ജനപ്രിയ ജോഡി ആയിരുന്നു ഒരുകാലത്ത് സേഫ് അലിഖാനും പ്രീതി സിൻ്റയും. ഇരുവരും ഒരുമിച്ച സിനിമകളൊക്കെ അവരുടെ കെമിസ്ട്രി ശ്രദ്ധിക്കപ്പെട്ടു. ഇതിന് പിന്നാലെ സേഫും പ്രീതിയും അടുപ്പത്തിലാണെന്ന് ഗോസിപ്പുകളും പ്രചരിച്ചു. ഒരിക്കൽ തങ്ങളുടെ പ്രണയ ഗോസിപ്പുകളെ ഇരുവരും പ്രതിരോധിച്ചത് തങ്ങൾ നല്ല സുഹൃത്തുക്കളാണെന്ന് അതുകൊണ്ടുള്ള കെമിസ്ട്രി ആണെന്നും ആയിരുന്നു. ഒപ്പം ജീവിതത്തിൽ ജോഡികളായ ചിലർക്ക് ഓൺ സ്ക്രീനിൽ കെമിസ്ട്രി ഇല്ല എന്നും സെയ്ഫും പ്രീതിയും അന്ന് പറഞ്ഞിരുന്നു. നേരിട്ട് പറയാതെ തന്നെ തങ്ങൾക്കിടയിൽ അടുപ്പുമുണ്ടെന്ന് പറയുകയും അതിനെ പ്രതിരോധിക്കാമായിരുന്നു സെയ്ഫും പ്രീതിയും ചെയ്തത്.
കല് ഹോ ന ഹോ എന്ന സിനിമയിലെ സെയ്ഫിന്റെയും പ്രീതിയുടെയും കെമിസ്ട്രിയെ കുറിച്ചാണ് അവതാരകനായ കരൺ ജോഹർ ചോദിച്ചത്. ഞങ്ങളുടെ കെമിസ്ട്രി ശരിക്കും ഭ്രാന്തമാണ്. ചുറ്റും ഒന്ന് നോക്കൂ അത് അത്ര സാധാരണമായി ഒന്നല്ല. പ്രണയിതാക്കൾക്ക് നല്ല കെമിസ്ട്രി ഉണ്ടാവുകയെന്നത് പറഞ്ഞതും കാരൻ ഇടപെടുകയും ഞാൻ നിങ്ങളെ കമിതാക്കൾ എന്ന് വിളിച്ചിട്ടില്ലെന്നും പറഞ്ഞു. പിന്നീട് സംസാരിച്ചത് പ്രീതി ആണ് പക്ഷേ ജോഡിയായിട്ടുള് വരും ഉണ്ടെന്നും അവർക്ക് പക്ഷേ ഇത്രയും… പറഞ്ഞതും അബദ്ധം മനസ്സിലായ പ്രീതി നിർത്തി.
പിന്നെ പരസ്പരം ഇഷ്ടമില്ലാത്തവരുമുണ്ടെന്നും സെയ്ഫും പറഞ്ഞു. ഉടനെതന്നെ കരൺ ജോഹർ ഇടപെടുകയും പ്രീതിയോട് ആയി ആരൊക്കെയാണ് താൻ പറഞ്ഞ ജോഡി എന്ന് ചോദിക്കുകയും ചെയ്തു. സെയ്ഫും പ്രീതിയും മറുപടി നൽകാൻ ബുദ്ധിമുട്ടുന്നത് കണ്ട് കരൺ ഓക്കേ എന്ന് പറഞ്ഞു. ഇതിലൂടെ ഐശ്വര്യ റായിയെയും അന്ന് ഐശ്വര്യയുടെ കാമുകനായിരുന്നു വിവേക് ഒബ്രോയിയെയും ആണ് സേഫ് ലക്ഷ്യം വെച്ചത് എന്നാണ് കരുതപ്പെടുന്നത്.
തനിക്കും പ്രീതിക്കും ഇടയിലെ വിശ്വാസമാണ് താങ്കളുടെ കെമിസ്ട്രിക്ക് കാരണമെന്ന് സേഫ് വ്യക്തമാക്കി. ഈ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. കാലങ്ങൾക്കിപ്പുറവും ഇരുവരും നല്ല സുഹൃത്തുക്കളാണ്. സേഫ് കരീന കപൂറുമായി പ്രണയത്തിലാവുകയും വിവാഹം കഴിക്കുകയും ചെയ്തു. പ്രീതിയും മറ്റൊരാളുമായി പ്രണയത്തിലാവുകയും വിവാഹം കഴിക്കുകയും ചെയ്തു. വിവാഹശേഷം അഭിനയത്തിൽ നിന്നും വിട്ടു നിൽക്കുകയാണ് പ്രീതി.