മിമിക്രി വേദികളിലൂടെ കടന്നുവന്ന് ചെറിയ ചെറിയ വേഷങ്ങളിലൂടെ മലയാള സിനിമ രംഗത്ത് വളർന്നുവന്ന താരമാണ് രമേശ് പിഷാരടി.വേദിയിൽ എത്തുമ്പോൾ എല്ലാം തന്നെ പ്രേക്ഷകരെ കയ്യിലെടുക്കാൻ പ്രത്യേക കഴിവാണ് പിഷാരടിക്ക്. ഒരു സ്റ്റാൻഡ് അപ്പ് കോമേഡിയൻ എന്ന നിലയിലും പിഷാരടി വേദികളിൽ എത്താറുണ്ട്.ഇപ്പോൾ സോഷ്യൽ മീഡിയയിൽ പിഷാരടി പങ്കുവെച്ച ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്.വളരെ സന്തോഷം നൽകുന്ന ഒരു സമ്മാനത്തിന്റെ വിശേഷമാണ് താരം പങ്കുവെക്കുന്നത്.
കൂളിംഗ് ഗ്ലാസ് വച്ച് നിൽക്കുന്ന ക്ലോസപ്പ് ഫോട്ടോയാണ് പിഷാരടി സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്.മമ്മൂട്ടി പിഷാരടിക്ക് സമ്മാനമായി നൽകിയതാണ് ഈ റൈബാൻ ഗ്ലാസ്. മമ്മൂക്കയിൽ നിന്ന് ലഭിച്ച സമ്മാനം, ഔപചാരിതയ്ക്ക് വേണ്ടി മാത്രം നന്ദി പറയുന്നു. ഇത് ഒരു അംഗീകരമായി കണക്കാക്കുന്നു.എന്ന് ക്യാപ്ഷൻ നൽകിയാണ് പിഷാരടിയുടെ പോസ്റ്റ്. മിമിക്രി വേദികളിലൂടെയാണ് രമേശ് പിഷാരടി സിനിമാരംഗത്ത് തൻറെ സാന്നിധ്യം പതിയെ ഉറപ്പിച്ചത്.
നിരവധി ചിത്രങ്ങളിൽ ചെറുതും വലുതുമായ വേഷങ്ങളിൽ തിളങ്ങിയ പിഷാരടി പിന്നീട് സംവിധായകൻറെ വേഷത്തിലാണ് മലയാള സിനിമയിലേക്ക് എത്തിയത്.ജയറാം കുഞ്ചാക്കോ ബോബൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങൾ ആയി എത്തിയ പഞ്ചവർണ്ണ തത്തയായിരുന്നു പിഷാരടിയുടെ ആദ്യ സംവിധാന സംരംഭം.ചിത്രം മികച്ച പ്രതികരണമാണ് നേടിയെടുത്തത്.പിന്നീട് മമ്മൂട്ടിയെ നായകനാക്കി ഗാനഗന്ധർവ്വൻ എന്നൊരു ചിത്രവും പിഷാരടി സംവിധാനം ചെയ്തു.സമ്മിശ്ര പ്രതികരണം നേടി ചിത്രത്തിൽ ഒരു ഗായകൻ ആയിട്ടാണ് മമ്മൂട്ടി പ്രത്യക്ഷപ്പെട്ടത്.
ബഡായി ബംഗ്ലാവ് എന്ന ടെലിവിഷൻ പരിപാടിയാണ് പിഷാരടി എന്ന താരത്തെ മലയാള പ്രേക്ഷകരുടെ മനസ്സിൽ ഒരു വലിയ സ്വീകാര്യത നേടിക്കൊടുത്തത്. മുകേഷ്,ധർമ്മജൻ,ആര്യ,പ്രസീത എന്നിവരായിരുന്നു ഷോയിലെ മറ്റു താരങ്ങൾ.നോ വേ ഔട്ട് എന്ന ചിത്രത്തിലും അടുത്തിടെ പിഷാരടി കേന്ദ്ര കഥാപാത്രമായി എത്തിയിരുന്നു.രമേഷ് പിഷാരടി അഭിനയിച്ച് ഏറ്റവും അവസാനം റിലീസ് ചെയ്ത ചിത്രം ഉണ്ണിമുകുന്ദൻ നായകനായ മാളികപ്പുറം ആണ്.തകർപ്പൻ പ്രതികരണമാണ് ചിത്രം തിയേറ്ററുകളിൽ നിന്ന് നേടിക്കൊണ്ടിരിക്കുന്നത്.