വിപിൻദാസിന്റെ സംവിധാനത്തിൽ പൃഥ്വിരാജ് ബേസിൽ ജോസഫ് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായ ഒരുങ്ങുന്ന ഏറ്റവും പുതിയ ചിത്രമാണ്’ഗുരുവായൂരമ്പല നടയിൽ’.ജയ ജയ ജയ ജയ ഹേ യുടെ വൻ വിജയത്തിന് ശേഷം വിപിൻദാസ് ഒരുക്കുന്ന ചിത്രമാണിത്.ചിത്രത്തിൻറെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പൃഥ്വിരാജും ബേസിലും തങ്ങളുടെ സോഷ്യൽ മീഡിയയിലൂടെയാണ് പങ്കുവെച്ചത്.കുഞ്ഞിരാമായണത്തിന്റെ തിരക്കഥ തയ്യാറാക്കിയ ദീപു പ്രദീപ് ആണ് ഈ ചിത്രത്തിൻറെ തിരക്കഥയും തയ്യാറാക്കുന്നത്.
ഇ ഫോർ എന്റർടെയിൻമെന്റ്സ് ആണ് ചിത്രം നിർമ്മിക്കുന്നത്.ഈ ചിത്രത്തിൻറെ കഥ ഒരു കൊല്ലം മുമ്പ് കേട്ടപ്പോഴും ഇപ്പോൾ കേൾക്കുമ്പോഴും ചിരി ഉണർത്തുന്നതാണെന്നും ബഹുമുഖ പ്രതിഭയായ ബേസിലിന് സംവിധായകൻ വിപിൻദാസ്,ദീപു പ്രദീപ് എന്നിവർക്കൊപ്പം ചിത്രമായ ജയ ജയ ജയ ജയ ഹേ ക്ക് ശേഷം ഒന്നിക്കുന്നു എന്ന് കുറിച്ചാണ് പൃഥ്വിരാജ് പോസ്റ്റർ ഷെയർ ചെയ്തത്.മലയാള സിനിമയുടെ രണ്ട് ബഹുമുഖ പ്രതിഭകൾ ഒന്നിക്കുന്ന ചിത്രത്തെക്കുറിച്ചുള്ള വാർത്ത ഏറെ ആകാംക്ഷയോടെയാണ് പ്രേക്ഷകർ ഏറ്റെടുത്തത്.
കുഞ്ഞിരാമായണത്തിനും ജയ ജയ ജയ ജയ ഹേ ക്കും ശേഷം പ്രിയപ്പെട്ട വിപിൻദാസിനും ദീപു പ്രദീപിനും ഒപ്പം വീണ്ടും ഒന്നിക്കുന്നതിനുള്ള സന്തോഷം ബേസിൽ പങ്കുവെച്ചു.ബേസിലിൻറെ ഹിറ്റ് ചിത്രമായ ഗോദ നിർമ്മിച്ചത് ഈ ഫോർ എന്റർടൈമെന്റ്സ് ആയിരുന്നു.ഒപ്പം എല്ലാത്തിലും ഉപരി പൃഥ്വിരാജിനൊപ്പം സ്ക്രീൻ പങ്കുവെക്കാൻ പോകുന്നതിന്റെ ത്രില്ലിലാണ് താനെന്നും ബേസിൽ പറയുന്നു.ഉടനെ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കുമെന്നും എല്ലാവർക്കും പുതുവത്സരാശംസകൾ ഇങ്ങനെയാണ് ബേസിലിൻറെ കുറിപ്പ് അവസാനിക്കുന്നത്.
സംവിധായകനായും അഭിനേതാവായും ബേസിൽ തിളങ്ങിയ വർഷം കൂടിയായിരുന്നു കടന്നുപോയത്. കഴിഞ്ഞ വർഷത്തിൽ തന്നെ ഏറ്റവും വലിയ വിജയമായ മിന്നൽ മുരളി യിലൂടെ ഏഷ്യാനക്കാദമിയുടെ മികച്ച സംവിധായകനുള്ള പുരസ്കാരം ബേസിൽ നേടിയിരുന്നു.കൂടാതെ ജയ ജയ ജയ ജയ ഹേ യുടെ തകർപ്പൻ വിജയം ബേസിൽ എന്ന അഭിനേതാവിന്റേതു കൂടിയാണ്. കൂടാതെ പാൽത്തൂ ജാൻവർ,ജാൻ എ മൻ തുടങ്ങിയ ചിത്രങ്ങളും ബേസിലിന്റെ മികച്ച അഭിപ്രായം നേടിയവയാണ്.കടുവയ്ക്ക് ശേഷം ഷാജി കൈലാസ് പൃഥ്വിരാജ് കൂട്ടുകെട്ടിൽ ഒരുങ്ങിയ കാപ്പയാണ് പൃഥ്വിരാജിന്റെ ഏറ്റവും അവസാനം റിലീസ് ആയ ചിത്രം.സമ്മിശ്ര പ്രതികരണമാണ് ചിത്രം തിയേറ്ററുകളിൽ നിന്നും നേടുന്നത്.