തമിഴകത്തെ സൂപ്പർ താരങ്ങളിൽ ഒരാളാണ് നടൻ വിജയ്. സംവിധായകനും നടനുമായ അച്ഛൻ ചന്ദ്രശേഖരന്റെ പാത പിന്തുടർന്നാണ് വിജയ് സിനിമയിലെത്തുന്നത്. ബാലതാരമായി അരങ്ങേറ്റം കുറിച്ച് നടൻ പിന്നീട് സൂപ്പർതാരമായി വളർന്നു. വളരെ പെട്ടന്നാണ് വിജയ് പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി മാറിയത്. റൊമാൻറിക് ആക്ഷൻ ചിത്രങ്ങളാണ് നടന്റെ കരിയർ ഗ്രാഫ് ഉയർത്തിയത്. ഇന്ന് കേരളത്തിൽ ഉൾപ്പെടെ വലിയ ആരാധക ബന്ധമാണ് താരത്തിന് ഉള്ളത്. ജൂൺ 22ന് ദളപതി വിജയുടെ പിറന്നാൾ കൂടിയാണ്. പിറന്നാളാഘോഷങ്ങൾ രണ്ടുദിവസം മുൻപ് തന്നെ വിജയ് ആരാധകർ തുടങ്ങി കഴിഞ്ഞു. ഇപ്പോഴിതാ മലയാളത്തിന്റെ നാടന വിസ്മയം ലാലേട്ടൻ വിജയിയെക്കുറിച്ച് വർഷങ്ങൾക്കു മുൻപ് പറഞ്ഞ വാക്കുകൾ ആണ് സോഷ്യൽ മീഡിയയിൽ വീണ്ടും വൈറൽ ആകുന്നത്.
2014 ആയിരുന്നു മോഹൻലാലും വിജയും ആദ്യമായി ബിഗ് സ്ക്രീനിൽ ഒന്നിച്ചെത്തുന്നത്. ജില്ലാ എന്ന ചിത്രത്തിനു വേണ്ടിയായിരുന്നു ഇരുവരും ഒന്നിച്ചത്. ചിത്രം ബോക്സ് ഓഫീസിലും വിജയിച്ചിരുന്നു. ശിവൻ ശക്തി എന്നീ കഥാപാത്രങ്ങളായാണ് മോഹൻലാലും വിജയും ചിത്രത്തിൽ എത്തിയത്. മോഹൻലാലും വിജയും ഒന്നിച്ചുള്ള കോമ്പിനേഷൻ രംഗങ്ങൾ ഒക്കെ പ്രേക്ഷകരെ ഹരം കൊള്ളിച്ചിരുന്നു. എനിക്ക് വിജയെ നേരത്തെ അറിയാം. ഞങ്ങൾ മുൻപ് പല ചടങ്ങുകൾക്കായി ഒരുമിച്ച് കണ്ടുമുട്ടിയിട്ടുണ്ട്. പക്ഷേ അടുത്തിടപഴകാൻ അവസരം ലഭിച്ചിരുന്നില്ല. എൻറെ ഒരു കുഞ്ഞ് അനുജനെ പോലെയാണ് അദ്ദേഹം. വിജയ്ക്ക് ഇത്രയധികം ആരാധകർ ഉണ്ടായതിനെപ്പറ്റിയും മോഹൻലാൽ സംസാരിച്ചു.
അദ്ദേഹം വളരെ നല്ല ഒരു മനുഷ്യനാണ് എനിക്ക് അദ്ദേഹത്തോട് വളരെയധികം സ്നേഹവും ബഹുമാനവും ഉണ്ട്. കാരണം അത്രത്തോളം താഴ്മയുള്ള ആളാണ് വിജയ്. തമിഴ്നാട്ടിൽ മാത്രമല്ല കേരളത്തിലും അദ്ദേഹത്തിനുള്ള വലിയ ഫാൻ ഫോളോവേഴ്സിൽ എനിക്ക് പ്രത്യേകിച്ച് അത്ഭുതമൊന്നും തോന്നുന്നില്ലെന്നും മോഹൻലാൽ കൂട്ടിച്ചേർത്തു. കമൽഹാസൻ പ്രധാന വേഷത്തിലെത്തിയ ഉന്നയ് പോൽ ഒരുവൻ എന്ന ചിത്രത്തിനു ശേഷം മോഹൻലാൽ അഭിനയിച്ച തമിഴ് ചിത്രം കൂടിയായിരുന്നു ജില്ല. 2009ലായിരുന്നു ഉന്നയ് പോൽ ഒരുവൻ തിയേറ്ററുകളിൽ എത്തിയത്. അതേസമയം ലോഗേഷ് കനകരാജിനൊപ്പം ഉള്ള ലിയോയുടെ ചിത്രീകരണ തിരക്കുകളിലാണ് വിജയ്.
കുറച്ചുദിവസത്തെ ഷൂട്ട് കൂടി വിജയിക്ക് ഉണ്ടെന്ന് ലോകേഷ് കഴിഞ്ഞദിവസം ഒരു യൂട്യൂബ് ചാനൽ നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു. വൻ പ്രതീക്ഷയോടെയാണ് ലിയോയ്ക്ക് ആയി പ്രേക്ഷകർ കാത്തിരിക്കുന്നത്. വിജയുടെ പിറന്നാൾ ദിനത്തിൽ ആരാധകർക്കായി ഒരു സർപ്രൈസ് വച്ചിട്ടുണ്ട് എന്ന് ലോകേഷ് കനക രാജ് പറഞ്ഞിരുന്നു. ഏതാനും നാളുകൾക്ക് മുൻപാണ് 10 പ്ലസ് ടു ക്ലാസുകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിക്കാനായി വിജയുടെ ആരാധകർ ഒരു പരിപാടി സംഘടിപ്പിച്ചത്. ഇതിൻറെ ഫോട്ടോകളും വീഡിയോകളും സമൂഹമാധ്യമങ്ങളിൽ വൈറലാണ്. ഈ അവസരത്തിൽ പരിപാടിക്കായി ചെലവായ തുക വിവരങ്ങൾ ഇപ്പോൾ പുറത്തുവന്നിരുന്നു. ചടങ്ങിനായി രണ്ട് കോടിയോളം രൂപ ചെലവായി എന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
വിദ്യാർത്ഥികളുടെ യാത്ര ഭക്ഷണം ഇൻസെന്റീവുകൾ ഉൾപ്പെടെയുള്ള കണക്കാണിത്. ഹാൾ വാടക മാത്രം നാൽപതുലക്ഷം രൂപ ആയി എന്നാണ് വിവരം. ഇതിന് പുറമെ ഹയർസെക്കൻഡറി പരീക്ഷയിൽ മുഴുവൻ മാർക്കും നേടിയ നന്ദിനി എന്ന വിദ്യാർത്ഥിനിക്ക് ഡയമണ്ട് നെക്ലേസ് ആണ് വിജയ് സമ്മാനിച്ചത്. ഇത് ഏകദേശം 10 ലക്ഷം രൂപ വില വരും എന്നാണ് വിവരം. ഇനി മോഹൻലാലിൻറെതായി നിരവധി ചിത്രങ്ങൾ പുറത്തുവരാൻ ഉണ്ട്. തലൈവർ രജനികാന്തിനൊപ്പം ഉള്ള ജയിലറാണ് മോഹൻലാലിൻറെതായി തമിഴ് വരാനുള്ള ചിത്രം. ജയിലറിൽ സുപ്രധാനമായ ഒരു അതിഥി വേഷത്തിലാണ് താരമെത്തുക എന്നതാണ് വിവരം.