എന്തായാലും സമ്മതിച്ചിരിക്കുന്നു ഇത്രയും ചെറുപ്പക്കാർ ചുറ്റും നിന്ന് തൈക്കിളവി എന്ന് വിളിച്ചിട്ടും അതിന്റെ യാതൊരു അഹംഭാവവും മുഖത്ത് കാണുന്നില്ലല്ലോ എന്നുവരുന്ന രസകരമായ കമൻറുകൾ ആണ് മലയാളികളുടെ പ്രിയതാരം ശില്പ ബാല അപ്ലോഡ് ചെയ്തിരിക്കുന്ന വീഡിയോയ്ക്ക് താഴെ താരത്തിന്റെ ആരാധകർ കമന്റ് ചെയ്യുന്നത്.
റിയാലിറ്റി ഷോ അവതരിപ്പിക്കുന്നതിനിടയിലെ ഒഴിവ് സമയം എങ്ങനെ കളർ ആക്കാം എന്നതിൻറെ ഉത്തമ ഉദാഹരണമാണ് ശില്പ ബാല. പലപ്പോഴും ഭർത്താവുമായുള്ള ഡാൻസ് വീഡിയോകളും താരം തൻറെ യൂട്യൂബ് ചാനലിലൂടെയും സമൂഹമാധ്യമങ്ങളിലൂടെയും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. താരവും ഭർത്താവും തമ്മിലുള്ള ഡാൻസ് വീഡിയോകൾ കാണുമ്പോൾ ആരാധകർ ചോദിക്കാറുണ്ട് ഒരു മെഡിക്കൽ ഓങ്കോളജിസ്റ്റ് ആയ ഭർത്താവും സെലിബ്രിറ്റി സ്റ്റാറ്റസ് ഉള്ള ഭാര്യയും എങ്ങനെ ഒത്തൊരുമിച്ചു പോകുന്നു എന്നുള്ളത്.
എന്നാൽ ഈ മെഡിക്കൽ ഓങ്കോളജിസ്റ്റ് ആയ ഭർത്താവ് ആരായിരുന്നു എന്ന് ചോദിച്ചാൽ വിദ്യാഭ്യാസകാലത്ത് യൂണിവേഴ്സിറ്റി കലാപ്രതിഭ ആയിരുന്നു. അദ്ദേഹം ജോലി ചെയ്യുന്ന ഫീൽഡ് അല്പം സീരിയസ് ആയതിനാൽ തന്നെ തന്റെ കലാപരമായ കഴിവുകൾ എല്ലാം പുതുക്കി ജീവിക്കുന്ന സമയത്താണ് ജീവിതത്തിലേക്ക് ശില്പ ബാല ഭാര്യയായി കടന്നുവരുന്നത്. ശില്പയുടെ അനിയത്തിയുടെ വിവാഹത്തിന് ശിൽപ്പയും ഭർത്താവും ഒരുമിച്ച് കളിച്ച ഡാൻസ് വീഡിയോ സമൂഹമാധ്യമങ്ങളിൽ വളരെയധികം പ്രേക്ഷക സ്വീകാര്യത നേടിയിരുന്നു.
ശില്പ അവതാരികയായി എത്തുന്ന ഒരു റിയാലിറ്റി ഷോയിലെ ഇടവേള സമയത്ത് അവിടത്തെ ആൺകുട്ടികളുമായി തായ് കിളവി എന്ന ധനുഷ് ചിത്രത്തിലെ പാട്ടിന് വളരെയധികം എനർജറ്റിക് ആയി ചുവടുവെക്കുന്ന താരത്തിന്റെ റീൽ വീഡിയോ ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ കയ്യടി നേടുന്നത്. സമൂഹമാധ്യമങ്ങളിൽ വളരെയധികം സജീവമായ ശില്പ ബാല തന്റെ വിശേഷങ്ങൾ എല്ലാം ആരാധകരുമായി പങ്കുവെക്കാറുണ്ട്. സ്വന്തമായി ഒരു യൂട്യൂബ് ചാനലും താരത്തിന് ഉണ്ട്. യൂട്യൂബ് ചാനലിൽ താരം പങ്കുവയ്ക്കാനുള്ള വീഡിയോകൾ എല്ലാം പെട്ടെന്നുതന്നെ ആരാധകർ ഏറ്റെടുക്കാറുണ്ട്.