അന്നയും റസൂലും, പ്രേമം എന്നീ ചിത്രങ്ങളിലാണ് എന്നെ പ്രേക്ഷകർ ശ്രദ്ധിച്ചു തുടങ്ങിയത് എങ്കിലും അതിനു മുൻപ് തന്നെ ഞാൻ സിനിമകളിൽ അഭിനയിക്കാൻ തുടങ്ങിയതാണ്. പക്ഷേ നിങ്ങൾ ആരും തന്നെ എന്നെ കണ്ടിട്ടില്ല എന്ന് മാത്രം. ഒരുപക്ഷേ കണ്ടിട്ടുണ്ടാകും പക്ഷേ ശ്രദ്ധിച്ചിട്ടുണ്ടാവില്ല. 1992 ൽ പുറത്തിറങ്ങിയ വിയറ്റ്നാം കോളനി എന്ന ചിത്രത്തിൽ ബാലതാരമായി ആണ് സിനിമയിൽ സൗബിൻ തുടക്കം കുറിച്ചത്. കാബൂളിവാല, പപ്പയുടെ സ്വന്തം അപ്പൂസ് അങ്ങനെ കുറെ സിനിമകളിൽ ബാലതാരമായി അഭിനയിച്ചു.
പിന്നീട് വളർന്നതിനുശേഷം 2005ൽ പുറത്തിറങ്ങിയ പാണ്ടിപ്പട, ബോഡിഗാർഡ്, ഉറുമി, കയ്യെത്തും ദൂരത്ത് തുടങ്ങിയ ചിത്രങ്ങളിൽ ഒക്കെ സൗബിൻ ഉണ്ടായിരുന്നു. എന്നിട്ട് നമ്മളാരും കണ്ടില്ലല്ലോ എന്നാണ് എല്ലാ പ്രേക്ഷകരും സംശയം പറയുന്നത്. അതിന് സൗബിൻ തന്നെ മറുപടി നൽകുന്നുണ്ട്. പാണ്ടിപ്പട എന്ന ദിലീപ് ചിത്രത്തിൽ ക്ലൈമാക്സ് രംഗത്ത് നവ്യയുടെ വീട്ടിലേക്ക് കയറി പറ്റുന്നതിനായി, അവിടെ നടക്കുന്ന ഫാമിലി ഫംഗ്ഷനിൽ ഉൾപ്പെടാനായി കൊച്ചിൻ ഹനീഫ, സലിംകുമാർ, ഹരിശ്രീ അശോകൻ തുടങ്ങിയവർ ശ്രമിക്കുന്നതായ ഒരു രംഗമുണ്ട്.
ആ ഫാമിലി ഫങ്ക്ഷനിൽ മയിൽ ആയി ഒരുങ്ങിയിരിക്കുന്നത് സൗബിൻ ആണ്. ആ ഒരു രംഗത്ത് കൊച്ചിൻ ഹനീഫ് സൗബിനെ സ്വാധീനിച്ച് ആ മയിലിന്റെ വേഷം കൈക്കലാക്കാൻ ശ്രമിക്കുന്നുണ്ട്. ഇതുപോലെ തന്നെയാണ് ബോഡിഗാർഡിലും ഉറുമീലും ഒക്കെ തന്നെ വേഷമിട്ടിരിക്കുന്നത്. 2022 ഇലവീഴാപൂഞ്ചിറ മുതൽ ഒരുപാട് നല്ല നല്ല സിനിമകളിൽ നല്ല നല്ല വേഷങ്ങളിൽ സൗബിൻ തിളങ്ങി നിൽക്കുകയാണ്. ക്രോണിക് ബാച്ചിലർ എന്ന ചിത്രത്തിൽ അസിസ്റ്റൻറ് ഡയറക്ടറായി സൗബിൻ പ്രവർത്തിച്ചിട്ടുണ്ട്.
പിന്നീട് പറവ എന്ന ചിത്രവും താരം സംവിധാനം ചെയ്തു. സിദ്ധാർത്ഥ് ഭരതൻ സംവിധാനം ചെയ്ത ജിന്ന് എന്ന ചിത്രമാണ്. സൗബിന് പുറമേ ലിയോണ ലിഷോയ്, ഷറഫുദ്ദീൻ, കെ പി എ സി ലളിത തുടങ്ങിയവരും ഈ ഒരു ചിത്രത്തിൽ വേഷം അണിഞ്ഞിട്ടുണ്ട്. ഡിസംബർ 30ന് ചിത്രം തീയറ്ററുകളിൽ എത്താൻ ഇരിക്കുകയാണ്. കഴിഞ്ഞ ചിത്രങ്ങളിലേതു പോലെ തന്നെ സൗബിന്റെ അഡാറ് പെർഫോമൻസ് ആയിരിക്കും ഈ ചിത്രത്തിൽ എന്നാണ് ആരാധകർ കരുതുന്നത്.