പത്തുവർഷത്തോളം പ്രണയത്തിനു ശേഷമാണ് നടി മേഘ്ന രാജും നടൻ ചിരഞ്ജീവി സർജയും വിവാഹം കഴിച്ചത്. 2018ലായിരുന്നു ഏറെ ആഘോഷമാക്കിയ ആ വിവാഹം കഴിഞ്ഞത്. പക്ഷേ ആ സന്തോഷത്തിന് അധികം ആയുസ്സ് ഉണ്ടായിരുന്നില്ല. 2020 ജൂൺ 7ന് ഒട്ടും പ്രതീക്ഷിച്ചിരിക്കാതെ അപ്രതീക്ഷിതമായ മരണം ചിരഞ്ജീവിയെ കൊണ്ടുപോവുകയായിരുന്നു. 39 വയസ്സ് മാത്രമേ പ്രായമുണ്ടായിരുന്നുള്ളൂ ചീരുവിന്.
തങ്ങളുടെ ആദ്യത്തെ കണ്മണിയെ വരവേൽക്കുവാൻ തയ്യാറെടുത്തിരിക്കവെയാണ് ചീരുവിനെ മരണം തട്ടിയെടുത്തത്. ചീരുവിന്റെ മൃതദേഹത്തിനരികിൽ സർവ്വതും നഷ്ടപ്പെട്ടവളെ പോലെ ഇരിക്കുന്ന മേഘ്നയുടെ ചിത്രം എന്നും ആരാധകർക്ക് മറക്കുവാൻ സാധിച്ചിട്ടില്ല. ചീരുവിൻ്റെ മരണശേഷം ജീവിതം മുന്നോട്ടു നയിക്കുക എന്നത് ഏതൊരു പെൺകുട്ടിയെ പോലെ തന്നെ മേഘ്നയെ സംബന്ധിച്ചും സംഘർഷഭരിതമായിരുന്നു. ഭർത്താവിൻറെ വിയോഗത്തിൻ്റെ വേദനയ്ക്കിടയിലും തന്നിൽ നിന്നും ആളുകൾ പ്രതീക്ഷിക്കുന്നത് പോലെ പെരുമാറുക എന്നത് വലിയ പ്രയാസമായിരുന്നു എന്നാണ് മേഘ്ന പറഞ്ഞിരിക്കുന്നത്.
ഇപ്പോഴിതാ ഒരു സോഷ്യൽ മീഡിയ ചാനലിന് നൽകിയ അഭിമുഖത്തിൽ ചീരുവിന്റെ മതത്തിനുശേഷമുള്ള തൻറെ ജീവിതം എത്രത്തോളം വേദന നൽകുന്നതായിരുന്നുവെന്ന് മേഘ്ന തുറന്നു പറഞ്ഞിരിക്കുകയാണ്. ഞാൻ എങ്ങനെയായിരിക്കണം ആ ഘട്ടത്തെ മറികടക്കേണ്ടത് എന്നതിൽ മുൻധാരണയുമായി എന്നെ സമീപിച്ചവർ ഉണ്ടായിരുന്നു. അവർ ആഗ്രഹിക്കുന്നത് പോലെയായിരുന്നു ഞാൻ പെരുമാറേണ്ടത്. പക്ഷേ അത് അങ്ങനെ നടക്കില്ല. മറ്റുള്ളവർക്ക് ശരിയെന്ന് തോന്നുന്നതുപോലെ പ്രവർത്തിക്കുവാൻ എനിക്ക് സാധിക്കുമായിരുന്നില്ല ഞാൻ അങ്ങനെയാണ്.
എനിക്ക് എന്റേതായ രീതിയുണ്ട് എന്നാണ് മേഘ്ന പറഞ്ഞത്. താൻ എല്ലാവരും കാൺകെ ഒന്ന് പൊട്ടിച്ചിരിക്കാൻ പോലും ഭയന്നിരുന്നു. ഭർത്താവിൻറെ മരണശേഷം ഞാൻ സന്തോഷവതിയാണെന്ന് ആളുകൾ കരുതും എന്നായിരുന്നു തന്റെ ഭയം. അതുകൊണ്ടുതന്നെ അങ്ങനെയൊന്ന് ചിരിക്കുവാൻ പോലും താൻ പേടിച്ചിരുന്നു. ആ സമയത്ത് സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ട ചില കമന്റുകളും മേഘ്ന ഓർക്കുന്നുണ്ട്. കുടുംബത്തിലെ മറ്റാരെയും ഈ മരണം അത്ര ബാധിച്ചിട്ടില്ലെന്ന് തോന്നുന്നുവെന്ന് പറഞ്ഞവരുണ്ട്. അവർ എങ്ങനെ പെരുമാറണമെന്നത് നിങ്ങളുടെ ചിന്തയ്ക്ക് ചേരുന്നത് ആയിരിക്കില്ലെന്നും അതിനാൽ നിങ്ങൾക്ക് അത് ഒരിക്കലും മനസ്സിലാക്കിയില്ലെന്നും ഞാൻ പറയും.
എനിക്ക് പൊട്ടിച്ചിരിക്കുവാൻ തോന്നിയിട്ട് പിടിച്ചു നിർത്തിയിട്ടുണ്ട് ഉറക്കെ ചിരിച്ചാൽ ആളുകൾ എന്ത് കരുതും എന്നായിരുന്നു ചിന്തിച്ചിരുന്നത്. ഓ ഇത്രയേ ഉള്ളൂ തീർന്നു എന്ന് ആളുകൾ ചോദിക്കും നിനക്ക് ഇപ്പോൾ സമാധാനമാണല്ലോ എന്ന് ചോദിക്കും. അതേസമയം ചിലർ തന്നോട് സഹതാപം കാണിക്കേണ്ടതില്ലെന്നും തനിക്ക് ജീവിതത്തിൽ എല്ലാമുണ്ടെന്നും പറഞ്ഞുവെന്നും മേഘ്ന ഓർക്കുന്നുണ്ട്. എന്നാൽ താനും വികാരങ്ങൾ ഉള്ള മനുഷ്യബന്ധങ്ങളെ മാനിക്കുന്ന വ്യക്തിയാണെന്നാണ് മേഘ്ന പറയുന്നത്. അവൾക്ക് ജീവിതത്തിൽ എല്ലാമുണ്ട് പിന്നെന്തിനാണ് അവളോട് സഹതാപം കാണിക്കുന്നതെന്ന് ചോദിച്ചവരുണ്ട്.
എനിക്ക് നല്ലൊരു കുടുംബം ഉണ്ടെന്നത് നല്ല കാര്യമാണ്. എനിക്ക് നല്ല ജീവിതമുണ്ട്. പക്ഷേ അതിനർത്ഥം ഞാൻ മനുഷ്യൻ അല്ല എന്നല്ല, എൻറെ ബന്ധങ്ങൾ വ്യാജമാണെന്നല്ല, എനിക്ക് വേദനിക്കില്ല എന്നല്ല, ആളുകൾക്ക് എങ്ങനെയാണ് ഇങ്ങനെയൊക്കെ പറയാൻ സാധിക്കുന്നതെന്ന് എനിക്ക് മനസ്സിലാകുന്നില്ല എന്നാണ് മേഘ്ന പറയുന്നത്. പ്രസവശേഷം നേരിട്ട ബോഡി ഷേമിങ്ങിനെ കുറിച്ചും മേഘ്ന സങ്കടത്തോടെ സംസാരിച്ചിരുന്നു ഞാൻ വണ്ണം കുറച്ചപ്പോൾ അവർക്ക് ഇഷ്ടമായില്ല നീ എന്തിനാണ് വണ്ണം കുറച്ചത് എന്നാണ് ചോദിച്ചത്.