ആണുങ്ങൾ കമൻറ് ചെയ്യുന്നത് പിന്നെയും പോട്ടെ എന്ന് വയ്ക്കാം. പക്ഷേ സ്ത്രീകൾ ഇങ്ങനെ കമൻറ് ചെയ്യുമ്പോൾ വളരെയധികം വിഷമം തോന്നാറുണ്ട്. എന്തുകൊണ്ടാണ് ഇവർക്ക് ഇതൊന്നും മനസ്സിലാക്കാതെ പോകുന്നത് എന്ന് തോന്നിയിട്ടുണ്ട്. വളരെ സങ്കടത്തോടെയാണ് രേഖ പറഞ്ഞു തുടങ്ങിയത്. നമുക്ക് തന്നെ അറിയാം സീരിയൽ രംഗത്തും സിനിമ രംഗത്തേക്ക് കടന്നു വന്നിട്ട് ആ ഒരു ലൈഫ് നല്ല ബെറ്റർ ആയിട്ട് പോവുകയാണെങ്കിൽ പിന്നീട് സ്വന്തം ജീവിതം അല്ലെങ്കിൽ സ്വകാര്യജീവിതം എന്ന് പറയുന്നത് വലിയ പരാജയമായി മാറുക എന്ന് പറയുന്നത് രേഖ രതീഷിനെ കണ്ടു നാം മനസ്സിലാക്കിയതാണ്.
താരത്തിന്റെ ജീവിതത്തെ പറ്റി ഭയങ്കരമായിട്ട് ഗോസിപ്പുകൾ വരാറുണ്ട്. പല രീതിയിലുള്ള തമ്പ്നെയിൽ വെച്ചാണ് പല വാർത്തകളും വരുന്നത്. “എൻറെ വീഡിയോകൾക്ക് താഴെ നിരവധി കമൻറുകൾ വരാറുണ്ട്. അതിൽ ആണുങ്ങളുടെ കമൻറ് ഞാൻ മൈൻഡ് ചെയ്യാറില്ല. എന്നാൽ സ്ത്രീകൾ എന്താണ് അത് മനസ്സിലാക്കാത്തത് എന്ന് ഞാൻ ആലോചിക്കും. ഞാൻ മൂന്ന് വിവാഹം കഴിച്ചു. എൻറെ ചെറുപ്രായത്തിൽ തന്നെ എന്നെക്കാൾ വളരെ പ്രായം കൂടിയ ഒരാളുമായാണ് എൻറെ വിവാഹം കഴിഞ്ഞത്. സാമാന്യബോധമുള്ള എല്ലാവർക്കും മനസ്സിലാവും അത് ഒരിക്കലും പ്രണയമായിരുന്നില്ല എന്നത്.
അച്ഛനും അമ്മയും ഇല്ലാത്ത ഒരു പെൺകുട്ടിക്ക് സ്വാഭാവികമായും ഒരു തണൽ വേണമെന്ന് ആഗ്രഹിക്കും. സുരക്ഷിതമായ ഒരു സ്ഥലത്ത് ജീവിക്കണമെന്ന് ആഗ്രഹിക്കും. അവർ സമയത്ത് എൻറെ ഏറ്റവും വലിയ ആഗ്രഹം എന്നത് ഒരാളുടെ കീഴിൽ ജീവിക്കുക, ഒരു സുരക്ഷിതത്വം ലഭിക്കുക എന്നതൊക്കെയായിരുന്നു. അങ്ങനെ നോക്കിയാണ് ഞാൻ ആ ഒരു വിവാഹത്തിന് മുതിരുന്നത്. പക്ഷേ ആ വിവാഹം ഒരു പരാജയമായിരുന്നു. വിവാഹമോചനത്തിനുശേഷം വീണ്ടും ഞാൻ ഒരു വിവാഹം കഴിച്ചു.
അങ്ങനെ മൂന്നു വിവാഹം കഴിഞ്ഞതിനുശേഷം ആണ് എനിക്ക് ഒരു മകൻ ഉണ്ടാകുന്നത്. മകൻ ഉണ്ടായതിനുശേഷം ആണ് എനിക്ക് മനസ്സിലായത് ഇതുവരെ ഞാൻ എടുത്ത തീരുമാനങ്ങൾ ആയിരുന്നില്ല ശരി എന്നത്. എനിക്ക് എൻറെ മകനെ വളർത്തണം. ഞാൻ സ്വതന്ത്രയായി ജീവിക്കണം എന്ന് എനിക്ക് ബോധ്യപ്പെട്ടു. പിന്നീട് ഞാൻ വീണ്ടും സീരിയലിൽ സജീവമായി. ഇപ്പോൾ ഞാൻ എൻറെ കുഞ്ഞിനെ നല്ല രീതിയിൽ വളർത്തുന്നുണ്ട്. 11 വയസ്സാണ് എൻറെ മകന്. ഞാൻ ഒരു മോശം സ്ത്രീയാണ് എന്നുണ്ടെങ്കിൽ, പല വാർത്തകളിലും കാണുന്നതുപോലെ ഞാൻ ഒരു വൃത്തികെട്ട സ്ത്രീയാണ് എന്നുണ്ടെങ്കിൽ എൻറെ മകനെ എവിടെയെങ്കിലും ഒരു ബോർഡിങ് സ്കൂളിൽ വിട്ടിട്ട് എനിക്ക് ഇനിയും വിവാഹങ്ങൾ കഴിക്കാമായിരുന്നു.
പക്ഷേ ഞാൻ അത് ചെയ്യാതെ എൻറെ കുഞ്ഞിനെ നല്ല രീതിയിൽ വളർത്തി. ഈയൊരു ഫീൽഡിലേക്ക് ഞാൻ വന്നത് ഒട്ടും ഇഷ്ടമില്ലാതെയാണ്. ഈയൊരു ഫീൽഡ് ഞാൻ ഒരിക്കലും ആഗ്രഹിച്ചിരുന്നതല്ല. സ്വസ്ഥമായി ഒരു കുടുംബജീവിതം നയിച്ച് വീട്ടിൽ തന്നെ ഒതുങ്ങിക്കൂടാനായിരുന്നു എനിക്കിഷ്ടം. പക്ഷേ സാഹചര്യത്തിൽ ഞാൻ ഈ ഒരു ഫീൽഡിലേക്ക് വന്നു. എന്നാൽ ഇപ്പോൾ ഈ പ്രൊഫഷൻ ഞാൻ ഇഷ്ടപ്പെടുന്നുണ്ട്. ജീവിതത്തിൽ ഞാൻ ഇപ്പോൾ സന്തുഷ്ടയാണ്.
ഈയൊരു പ്രൊഫഷനിലേക്ക് വരുന്നതിനു മുൻപ് തന്നെ എനിക്ക് അറിയപ്പെടുന്ന ഒരു നടൻറെ നായികയായി അഭിനയിക്കാനുള്ള അവസരം ലഭിച്ചതാണ്. എന്നാൽ എൻറെ കുടുംബം മതി എനിക്ക് ജീവിക്കാൻ എന്ന് പറഞ്ഞ് ആ ഒരു അവസരം വേണ്ടത് വെച്ച ആളാണ് ഞാൻ.” ജീവിതത്തിൽ എല്ലാവർക്കും പ്രശ്നങ്ങൾ ഉണ്ടാകും. എന്നാൽ അവർ അതിൽനിന്നെല്ലാം മറികടന്ന് വരുമ്പോഴും അവരുടെ പാസ്റ്റ് കുത്തിപ്പൊക്കി അവരെ വേദനിപ്പിക്കുന്നത് മറ്റുള്ളവർക്ക് ആനന്ദകരമായ ഒരു കാര്യമാണ്.