ആണിനും പെണ്ണിനും മാത്രമുള്ളതാണ് വിവാഹം എന്ന് ചിന്തിക്കുന്ന കാലമൊക്കെ എന്നേ കടന്നുപോയി. പരസ്പരം പ്രണയം ഉണ്ടെങ്കിൽ ആർക്കും എവിടെയും വിവാഹം കഴിക്കാം. പാശ്ചാത്യ രാജ്യങ്ങൾ മിക്കവയും സ്വവർഗ്ഗ വിവാഹങ്ങൾ നിയമവിധേയമാക്കിയിട്ടുണ്ട്. എന്നാൽ ഇന്ത്യയുടെ കാര്യത്തിൽ അങ്ങനെയല്ല. ഇപ്പോഴും സ്വവർഗ്ഗ വിവാഹങ്ങൾ നിയമവിധേയമല്ല. സ്വവർഗ്ഗ വിഭവങ്ങൾക്ക് ഇന്ത്യയിൽ നിയമപരിരക്ഷ ഉണ്ടാക്കാനുള്ള പോരാട്ടങ്ങളിലാണ് ഭിന്ന ലിംഗക്കാരുടെ സംഘടനകൾ.
ഇതിനിടെ പലരും വിവാഹം കഴിച്ചു മാതൃകയായി രംഗത്ത് വന്നിട്ടുമുണ്ട്. ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് പരസ്പരം പ്രണയിക്കുന്ന രണ്ട് യുവാക്കളുടെ മഞ്ഞൾ കല്യാണത്തിന്റെ വീഡിയോയാണ്. കേരളത്തിൽ ആദ്യമായി വിവാഹിതരായ സ്വവർഗാനുരാഗികൾ ആണ് നികേഷും സോനുവും. ഇരുവരും ഇപ്പോഴും അവരുടെ ദാമ്പത്യജീവിതം നല്ല രീതിയിൽ മുന്നോട്ടു കൊണ്ടുപോകുന്നു. സമൂഹമാധ്യമങ്ങളിൽ വളരെയധികം സജീവമായ ഇരുവരും താങ്കളുടെ വിശേഷങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ ആരാധകരെ അറിയിക്കാറുണ്ട്.
ഇരുവരും യൂട്യൂബ് ചാനലിലൂടെ പങ്കുവെക്കുന്ന വീഡിയോകൾ നിമിഷനേരം കൊണ്ടാണ് ആരാധകർ ഏറ്റെടുക്കാറുള്ളത്. ഇവർക്ക് ശേഷം വിവാഹിതരായവരാണ് നിവേദ് ആൻറണിയും റഹീമും. എന്നാൽ തമ്മിലുള്ള പൊരുത്തപ്പെടലുകൾ മൂലം ഇരുവരും വേർപിരിയുകയായിരുന്നു. പിന്നീടും നിവേദ നിഖിൽ എന്ന വ്യക്തിയുമായി പ്രണയത്തിലാവുകയും എന്നാൽ ആ ബന്ധവും ചില കാരണങ്ങളാൽ ഉപേക്ഷിക്കുകയായിരുന്നു.
സ്വവർഗ്ഗവിവാഹങ്ങൾ സജീവമാകുന്ന ഈ കാലഘട്ടത്തിൽ ഇതിനോട് പൊരുത്തപ്പെടാൻ ആകാത്ത നിരവധി പേരുണ്ട് നമുക്ക് ചുറ്റും. എന്നാൽ അതൊന്നും വകവയ്ക്കാതെ താങ്കളുടെ ഇഷ്ടത്തെ മാനിച്ച് ജീവിതം തിരഞ്ഞെടുക്കുന്നവർക്ക് നിയമവ്യവസ്ഥിതിയോടുകൂടി ജീവിക്കാനുള്ള സ്വാതന്ത്ര്യം ഇന്ന് നമ്മുടെ നാട്ടിലുണ്ട്.