തുടക്കം മുതൽ ഈ 91ആം ദിവസത്തിലും ശക്തനായി നിൽക്കുന്ന ബിഗ് ബോസ് മത്സരാർത്ഥിയാണ് ജുനൈസ്. സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ എന്ന ടാഗ് ലൈനിലാണ് ജുനൈസ് ഹൗസിലേക്ക് എത്തിയത്. തുടക്കത്തിൽ പ്രേക്ഷകർ കരുതിയത് ജുനൈസ് 50 ദിവസം തികക്കില്ലെന്നാണ്. എന്നാൽ സംഭവിച്ചത് നേരെ തിരിച്ചാണ് ശക്തമായി ഗെയിം കളിച്ചു മുന്നേറി ഫിനാലെ വീക്കിൽ താരമെത്തി. അഖിൽ മാരാരെ തകർത്ത് കപ്പ് ഉയർത്തുക എന്നതാണ് ജുനൈസിന്റെ ലക്ഷ്യം. അഖിലിനെ മാത്രം എതിരാളിയായി കണ്ടുകൊണ്ടാണ് ജുനൈസ് ഗെയിം കളിക്കുന്നത്. അതുകൊണ്ടാണ് ജന പിന്തുണയുടെ കാര്യത്തിൽ ജുനൈസ് പിന്നിലേക്ക് പോയത്. പക്ഷേ റിനോഷ്, മിഥുൻ എന്നിവർ കൂടി പുറത്തായതോടെ ജുനൈസിനെ ലഭിക്കുന്ന വോട്ട് വർധിച്ചിട്ടുണ്ട്.
അഖിലിനെതിരെ എന്നതുപോലെ തന്നെ മറ്റുള്ള മത്സരാർത്ഥികൾക്കെതിരെയും ജുനൈസ് കളിച്ചിരുന്നെങ്കിൽ ജനപിന്തുണ ഉയർത്താൻ സാധിക്കുമായിരുന്നു. പലപ്പോഴും നിലപാടുകളിൽ ഉറച്ചുനിൽക്കാൻ മടിച്ചതും ജുനൈസിന് തിരിച്ചടിയായിരുന്നു. ഫാമിലി വീക്കിന്റെ ഭാഗമായി സഹമത്സരാർത്ഥികളുടെ കുടുംബാംഗങ്ങൾ ഹൗസിലേക്ക് എത്തിയപ്പോൾ അവരെക്കാൾ സന്തോഷം ജുനൈസിന് ആയിരുന്നു. അഖിൽ മാരാരുടെ കുഞ്ഞുങ്ങൾ വന്നപ്പോൾ അവരെ ഏറ്റവും കൂടുതൽ ഓമനിച്ചത് ജുനൈസ് ആയിരുന്നു. വീട്ടിൽ ഒരു മകനെപ്പോലെ തോന്നുന്നു എന്നാണ് ജുനൈസിനെ കുറിച്ച് സഹമത്സരാർത്ഥികളുടെ ബന്ധുക്കൾ പറഞ്ഞത്. അഖിലിന്റെ ഭാര്യക്ക് അടക്കം ഏറ്റവും ഇഷ്ടമുള്ള മത്സരാർത്ഥി ജുനൈസ് ആണ്. മാസങ്ങൾ മാത്രം പ്രായമുള്ളപ്പോഴാണ് ജുനൈസിന് മാതാപിതാക്കളെ നഷ്ടപ്പെട്ടത്.
താരത്തിന്റെ പിതാവ് ഉമ്മയെ തലയ്ക്ക് അടിച്ചു കൊലപ്പെടുത്തുകയായിരുന്നു. പിന്നീട് ജുനൈസ് വളർന്നത് ഉമ്മയുടെ സഹോദരൻറെ കുടുംബത്തിനൊപ്പം ആണ്. കുടുംബ വഴക്കാണ് കൊലപാതകത്തിൽ കലാശിച്ചത് എന്നാണ് ജുനൈസ് പറയുന്നത്. മുൻപൊക്കെ മാതാപിതാക്കൾ അപകടത്തിൽ മരിച്ചുവെന്നാണ് ജുനൈസ് പറഞ്ഞിരുന്നത്. പിന്നീട് വളർന്നപ്പോഴാണ് ഉമ്മയുടേത് കൊലപാതകം ആയിരുന്നു എന്ന് തിരിച്ചറിഞ്ഞത്. ഇപ്പോഴിതാ ജുനൈസിന്റെ വളർത്തുമ്മ താരത്തെക്കുറിച്ച് നൽകിയ അഭിമുഖത്തിൽ പറഞ്ഞ കാര്യങ്ങളാണ് സോഷ്യൽ മീഡിയയിൽ ആകുന്നത്. ജുനൈസ് നന്നായി കാണണമെന്ന ആഗ്രഹം മാത്രമാണ് തനിക്ക് എപ്പോഴും ഉള്ളതെന്നും ബിഗ്ബോസിൽ അവന് വിഷമിക്കുന്നത് കാണുമ്പോൾ സങ്കടം വരാറുണ്ട് എന്നും വളർത്തുമ പറയുന്നു. ജുനൈസിന്റെ ഉമ്മയ്ക്ക് അഞ്ചു മക്കളായിരുന്നു.
അവർ വയനാട്ടിലായിരുന്നു താമസം. അവന്റെ ഉപ്പയുടെ കുടുംബം സാമ്പത്തികശേഷിയുള്ളവരാണ്. പക്ഷേ ഉപ്പ അവിടെ നിന്നും ഒരു സഹായവും ചോദിക്കാറില്ലായിരുന്നു. ആദ്യത്തെ പെൺകുട്ടിയുടെ വിവാഹം നടക്കുമ്പോൾ മാസങ്ങൾ മാത്രമാണ് ജുനൈസിന്റെ പ്രായം. ആ വിവാഹശേഷം കടബാധ്യത തീർക്കാൻ ജുനൈസ് അടക്കം താമസിച്ചിരുന്ന വീട് വിൽക്കാൻ അവൻറെ ഉപ്പാ തീരുമാനിച്ചു. പക്ഷേ ഉമ്മയ്ക്ക് അതിന് സമ്മതമായിരുന്നില്ല. തുടർന്നുണ്ടായ വഴക്കിലാണ് കൊലപാതകം നടന്നത് ഉമ്മ മരിച്ചതും എൻറെ ഭർത്താവിനോട് അവിടുത്തെ ജനങ്ങൾ പറഞ്ഞത് അപകടത്തിൽ അവൻറെ ഉമ്മ മരിച്ചു എന്നാണ്. ആശുപത്രിയിൽ ചെന്നപ്പോഴാണ് സത്യാവസ്ഥ അറിഞ്ഞത് പിന്നീട് മക്കളെ ഞങ്ങൾ ഒപ്പം കൂട്ടുകയായിരുന്നു.
ഇപ്പോഴും ജുനൈസ് ഉമ്മ എന്നാണ് വിളിക്കാറുള്ളത്. വളർന്ന ശേഷമാണ് ഉമ്മയും ഉപ്പയും ഇല്ലല്ലോ എന്ന് തോന്നൽ അവനിൽ ഉണ്ടായത്. അവൻ നല്ല നിലയിൽ വരണമെന്ന് ആഗ്രഹമാണ് ഞങ്ങൾക്ക്. ട്രോഫി മേടിച്ച് വരുമെന്ന് പറഞ്ഞാണ് പോയത്. സെറീനയുമായി ബന്ധപ്പെട്ട് ജുനൈസ് ടെൻഷൻ അടിക്കുന്നത് പോലെ തോന്നിയിരുന്നു. അവൻറെ ശരീരവും ക്ഷണിച്ചിരുന്നു അതുകണ്ട് എനിക്ക് വിഷമമായി. സമ്മാനം കിട്ടിയില്ലെങ്കിലും കുഴപ്പമില്ല അവൻ വേഗം വന്നാൽ മതിയെന്നാണ് എനിക്ക് തോന്നിയത്. ഫോൺ വിളിച്ച് സംസാരിക്കാനും പറ്റാത്തത് സങ്കടപ്പെടുത്തിയിരുന്നു എന്നും വളർത്തുമ്മ പറയുന്നു.