നമ്മൾ ആരാധിക്കുകയും ആസ്വദിക്കുകയും ചെയ്യുന്ന സൂപ്പർതാരങ്ങളുടെ കുട്ടിക്കാല ചിത്രങ്ങൾ എങ്ങനെയായിരുന്നു.ചില താരങ്ങളൊക്കെ തങ്ങളുടെ കുട്ടിക്കാല ചിത്രങ്ങൾ പങ്കുവെച്ചിട്ടുണ്ടെങ്കിലും എല്ലാവരും കുട്ടിക്കാലത്ത് ഇങ്ങനെയായിരുന്നു എന്ന് അറിയാൻ ആഗ്രഹിക്കുന്ന ആരാധകർക്ക് അതിന് അവസരം ഒരുക്കുകയാണ് ഒരു കലാകാരൻ.
ആർട്ടിസ്റ്റ് ജ്യോ ജോൺ മുല്ലൂർ ആണ് ഈ കലാസൃഷ്ടികൾക്ക് പിന്നിൽ.നിരവധി താരങ്ങളുടെ കുട്ടിക്കാല ചിത്രങ്ങളാണ് ജ്യോ തയ്യാറാക്കി തന്റെ ഇൻസ്റ്റഗ്രാം പേജിൽ പോസ്റ്റ് ചെയ്തിട്ടുള്ളത്.മോഹൻലാൽ,മമ്മൂട്ടി,സുരേഷ് ഗോപി,രജനികാന്ത്,ഷാരൂഖ് ഖാൻ,ഐശ്വര്യ റായ്, കാജോൾ,പൃഥ്വിരാജ് സുകുമാരൻ,ഫഹദ് ഫാസിൽ കുഞ്ചാക്കോ ബോബൻ,ദുൽഖർ സൽമാൻ തുടങ്ങി നിരവധി താരങ്ങളുടെ കുട്ടിക്കാല ചിത്രങ്ങൾ ഈ ശേഖരത്തിൽ ഉണ്ട്.
മിഡ് ജേർണി എന്ന ടൂൾ ഉപയോഗിച്ചാണ് ജ്യോ ഇത്തരം ചിത്രങ്ങൾ തയ്യാറാക്കുന്നത്.ആർട്ടിഫിഷ്യൽ ഇൻറലിജൻസിൻറെ സഹായത്തോടെ ചിത്രങ്ങൾ തയ്യാറാക്കുന്ന ഒരു സ്വതന്ത്ര റിസർച്ച് ലാബാണ് മിഡ് ജേർണി എന്ന എഡിറ്റിംഗ് ടൂൾ.സിനിമാതാരങ്ങൾക്ക് പുറമേ ക്രിക്കറ്റ് ഫുട്ബോൾ താരങ്ങളുടെ കുട്ടിക്കാല ചിത്രവും ഈ കലാകാരൻ തയ്യാറാക്കിയിട്ടുണ്ട്. ലയണൽ മെസ്സി,ക്രിസ്ത്യാനോ റൊണാൾഡോ,നെയ്മർ,എംബാപ്പെ,ഹാരി കെയ്ൻ,ലൂക്കാ മോഡ്രിക്ക്.
സച്ചിൻ ടെണ്ടുൽക്കർ,കപിൽദേവ്,മുഹമ്മദ് അസറുദ്ദീൻ,അനിൽ കുംമ്പളേ,രാഹുൽ ദ്രാവിഡ്, വീരേന്ദ്രർ സേവാഗ്,സൗരവ് ഗാംഗുലി തുടങ്ങി നിരവധി താരങ്ങളുടെ ചിത്രങ്ങളാണ് ജ്യോ തയ്യാറാക്കിയിരിക്കുന്നത്റ.എറണാകുളം പറവൂർ സ്വദേശിയായ ജ്യോ ജോൺ ഒരു ഡിജിറ്റൽ ആർട്ടിസ്റ്റാണ്.സൂപ്പർതാരങ്ങളുടെ ചിത്രങ്ങൾക്കു താഴെ അനവധി പേർ അഭിനന്ദനം അറിയിച്ചിട്ടുണ്ട്. ഇനിയും കൂടുതൽ താരങ്ങളുടെ ചിത്രങ്ങൾ വേണമെന്നാണ് അവർ കമന്റുകളിലൂടെ പറയുന്നത്.