക്കുന്നത് തുടർന്നാണ് സിനിമയിൽ എത്തുന്നത്. നായികാ നായകൻ തുടങ്ങിയ ഹിറ്റ് റിയാലിറ്റി ഷോകളിൽ അവതാരകയായിരുന്നു. അതോടെയാണ് താരം ശ്രദ്ധ നേടുന്നത്. പിന്നീട് ബിഗ് ബോസ് മലയാളം സീസൺ ഒന്നിൽ മത്സരാർത്ഥിയായും പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തി. ആദ്യ സീസണിൽ ഫസ്റ്റ് റണ്ണറപ്പ് ആയ പേർളിക്ക് ഷോയിലൂടെ നിരവധി ആരാധകരെ സ്വന്തമാക്കാൻ സാധിച്ചു.
ബിഗ് ബോസ് പേർളിയുടെ ജീവിതത്തിലെ തന്നെ വഴിത്തിരിവായി. ബിഗ് ബോസ് ഹൗസിൽ വച്ചാണ് പേർളിയും ഭർത്താവ് ശ്രീനിഷും പ്രണയത്തിലാകുന്നത്. മലയാളി പ്രേക്ഷകർ ആഘോഷമാക്കിയ പ്രണയമായിരുന്നു ഇരുവരുടെതും. ബിഗ് ബോസിലെ 100 ദിവസങ്ങൾ കഴിയുമ്പോൾ ഇവരുടെയും പ്രണയവും ഇല്ലാതെയാകും എന്നാണ് പലരും കരുതിയത്. എന്നാൽ ഷോ കഴിഞ്ഞു പുറത്തെത്തി അധികം വൈകാതെ തന്നെ ഇവർ വിവാഹിതരായി. ഇപ്പോൾ മകൾ നിലയ്ക്കൊപ്പം സന്തോഷകരമായ ദാമ്പത്യ ജീവിതം നയിക്കുകയാണ്. വിശേഷങ്ങൾ എല്ലാം ഇവർ സോഷ്യൽ മീഡിയയിലൂടെയും യൂട്യൂബ് ചാനലിലൂടെയും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. സ്വന്തം വിശേഷങ്ങൾക്ക് പുറമേ താരങ്ങളുമായുള്ള അഭിമുഖങ്ങളും യൂട്യൂബ് ചാനലിലൂടെ പങ്കുവെയ്ക്കും.
സിനിമയിൽ നിന്നും ടെലിവിഷനിൽ നിന്നും എല്ലാം മാറി പൂർണമായും യൂട്യൂബ് കണ്ടന്റ് മേക്കിങ്ങിലേക്ക് തിരഞ്ഞിരിക്കുകയാണ് പേർളി ഇപ്പോൾ. ശ്രീനിഷും ഒപ്പമുണ്ട്. ഏകദേശം 2.6 മില്യൺ സബ്സ്ക്രൈബേർസ് ആണ് യൂട്യൂബിൽ മാത്രം ഉള്ളത്. പങ്കുവെക്കുന്ന വീഡിയോകൾ എല്ലാം പലപ്പോഴും ട്രെൻഡിങ്ങിൽ വരാറുണ്ട്. കേരളത്തിലെ തന്നെ പ്രധാനപ്പെട്ട യൂട്യൂബർമാരിൽ ഒരാളാണ് പേർളി ഇന്ന്. കഴിഞ്ഞദിവസം താരത്തെ സംബന്ധിക്കുന്ന ഒരു വാർത്ത പുറത്തുവന്നിരുന്നു. പേർളിയുടെ വീട്ടിൽ ആദായനികുതി വകുപ്പ് റെയ്ഡ് നടത്തുന്നു എന്നായിരുന്നു വാർത്ത. വരുമാനത്തിനനുസരിച്ച് കൃത്യമായി നികുതി അടക്കുന്നുണ്ടോ എന്നറിയുന്നതിന്റെ ഭാഗമായിട്ടായിരുന്നു പരിശോധന.
അതിനു പിന്നാലെ പേർളി സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ഒരു പോസ്റ്റാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. എല്ലാം നന്നായിരിക്കുന്നു എപ്പോഴും എന്നിൽ വിശ്വസിച്ചതിന് നന്ദി. എല്ലാവർക്കും സമാധാനം സ്നേഹം ഒപ്പം സംഗീതവും ആശംസിക്കുന്നുവെന്നാണ് പേർളി ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച പോസ്റ്റിൽ കുറച്ചത്. നിരവധി പേരാണ് വീഡിയോയ്ക്ക് താഴെ കമന്റുകളുമായി എത്തുന്നത്. ഞങ്ങൾക്ക് അല്ലെങ്കിലും നിങ്ങളെ വിശ്വാസമാണ് എല്ലാം ശരിയാകും എന്നൊക്കെയാണ് കമൻറുകൾ. അസൂയ മൂത്ത് കുറച്ചാളുകൾ തകർക്കാൻ നോക്കും തളരരുത് സ്ട്രോങ്ങ് ആയി തന്നെ നിൽക്കണം. ഞങ്ങൾക്കറിയാം പേർളിയെ സന്തോഷമായിരിക്കു ദൈവത്തിൻറെ അനുഗ്രഹം ഉള്ള മാലാഖയാണ് പേർളി.
ദൈവം കൂടെയുണ്ടെന്നും ചിലർ കമൻറ് ചെയ്തിട്ടുണ്ട്. കേരളത്തിലെ 13 പ്രമുഖ യൂട്യൂബർ മാരുടെ വീട്ടിലും ഓഫീസിലുമായാണ് ആദായനികുതി വകുപ്പ് ഇന്നലെ പരിശോധന നടത്തിയത്. നികുതി അടക്കാത്തവരെ കൊണ്ട് പിഴ അടപ്പിച്ചു എന്ന റിപ്പോർട്ടുകൾ ഉണ്ട്. ബിഗ് ബോസിനു ശേഷമാണ് പേർളി യൂട്യൂബിൽ സജീവമാകുന്നത്. കോവിഡിന്റെ സമയത്താണ് താരത്തിന്റെ വീഡിയോകൾ ശ്രദ്ധിക്കപ്പെടുന്നത്. ഗർഭിണി ആയിരിക്കുമ്പോൾ മുതൽ ഓരോ വിശേഷങ്ങളും പേർളി ചാനലിൽ പങ്കുവെച്ചിരുന്നു. ഇപ്പോഴും നിലയുടെ എല്ലാ വിശേഷങ്ങളും പേർളി പങ്കുവയ്ക്കാറുണ്ട്. അതേസമയം പേർളി വീണ്ടും ഗർഭിണിയാണെന്ന് സംശയത്തിലാണ് ആരാധകർ. പുതിയ വീഡിയോകൾക്കും ചിത്രങ്ങൾക്കും താഴെ ഈ സംശയം ഉന്നയിച്ച് ആരാധകർ എത്തുന്നുണ്ട്.