സിനിമ ആസ്വാദകർക്ക് അവരുടെ ഇഷ്ടതാരത്തോടുള്ള അമിതമായ ഇഷ്ടവും കരുതലും നാം ഒരുപാട് കണ്ടിട്ടുണ്ട്.എന്നാൽ തന്റെ ഇഷ്ടതാരത്തെ കാണാനായി 1100 കിലോമീറ്റർ ദൂരം സൈക്കിൾ ചവിട്ടി മുംബൈയിലെത്തിയ ഒരു ആരാധകന്റെ വാർത്തയാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.തന്റെ ഇഷ്ടതാരമായ സൽമാൻഖാനെ ഒന്നു നേരിൽ കാണാനായി മധ്യപ്രദേശിലെ ജബൽ പൂരിൽ നിന്നും മുംബൈ വരെയാണ് സമീർ സൈക്കിൾ ചവിട്ടിയത്.ഇത്രയും കഷ്ടപ്പെട്ട് തന്നെ കാണാൻ എത്തിയ ആരാധകനെ സൽമാൻ വരവേൽക്കുകയും ഭക്ഷണത്തിന് ക്ഷണിക്കുകയും ചെയ്തു.
ഇത്രയും ദൂരത്തെ യാത്രയ്ക്കുശേഷം സൽമാന്റെ മുംബൈയിലെ വീടിനു മുന്നിലെത്തിയ സമീർ സുരക്ഷാ ജീവനക്കാരോട് വിവരം പറയുകയും, സമീറിന്റെ ഭാഗ്യത്തിന് സൽമാൻ അപ്പോൾ വീട്ടിൽ ഉണ്ടാവുകയും ചെയ്തതോടെ ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്ക് അവസരം ഒരുങ്ങി. സൽമാൻഖാന്റെ ഫാൻസ് ഗ്രൂപ്പുകളിൽ സമീറിനൊപ്പം ഉള്ള ചിത്രങ്ങൾ പോസ്റ്റ് ചെയ്യപ്പെട്ടതൊടെയാണ് ഈ ഈ സാഹസിക യാത്രയുടെ വിവരം പുറത്ത് അറിയുന്നത്.
വരാനിരിക്കുന്ന ചിത്രങ്ങളെ കുറിച്ചും മറ്റു പ്രോജക്ടുകളെക്കുറിച്ചും ഇരുവരും തമ്മിൽ സംസാരിച്ചു എന്നാണ് വിവരം.ചെറുപ്പം മുതൽ കടുത്ത സൽമാൻ ഖാൻ ആരാധകനായിരുന്നു സമീർ.താരത്തെ നേരിൽ കാണുക എന്നതായിരുന്നു സമീറിന്റെ ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹങ്ങളിൽ ഒന്ന്.കിസി കാ ഭായ് കിസി കി ജാൻ,ടൈഗർ 3 എന്നിവയാണ് റിലീസിനൊരുങ്ങുന്ന സൽമാൻ ചിത്രങ്ങൾ.ടൈഗർ 3ൽ കത്രീന കൈഫ്, ഇമ്രാൻ ഹാഷ്മി എന്നിവരും സൽമാനൊപ്പം അഭിനയിക്കുന്നുണ്ട്.
അടുത്തിടെ സൽമാൻഖാന് നേരെ വധഭീഷണി ഉയർന്നിരുന്നു. ഇതിനെ തുടർന്ന് താരം മുംബൈ പോലീസിൽ നിന്ന് തോക്കിന് ലൈസൻസ് നേടിയിരുന്നു.കൂടാതെ ഒരു പുതുപുത്തൻ ലാൻഡ് ക്രൂയിസർ ബുള്ളറ്റ് പ്രൂഫ് വാഹനവും സുരക്ഷയ്ക്കായി സജ്ജമാക്കിയിരുന്നു.അടുത്തിടെ പഞ്ചാബി ഗായകൻ വെടിയേറ്റ് കൊല്ലപ്പെട്ട സംഭവത്തെ തുടർന്നാണ് സൽമാൻ ഖാനും പിതാവിനും എതിരെ വധഭീഷണി ഉയർന്നത്. ഇതിനെത്തുടർന്നാണ് താരത്തിന്റെ സുരക്ഷ വർധിപ്പിച്ചത്.