മലയാളികൾ എപ്പോഴും കാത്തിരിക്കുന്ന രണ്ടുപേരാണ് വരദയും ജിഷിനും. ഇവർ രണ്ടുപേരുടെയും വിശേഷങ്ങൾ അതിവേഗം സോഷ്യൽ മീഡിയയിൽ വൈറൽ ആകാറുണ്ട്. യഥാർത്ഥ സ്വഭാവം മറച്ചുവെച്ച് അഭിനയിച്ചു ജീവിക്കുന്നവരോട് തനിക്ക് താല്പര്യം ഇല്ല എന്ന് ജിഷിൻ പറഞ്ഞു പങ്കുവെക്കുന്ന ഒരു വീഡിയോയും പോസ്റ്റുമാണ് സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്. യഥാർത്ഥ സ്വഭാവം മറച്ചുവെച്ച് മറ്റുള്ളവരുടെ പ്രീതിക്കായി അഭിനയിക്കുന്നതിനേക്കാൾ നല്ലത് അവനവനെ തുറന്നുകാട്ടി ജീവിതം തുടരുന്നതാണ്. ഇഷ്ടപ്പെടുന്നവർ ഇഷ്ടപ്പെടട്ടെ വെറുക്കുന്നവർ വെറുക്കട്ടെ.
ടെലിവിഷൻ പ്രേക്ഷകർക്ക് സുപരിചിതനായി മാറിയ താരമാണ് ജിഷിന് മോഹൻ. വില്ലൻ കഥാപാത്രങ്ങളും, സ്വാഭാവിക വേഷങ്ങളും തനിക്ക് വഴങ്ങുമെന്ന് അദ്ദേഹം തെളിയിച്ചു. ഇപ്പോൾ വരദയുമായി വേർപിരിയുന്ന ഘട്ടത്തിലേക്കാണ് ഇവരുടെ ബന്ധം നീങ്ങുന്നത് എന്ന് പല വാർത്തകൾ വന്നിരുന്നുവെങ്കിലും അതിനെക്കുറിച്ചൊന്നും തന്നെ ജിഷിൻ സോഷ്യൽ മീഡിയയിൽ പറഞ്ഞിരുന്നില്ല. എന്നാൽ ഇപ്പോഴാണ് ജിഷിൻ ഇതിനെക്കുറിച്ച് വ്യക്തമാക്കുന്നത്.
അമല എന്ന പരമ്പരയിൽ അഭിനയിച്ചു വരുന്നതിനിടയിൽ ആയിരുന്നു ഇരുവരും പ്രണയത്തിലായത്. അധികം വൈകാതെ തന്നെ ഇരുവരും വിവാഹിതരായി. വിവാഹശേഷം വരദ അഭിനയരംഗത്ത് സജീവമാണ്. ഇരുവരും വേർപിരിഞ്ഞു എന്ന തരത്തിലുള്ള റിപ്പോർട്ടുകൾ ആണ് അടുത്തിടെ പ്രചരിച്ചത്. വ്യക്തി ജീവിതത്തിലെ കാര്യങ്ങളെക്കുറിച്ച് പ്രതികരിക്കാറില്ല എന്നായിരുന്നു വരദ പറഞ്ഞത്.
അതോടൊപ്പം തന്നെ ഇവരുടെ ഓരോ വിശേഷങ്ങളും സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് പോലെ ഇതുവരെ ഡിവോഴ്സ് ആയിട്ടില്ല എന്നും ആവുന്ന സമയത്ത് അറിയിക്കാമെന്നും ജിഷിൻ പറയുന്നു. അതോടൊപ്പം ഇപ്പോൾ സോഷ്യൽ മീഡിയയിൽ സജീവമായ ജിഷിൻ പങ്കുവെക്കുന്ന വിശേഷങ്ങൾ വൈറൽ ആകുന്നത് പോലെ പെട്ടെന്ന് തന്നെ വൈറലായി മാറുകയാണ് ജിഷിൻ പുതിയതായി പങ്കുവെച്ച പോസ്റ്റും. “യഥാർത്ഥ സ്വഭാവം മറച്ചുവെച്ച് മറ്റുള്ളവരുടെ പ്രീതിക്കായി അഭിനയിച്ചു ജീവിക്കുന്നതിൽ തനിക്ക് താല്പര്യം ഇല്ല.
അതിനെക്കാൾ നല്ലത് അവനവനെ തുറന്നുകാട്ടി ജീവിതം തുടരുന്നതാണ്. ഇഷ്ടപ്പെടുന്നവർ ഇഷ്ടപ്പെടട്ടെ വെറുക്കുന്നവർ വെറുക്കട്ടെ. ആരുണ്ടായാലും ഇല്ലെങ്കിലും ജീവിതം മുന്നോട്ടു പോകും എന്നായിരുന്നു” ജിഷിൻ പങ്കുവെച്ച കുറുപ്പിൽ പറഞ്ഞത്.